20-Sep-2017

'ട്രംപിന്റെ' തിരിച്ചടി: 20,000 ത്തോളം ഇന്ത്യക്കാര്‍ അമേരിക്കയില്‍ നാടുകടത്തല്‍ ഭീഷണിയില്‍

വാഷിംഗ്ടണ്‍ Sept 7: ഇന്ത്യയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരിച്ചടി. കര്‍ശന കുടിയേറ്റ നിലപാടുമായി നീങ്ങുന്ന ട്രംപിന്റെ പുതിയ നയമാണ് അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കും തിരിച്ചടിയായിരിക്കുന്നത്.
 
അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡിഎസിഎ(ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) പദ്ധതി ട്രംപ് റദ്ദാക്കി.
 
ഇതോടെ മതിയായ രേഖകളില്ലാലെ അമേരിക്കയിലെത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ നാടുകടത്തല്‍ ഭീക്ഷണിയിലാണ്. ട്രംപിന്റെ പുതിയ കുടിയേറ്റ നിലപാട് രാജ്യത്ത് എട്ടുലക്ഷത്തോളം പേരെ ദോഷകരമായി ബാധിക്കുമെന്നാണ് കണക്ക്.
 
ഡിഎസിഎ പദ്ധതി റദ്ദാക്കിയതോടെ 20,000 ല്‍ അധികം ഇന്ത്യക്കാര്‍ യുഎസില്‍ തുടരാനാകാത്ത സാഹചര്യമാണെന്ന് യുഎസിലെ ദക്ഷിണേഷ്യന്‍ വംശജരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിങ് ടുഗദര്‍ എന്ന സംഘടനയുടെ കണക്ക്.
 
പദ്ധതി റദ്ദാക്കിയതിനു പിന്നാലെ ആറു മാസത്തിനുള്ളില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് യുഎസ് ഭരണകുടം വ്യക്തമാക്കി.
 
മാതാപിതാക്കള്‍ക്കൊപ്പം ചെ റിയ പ്രായത്തില്‍ എത്തിയവര്‍ക്കാണ് ട്രംപ് നടപടി പ്രതികൂലമാകുന്നത്. ഇതുവഴി രാജ്യത്ത് കുടിയേറിയവര്‍ക്ക് നിയമപരിരക്ഷ നല്‍കിയ പദ്ധതിയാണ് റദ്ദാക്കിയത്.
 
2012 ല്‍ ഒബാമ ഭരണകൂടമാണ് ഡിഎസിഎ പദ്ധതി നടപ്പാക്കിയത്. 5,500 ഇന്ത്യക്കാരും, പാക്കിസ്ഥാനും ഉള്‍പ്പെടെ 27,000 ത്തോളം ഏഷ്യന്‍ വംശജര്‍ക്ക് ഡിഎസിഎ ആനുകൂല്യം ലഭിച്ചിട്ടുണ്ട്.
 
മാത്രമല്ല, ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഡിഎസിഎയ്ക്കായി കാത്തിരിക്കുമ്പോഴാണ് കനത്ത തിരിച്ചടി നല്‍കി പദ്ധതി റദ്ദാക്കിയ ട്രംപിന്റെ തീരുമാനം.


Other stories from this section