20-Sep-2017

വാട്സ്ആപ്പില്‍ 'ഡിലീറ്റ് ഫോര്‍ എവരിവണ്‍'! ആന്‍ഡ്രോയ്ഡിലും ഐഒഎസിലും!!

ദില്ലി Sept 14: ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് വാട്സ്ആപ്പിന്‍റെ പുതിയ ഫീച്ചര്‍ ഉടന്‍.
 
ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചറാണ് വാട്സ്ആപ്പ് ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ അവതരിപ്പിക്കുക.
 
ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പാണ് ആളുമാറി അയയ്ക്കുന്ന മെസേജുകള്‍ അണ്‍സെന്‍റ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇതോടെ ലഭിക്കുക.
 
മെസേജ് സ്വീകരിക്കുന്ന ആള്‍ വായിക്കുന്നതിന് മുമ്പുതന്നെ മെസേജ് ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് ഫീച്ചറിന്‍റെ പ്രത്യേകത.
 
വാട്സആപ്പിന്‍റെ എതിരാളികളായ ടെലഗ്രാമിലും വീ ചാറ്റിലും സമാന ഫീച്ചറുകള്‍ നിലവിലുണ്ട്.
 
ഇതിന് പുറമേ വൈബറിലും ഈ സൗകര്യമുണ്ട്. ഇതിനെല്ലാം പിന്നാലെയാണ് ഇന്‍സ്റ്റന്‍റ് മെസേജിംഗ് സര്‍വ്വീസായ വാട്സആപ്പും ഈ ഫീച്ചര്‍ ആരംഭിക്കുന്നത്.


Other stories from this section