17-Oct-2017

ഉദാഹരണം സുജാത കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ച് മഞ്ജു വാര്യര്‍

തിരുവനന്തപുരം Oct 11: ഉദാഹരണം സുജാത എന്ന തന്റെ പുതിയ ചിത്രം കാണുന്നതിന് നടി മഞ്ജു വാര്യര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു.
 
മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മഞ്ജു പിണറായിയെ ക്ഷണിച്ചത്. ചിത്രം കാണാന്‍ മഞ്ജു തന്നെ ക്ഷണിച്ചതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
 
പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകുന്നതാണ് ചിത്രമെന്ന് അവര്‍ സൂചിപ്പിച്ചതായും മുഖ്യമന്ത്രി.
 
ചിത്രത്തിന്റെ സംവിധായകന്‍ ഫാന്റം പ്രവീണ്‍, നിര്‍മ്മാതാക്കളായ മാര്‍ട്ടിന്‍ പ്രക്കാട്ട്, നടന്‍ ജോജു ജോര്‍ജ് തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
 
നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ഉദാഹരണം സുജാത. സുജാത കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചിരിക്കുന്നത്.
 
മഞ്ജുവിന് പുറമെ നെടുമുടി വേണു, മംമ്ത മോഹന്‍ദാസ്,അലന്‍സിയര്‍, ജോജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


Other stories from this section