20-Sep-2017

അതിലും ഭേദം അവന് വിഷം വാങ്ങി കൊടുക്കുന്നത്; ദിലീപിനെക്കുറിച്ച് നാദിര്‍ഷ

കൊച്ചി Sept 3: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ മൊഴി കൊടുക്കാന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്ക് മേല്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നതായി ആരോപണം. നാദിര്‍ഷയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ഓഡിയോ €ിപ്പിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍. ദിലീപിനെതിരെ മൊഴി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടുവെന്നാണ് ഓഡിയോ €ിപ്പിലെ ഉള്ളടക്കം.
 
നാദിര്‍ഷയുടെ സഹോദരന്‍ സമദിനെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ് പോലീസ് ഭീഷണിപ്പെടുത്തിയത്. ദിലീപിനെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ നാദിര്‍ഷയെ പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
 
നിന്റെ ചേട്ടന്‍ നാദിര്‍ഷയ്ക്ക് എല്ലാമറിയാം. അവന്‍ എല്ലാ കാര്യങ്ങളും മറയ്ക്കുകയാണ്. അവനെതിരായ എല്ലാ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ നാദിര്‍ഷയെ ഞങ്ങള്‍ പ്രതിചേര്‍ക്കും. സമദ് ഇക്കാര്യം നാദിര്‍ഷയെ പറഞ്ഞ് മനസിലാക്കണമെന്ന് പോലീസ് സമദിനോട് പറഞ്ഞതായും ഓഡിയോ ക്ലിപ്പിലുണ്ട്.
 
എന്നാല്‍ ദിലീപിനെ ഒറ്റിക്കൊടുക്കാന്‍ തനിക്ക് പറ്റില്ലെന്ന് നാദിര്‍ഷ പറയുന്നുണ്ട്. നുണ പറഞ്ഞ് ദിലീപിനെ കുടുക്കുന്നതിലും നല്ലത് അവന് വിഷം വാങ്ങി കൊടുക്കുന്നതാണ്. തനിക്ക് രക്ഷപെടാന്‍ വേണ്ടി അവന്‍ എല്ലാം ചെയ്തു എന്ന് പറയില്ല. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്ന് നൂറുശതമാനം അറിയാമെന്നും നാദിര്‍ഷ പറയുന്നു. എന്നാല്‍ ഓഡിയോ €ിപ്പിലുള്ളത് തന്റെ തന്നെ ശബ്ദമാണോ എന്ന് നാദിര്‍ഷ സ്ഥിരീകരിച്ചിട്ടില്ല.


Other stories from this section