26-Jul-2017

നടിയെ ആക്രമിച്ച കേസ്: പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകന്‍ രാജു ജോസഫ് കസ്റ്റഡിയില്‍

കൊച്ചി July 17: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്‍ രാജു ജോസഫ് കസ്റ്റഡിയില്‍.
 
ചോദ്യം ചെയ്യുന്നതിനായി രാജു ജോസഫിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. രാജു ജോസഫിനെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യംചെയ്യുകയാണ്.
 
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ അഡ്വ. പ്രതീഷ് ചാക്കോ ഒളിവിലാണ്.
 
ഈ സാഹചര്യത്തില്‍ പ്രതീഷ് ചാക്കോ എവിടെയാണെന്ന് അറിയാനാണ് രാജു ജോസഫിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
 
കുറ്റകൃത്യത്തിന് ശേഷം മെമ്മറി കാര്‍ഡ് സുനി കൈമാറിയത് പ്രതീ ഷ്ചാക്കോയ്ക്കാണെന്നാണ് പോലീസ് സംശയിക്കുന്നത്.
 
നടിയെ ആക്രമിച്ച ശേഷം സംഭവം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചുവെന്നായിരുന്നു സുനി മൊഴി നല്‍കിയത്.
 
കേസിലെ നിര്‍ണായക തെളിവായ ഫോണ്‍ കണ്ടെത്തുന്നതിനായി പോലീസ് വിവിധ ഇടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
 
ഈ സാഹചര്യത്തിലാണ് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.


Other stories from this section