26-Sep-2017

പ്ര​ധാ​ന​മ​ന്ത്രി​ സ്​ഥാനാർഥിയാ​യി ശ​ശി ത​രൂ​ർ; ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചൂ​േ​ട​റി​യ ച​ർ​ച്ച

ന്യൂ​ഡ​ൽ​ഹി March 18: അ​ട​ു​ത്ത ലോ​ക്​​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി മു​ന്നേ​റ്റം ത​ട​യാ​ൻ പ്ര​തി​പ​ക്ഷം മു​ന്നി​ൽ നി​ർ​ത്തേ​ണ്ട പ്ര​ധാ​ന​​മ​ന്ത്രി സ്​​ഥാ​നാ​ർ​ഥി ആ​രാ​യി​രി​ക്ക​ണം? രാ​ഹു​ൽ ഗാ​ന്ധി, നി​തീ​ഷ്​​കു​മാ​ർ എ​ന്നി​ങ്ങ​നെ നീ​ളു​ന്ന ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ​ശി ത​രൂ​ർ എം.​പി​ക്കു വേ​ണ്ടി ചൂ​ടേ​റി​യ ച​ർ​ച്ച​യും പി​ന്തു​ണ സ​മാ​ഹ​ര​ണ​വും.
 
16,000 പേ​രാ​ണ്​ ചെ​യ്​​ഞ്ച്​ ഡോ​ട്ട്​ ഒാ​ർ​ഗ്​ മു​ഖേ​ന ന​ട​ക്കു​ന്ന പി​ന്തു​ണ ശേ​ഖ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്​.
 
കോ​ൺ​ഗ്ര​സി​ൽ ഇ​തേ​ക്കു​റി​ച്ച്​ ച​ർ​ച്ച ചൂ​ടു​പി​ടി​ച്ചി​രി​ക്കേ, പ്ര​ചാ​ര​ണ​ത്തി​ൽ താ​ൻ പ​ങ്കാ​ളി​യ​ല്ലെ​ന്നും, അ​വ​രെ പി​ന്തു​ണ​ക്കു​ന്നി​ല്ലെ​ന്നു​മു​ള്ള വി​ശ​ദീ​ക​ര​ണ​വു​മാ​യി ത​രൂ​ർ രം​ഗ​ത്തു​വ​ന്നു.
 
‘‘കോ​ൺ​ഗ്ര​സി​െൻറ പാ​ർ​ല​മെൻറ്​ അം​ഗ​മാ​ണ്​ ഞാ​ൻ. അ​തി​ൽ കൂ​ടു​ത​ലൊ​ന്നു​മ​ല്ല; കു​റ​ച്ചൊ​ന്നു​മ​ല്ല. പാ​ർ​ട്ടി​ക്ക്​ വ്യ​വ​സ്​​ഥാ​പി​ത​മാ​യൊ​രു നേ​തൃ​ത്വ​മു​ണ്ട്​.
 
അ​തൊ​രു ച​ർ​ച്ചാ വി​ഷ​യ​മ​ല്ല. മാ​റ്റം വേ​ണ്ടി​വ​രു​േ​മ്പാ​ൾ വ്യ​വ​സ്​​ഥാ​പി​ത​മാ​യ രീ​തി​യി​ലൂ​ടെ അ​ത്​ സം​ഭ​വി​ക്കും’’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​പ്പു​ശേ​ഖ​ര​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റാ​നും ത​നി​ക്കു വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​വ​രോ​ട്​ ത​രൂ​ർ അ​ഭ്യ​ർ​ഥി​ച്ചു.
 
പ്ര​ചാ​ര​ണം മു​റു​കു​ന്ന​താ​യി ക​ണ്ട​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഇ​ട​പെ​ടു​ന്ന​തെ​ന്ന്​ ത​രൂ​ർ വി​ശ​ദീ​ക​രി​ച്ചു.
 
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പോ​ൾ എ​ന്ന​യാ​ളാ​ണ്​ ഒ​പ്പു​ശേ​ഖ​ര​ണം തു​ട​ങ്ങി​യ​ത്​. പൊ​തു​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി ഉ​ൾ​ക്കാ​ഴ്​​ച​യു​ള്ള ഒ​രു നേ​താ​വി​നെ പ്ര​ധാ​ന​മ​ന്ത്രി സ്​​ഥാ​നാ​ർ​ഥി​യാ​ക്കി പ്ര​തി​പ​ക്ഷം മു​ന്നോ​ട്ടു നീ​ങ്ങേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത അ​തി​ൽ എ​ടു​ത്തു പ​റ​ഞ്ഞു.​
 
എ​ന്നാ​ൽ, ഇ​തൊ​രു പാ​ര ത​ന്നെ​യാ​ണോ എ​ന്ന്​ ത​രൂ​രി​നോ​ട്​ അ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ൾ​ക്കു സം​ശ​യ​മു​ണ്ട്​. ത​രൂ​രി​നെ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലേ​ക്ക്​ നൂ​ലി​ൽ കെ​ട്ടി​യി​റ​ക്കി​യ​തി​െൻറ രോ​ഷം ഇ​പ്പോ​ഴും മ​ന​സ്സി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ നി​ര​വ​ധി​യാ​ണ്​.
 
രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​പ​ര​മാ​യ പോ​രാ​യ്​​മ​ക​ളെ​ക്കു​റി​ച്ച്​ യു.​പി തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​നു ശേ​ഷം ച​ർ​ച്ച മു​റു​കി​യി​രി​ക്കു​ന്ന​തി​നി​ടെ, ഹൈ​ക​മാ​ൻ​ഡി​ന്​ ത​രൂ​രി​നോ​ട്​ നീ​ര​സം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​നു​ള്ള പ​ണി​യാ​ണി​തെ​ന്നാ​ണ്​ സം​ശ​യം.
 
അ​തി​നി​ടെ,  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി.​ജെ.​പി​യും മു​ന്നോ​ട്ടു വെ​ക്കു​ന്ന പ്ര​സി​ഡ​ൻ​ഷ്യ​ൽ രീ​തി​യെ അ​നു​കൂ​ലി​ച്ച്​ ത​രൂ​ർ എ​ഴു​തി​യ ലേ​ഖ​ന​വും ച​ർ​ച്ച​യാ​യി.
 
പാ​ർ​ല​മെൻറ​റി ജ​നാ​ധി​പ​ത്യ രീ​തി അ​വ​സാ​നി​പ്പി​ച്ച്​ പ്ര​സി​ഡ​ൻ​ഷ്യ​ൽ സം​വി​ധാ​നം ഇ​ന്ത്യ​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ്​ ത​രൂ​ർ ലേ​ഖ​ന​ത്തി​ൽ സ​മ​ർ​ഥി​ക്കു​ന്ന​ത്​.
 
ബ്രി​ട്ടീ​ഷു​കാ​രി​ൽ​നി​ന്ന്​ പ​ക​ർ​ന്നു​കി​ട്ടി​യ ഇ​ന്ത്യ​യു​ടെ പാ​ർ​ല​മെൻറ​റി സം​വി​ധാ​ന​ത്തി​ൽ നി​ര​വ​ധി പോ​രാ​യ്​​മ​ക​ളു​ണ്ട്​. അ​തു​വ​ഴി ഇ​ന്ത്യ​ക്ക്​ വ​ലി​യ നേ​ട്ട​മൊ​ന്നു​മി​ല്ല. ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക്​ അ​ത്​ ഇ​ണ​ങ്ങു​ന്ന​ത​ല്ല.
 
ശ​രി​ക്കു പ​റ​ഞ്ഞാ​ൽ ന​മ്മു​ടെ പ​ല വ​ലി​യ രാ​ഷ്​​ട്രീ​യ ദൗ​ർ​ബ​ല്യ​ങ്ങ​ൾ​ക്കും അ​താ​ണു കാ​ര​ണം. അ​മേ​രി​ക്ക​യി​ലെ​യും ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ ഭ​ര​ണ​രീ​തി​യാ​ണ്​ ഇ​തി​നൊ​രു പ​രി​ഹാ​രം.
 
ദേ​ശീ​യ ത​ല​ത്തി​ൽ നേ​രി​ട്ടു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ്ര​സി​ഡ​ൻ​റും സം​സ്​​ഥാ​ന ത​ല​ത്തി​ൽ ഗ​വ​ർ​ണ​റും നി​ശ്​​ചി​ത കാ​ലം ഭ​രി​ക്ക​ണം. അ​വ​രാ​ണ്​ യ​ഥാ​ർ​ഥ ഭ​ര​ണം ന​ട​ത്തു​ന്ന​ത്​.
 
 അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ൻ​ഷ്യ​ൽ സം​വി​ധാ​ന​മാ​ണ്​ ഇ​ന്ത്യ​ക്ക്​ ന​ല്ല​തെ​ന്ന്​ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ക്ല​മ​ൻ​റ്​ ആ​റ്റ്​​ലി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്​ ശ​ശി ത​രൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, ഇൗ ​നി​ർ​ദേ​ശം അ​ന്ന്​ എ​തി​ർ​ക്ക​പ്പെ​ടു​ക​യാ​ണ്​ ഉ​ണ്ടാ​യ​ത്​.


Other stories from this section