20-Sep-2017

മഞ്ജുവിനെതിരായ ദിലീപിന്റെ ആരോപണങ്ങള്‍ വെട്ടിലാക്കിയത് ഇവരെ

കൊച്ചി Aug 14: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചത്.
 
കേസില്‍ തന്നെ കുടുക്കുകയായിരുന്നെന്നും മഞ്ജു വാര്യരും എഡിജിപി ബി. സന്ധ്യയും തമ്മിലുള്ള അടുപ്പമാണ് തന്നെ കുടുക്കാന്‍ കാരണമെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
 
മഞ്ജുവിനെതിരായ ആരോപണങ്ങള്‍ അവര്‍ കൂടി മുന്‍കൈ എടുത്ത് ആരംഭിച്ച വനിതാ സംഘടനയേയും വെട്ടിലാക്കിയതായി റിപ്പോര്‍ട്ട്.
 
മഞ്ജുവിന്റെ അസാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ദിലീപിന്റെ ജാമ്യഹര്‍ജിയിലെ ആരോപണങ്ങള്‍ ഡബ്ല്യുസിസി ചര്‍ച്ച ചെയ്തിരുന്നു.
 
റിമ കല്ലിങ്കല്‍, പാര്‍വതി തുടങ്ങിയ താരങ്ങള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. മഞ്ജുവിനെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ എന്തെങ്കിലും പുറത്ത് വന്നാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് വനിതാ സംഘടനയെ ആശങ്കയിലാക്കുന്നത്.
 
മുഖം നോക്കാതെ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സംഘടനയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്നാണ് ഡബ്ല്യുസിസി ഭാരവാഹികളുടെ ആശങ്ക.
 
ദിലീപിനെ അകത്താക്കാന്‍ വേണ്ടി ഉണ്ടാക്കിയ സംഘടനയാണ് ഡബ്ല്യുസിസി എന്ന് സിനിമാലോകത്ത് ഇതിനകം തന്നെ ആരോപണമുണ്ട്.
 
ഈ സാഹചര്യത്തില്‍ ദിലീപിന്റെ ആരോപണങ്ങള്‍ എന്തെങ്കിലും ശരിയാണെന്ന് വന്നാല്‍ അത് സംഘടനയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. ഈ സാഹചര്യം എങ്ങനെ നേരിടുമെന്നാണ് ഡബ്യൂസിസിയെ അലട്ടുന്ന ഘടകം.


Other stories from this section