17-Oct-2017

തന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് കമല്‍ഹാസന്‍

ന്യൂഡല്‍ഹി Oct 5: തന്റെ അറുപത്തിമൂന്നാം ജന്മദിനമായ നവംബര്‍ ഏഴിന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് കമല്‍ഹാസന്‍.
 
പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരാധകരുമായി ചര്‍ച്ച ചെയ്തതായും അവസാന രൂപം നവംബര്‍ ഏഴിന് മുന്നെ പ്രഖ്യാപിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 
തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഉള്ള എല്ലാ രാഷ്ര്ടീയ പാര്‍ട്ടികളും അഴിമതിയുടെ വക്താക്കളാണെന്നും തമിഴ്‌നാടിനെ അഴിമതിയില്‍ നിന്നും കരകയറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കമല്‍ഹാസന്‍ പഞ്ഞു.
 
തന്റെ പാര്‍ട്ടിയില്‍ പൂര്‍ണമായും പുതിയ മുഖങ്ങളെ അവതരിപ്പിക്കുക എന്നതാണ് കമല്‍ഹാസന്റെ ലക്ഷ്യം.
 
തീര്‍ത്തും രഹസ്യമായിട്ടായിരുന്നു ഫാന്‍സുമായുള്ള കമലിന്റെ ബുധനാഴ്ചത്തെ കൂടിക്കാഴ്ച.
 
പാര്‍ട്ടി പ്രവേശനത്തിന്റെ മുന്നോടിയായി കമല്‍ഹാസന്‍ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുമെല്ലാം ചര്‍ച്ച നടത്തിയിരുന്നു.


Other stories from this section