22-Aug-2017

കാവ്യ അമ്മയാകുന്നു, മീനാക്ഷി എവിടെ; പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് സുരേഷ് കുമാര്‍

കൊച്ചി Aug 9: ദിലീപ് അറസ്റ്റിലായതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകളുടെ വസ്തുത വെളിപ്പെടുത്തി നിര്‍മ്മാതാവ് സുരേഷ് കുമാര്‍.
 
ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ ഗര്‍ഭിണിയാണ്, കാവ്യ ഉടന്‍ അറസ്റ്റിലാകും, മകള്‍ മീനാക്ഷിയെ ദുബായിലേക്ക് മാറ്റി തുടങ്ങിയ വാര്‍ത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈ വാര്‍ത്തകളുടെ വാസ്തവം വ്യക്തമാക്കുകയാണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍.
 
ദിലീപിന്റെ കുടുംബത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് സുരേഷ് കുമാര്‍ വ്യക്തമാക്കി.
 
ദിലീപിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് സുരേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍. കാവ്യയുമായി സംസാരിച്ചു എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കാവ്യയെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.
 
അവരുടെയൊക്കെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. കാവ്യയുടെ അമ്മ വെറും സാധാരണക്കാരിയാണെന്നും സുരേഷ് കുമാര്‍ ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തി.
 
ദിലീപിന്റെ മകള്‍ മീനാക്ഷി സ്‌കൂളില്‍ പോകുന്നില്ല എന്നതാണ് പ്രചരിക്കുന്ന മറ്റൊരു വാര്‍ത്ത. എന്നാല്‍ മീനാക്ഷി സ്‌കൂളില്‍ പോകുന്നുണ്ട്.
 
സ്‌കൂള്‍ അധികൃതരും കൂട്ടുകാരും മീനാക്ഷിക്ക് പിന്തുണ നല്‍കുന്നുണ്ട്. ദിലീപിന്റെ അമ്മ ഏത് നിമിഷവും കരച്ചിലാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ദിലീപ് ഇന്നു വരും നാളെ വരും എന്നൊക്കെ പറഞ്ഞാണ് അമ്മയെ ആശ്വസിപ്പിക്കുന്നത്.
 
ദിലീപിന്റെ അനിയന്‍ ഭീഷണി സ്വരത്തില്‍ സംസാരിച്ചു എന്നതായിരുന്നു മറ്റൊരു വാര്‍ത്ത. എന്നാല്‍ ദിലീപിനേക്കാള്‍ സാധുവാണ് അനുജനെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.
 
ഭീഷണിപ്പെടുത്താന്‍ പോയിട്ട് നന്നായി സംസാരിക്കാന്‍ തന്നെ അയാള്‍ക്കറിയില്ല. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അപ്പോഴത്തെ മാനസികാവസ്ഥയില്‍ പറഞ്ഞതായിരിക്കുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.


Other stories from this section