17-Oct-2017

ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കിയത് പൃഥ്വിരാജിന്റെ സമ്മര്‍ദത്തിനു വഴങ്ങി

 കൊച്ചി Oct 6:  ജയിലിനു പുറത്തിറങ്ങിയ പിന്നാലെ ദിലീപിനു പിന്തുണയുമായി സിനിമാലോകം.
 
നടിയെ ആക്രമിച്ചകേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ പരസ്യമായി വാളെടുത്തവര്‍പോലും നിലപാടു മയപ്പെടുത്തി.
 
പുറത്തിറങ്ങിയ ദിലീപിനു കിട്ടുന്ന പിന്തുണയില്‍ അമ്പരന്നുനില്‍ക്കുകയാണ് അന്വേഷണസംഘം.
 
കേസില്‍പ്പെട്ടപ്പോള്‍ ദിലീപിനെ പുറത്താക്കിയ തിയറ്റര്‍ ഉടമകളുടെ സംഘടന നടന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ ഇന്നലെ അടിയന്തരയോഗം ചേര്‍ന്നു സംഘടനയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു.
 
ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍നിന്ന് ദിലീപിനെ പുറത്താക്കിയതു തെറ്റായിപ്പോയി എന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. പറഞ്ഞു.
 
ദിലീപിനെതിരേ ചാനലുകളില്‍ പടപ്പുറപ്പാട് നടത്തിയ തിയറ്റര്‍ ഉടമയും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍ പോലും ജാമ്യം ലഭിച്ചത് സ്വഭാവികനീതിയാണെന്നും 85 ദിവസത്തെ ജയില്‍വാസം തന്നെ ധാരാളമാണെന്നും പറഞ്ഞു സ്വരം മൃദുവാക്കി.
 
അറസ്റ്റിലായ സമയത്തു ദിലീപിനെതിരേയുയര്‍ന്ന ജനരോഷവും എതിര്‍വികാരവും തണുത്തത് മുതലാക്കിയാണ് പലരും സുരക്ഷിതനിലപാടിലേക്കു മാറുന്നത്. ദിലീപ് പുറത്തിറങ്ങിയിട്ടും സൂപ്പര്‍താരങ്ങളൊക്കെ തന്ത്രപരമായ മൗനത്തിലാണ്.
 
സിനിമാമേഖലയില്‍ സംഘടിതമായി എതിര്‍ശബ്ദം ഉയര്‍ത്തുന്നത് സിനിമയിലെ വനിതാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യൂ.സി.സി.) മാത്രമാണ് എന്ന നിലയിലാണു കാര്യങ്ങളിപ്പോള്‍.
 
തങ്ങള്‍ എക്കാലവും ആക്രമണത്തിനിരയായ നടിക്കൊപ്പമാണെന്നാണെന്ന് ഡബ്ല്യൂ.സി.സി. ഇന്നലെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
 
കോടതിവിധിയെ മാനിക്കുകയാണെന്നും എന്നാല്‍ ഏതുസാഹചര്യത്തിലൂം തങ്ങള്‍'അവള്‍ക്കൊപ്പമാണെന്നും ഡബ്ല്യൂ.സി.സിയുടെ സാരഥികളിലൊരാളായ സജിത മഠത്തില്‍ പറഞ്ഞു.
 
എക്‌സിക്യൂട്ടീവ് അംഗമായ നടന്‍ പൃഥ്വിരാജിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണു ''അമ്മ'യുടെ ജനറല്‍ സെക്രട്ടറിയായ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ദിലീപിനെ ചട്ടവിരുദ്ധമായി സംഘടനയില്‍നിന്നു പുറത്താക്കിയതെന്നു ഗണേഷ്‌കുമാര്‍ കുറ്റപ്പെടുത്തി.
 
പൃഥ്വിരാജിനു ദിലീപിനോടു െവെരാഗ്യമുണ്ടായിരുന്നുവെന്നും പൃഥ്വിയെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താനാണ് മമ്മൂട്ടി അത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്നും ഇം ീഷ് ദിനപത്രത്തോട് അമ്മയുടെ െവെസ് പ്രസിഡന്റ് കൂടിയായ ഗണേഷ് വെളിപ്പെടുത്തി.
 
എതിരാളികളെല്ലാം മാളത്തിലൊളിച്ച ലക്ഷണമാണ്. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെ എതിര്‍ത്തിരുന്നവരെ ജാമ്യം കിട്ടിയതോടെ ദിലീപ് അനുകൂലികള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നുണ്ട്.
 
ദിലീപ് നായകനായരാമലീല'യുടെ വിജയം നടന് അനുകൂലമായ തരംഗമാണെന്ന തരത്തില്‍ സിനിമാപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
 
ജാമ്യം നേരത്തേ കിട്ടിയിരുന്നുവെങ്കില്‍ രാമലീലയുടെ റിലീസും നേരത്തേയാക്കുമായിരുന്നുവെന്നും അതു സിനിമയ്ക്കു ഗുണകരമാകുമായിരുന്നുവെന്നും രാമലീലയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. നിര്‍മാതാക്കളുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍പ്പോലും ദിലീപിനെതിരേ പ്രതികരിക്കുന്നവര്‍ വിരളമാണ്.
 
നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍നിന്നു ദിലീപിനെ പുറത്താക്കിയതുപോലും തമാശയായിട്ടാണ് സംഘടനയിലുള്ളവര്‍ പറയുന്നത്.
 
െബെലോ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ പുറത്താക്കിയ നടപടിക്കു സാധുതപോലുമില്ലെന്നു സംഘടനയിലുള്ളവര്‍ തന്നെ വ്യക്തമാക്കി.
 
തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുെണെറ്റഡ് ഓര്‍ഗെനെസേഷന്‍ ഓഫ് കേരള(ഫ്യൂയോക്)യുടെ പ്രസിഡന്റായി ദിലീപിനെ ചുമതലയേല്‍പ്പിക്കാന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് തീരുമാനമെടുത്തത്.
 
സിനിമാമേഖലയിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ദിലീപിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍ കഴിഞ്ഞ ഡിസംബറില്‍ രൂപംനല്‍കിയ സംഘടനയുടെ പ്രഥമ പ്രസിഡന്റായിരുന്നു ദിലീപ്.
 
നിലവിലെ പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂര്‍ സ്ഥാനമൊഴിഞ്ഞ് ദിലീപിന് ചുമതല തിരിച്ചുനല്‍കുകയായിരുന്നു.
 
സംഘടനയിലെ മുഴുവന്‍ അംഗങ്ങളും ദിലീപ് തിരിച്ചുവരണമെന്ന് ഒറ്റക്കെട്ടായി ആഗ്രഹിക്കുന്നുവെന്നും മറ്റു ഭാരവാഹികള്‍ക്കൊപ്പം ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
ദിലീപ് കൂടുതല്‍ ശക്തനായി പുറത്തുനില്‍ക്കുന്നത് കേസിനെ ഏതുതരത്തില്‍ ബാധിക്കുമെന്ന ആശങ്കയിലാണ് അന്വേഷണ സംഘം.
 
പൊതുസമൂഹത്തിലടക്കം ദിലീപിനു ലഭിക്കുന്ന സ്വീകാര്യത കേസിന്റെ മുന്നോട്ടുള്ള പോക്കിന് ഇതു തിരിച്ചടിയാകുമോയെന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നു. '


Other stories from this section