17-Oct-2017

വധുവിന്റെ വഞ്ചന വിവാഹവേദിയില്‍ തുറന്നുകാട്ടി വരന്‍; ആ വീഡിയോ കണ്ട് വിരുന്നിനെത്തിയവര്‍ ഞെട്ടി!

ലണ്ടന്‍: വിവാഹവേദിയില്‍ വധുവിന്റെ വഞ്ചന പൊളിച്ചടുത്തി വരന്‍. വിവാഹ വിരുന്നിനിടെ വധുവിന്റെ 'വഴിവിട്ട പോക്ക്' വ്യക്തമാക്കുന്ന വീഡിയോ വരന്‍ പ്രദര്‍ശിപ്പിച്ചു.
 
വിരുന്നിനെത്തിയവരെ മുഴുവന്‍ ഞെട്ടിക്കുന്നതായിരുന്നു ആ വീഡിയോ.
 
സിംഗപ്പൂരിലാണ് സംഭവം. ഭാര്യയ്ക്ക് ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കുന്ന പാഠം നല്‍കാനായിരുന്നു ഭര്‍ത്താവിന്റെ ശ്രമം.
 
ഇരുവരുംതമ്മില്‍ ദീര്‍ഘകാലമായി ബന്ധമുണ്ടായിരുന്നു. ഇടയ്ക്ക് വച്ച് ബന്ധം മുറിഞ്ഞു. ഈ സമയത്ത് വധു മറ്റൊരാളുമായി ബന്ധത്തിലായിരുന്നു.
 
അയാളുമൊത്ത് ഹോട്ടലില്‍ എത്തി കിടപ്പറ പങ്കുവയ്ക്കുന്ന വധുവിന്റെ വീഡിയോ ദൃശ്യമാണ് വരന്‍ പ്രദര്‍ശിപ്പിച്ചത്. മിറര്‍.കോ.യുകെ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
 
വീഡിയോ പ്രദര്‍ശനത്തില്‍ നാണംകെട്ട വധു വിരുന്ന നടക്കുന്ന സ്ഥലത്തുനിന്നും ഓടിപ്പോയി. ഭാര്യയെ പാഠം പഠിപ്പിക്കാന്‍ ശ്രമിച്ച അയാള്‍ക്കൊപ്പം ഇപ്പോള്‍ ഭാര്യ ഉണ്ടോയെന്ന് മാത്രം റിപ്പോര്‍ട്ടില്‍ പറയുന്നില്ല.


Other stories from this section