27-Apr-2017

വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മാതാപിതാക്കള്‍

തിരുവനന്തപുരം March 17 : വര്‍ക്കലയില്‍ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. എം.ജി.എം സ്‌കൂളിലെ അര്‍ജുന്‍ (16) ആണ് ജീവനൊടുക്കിയത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മാതാപിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. 
 
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുമായി ബന്ധപ്പെട്ട് വൈസ് പ്രിന്‍സിപ്പല്‍ കുട്ടിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ ശാസിച്ചിരുന്നു.
 
ഇതില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 
 
അതേസമയം, കോപ്പിയടി കയ്യോടെ പിടിക്കുകയും ഇക്കാര്യം വീട്ടില്‍ അറിയിക്കുമെന്ന് പറഞ്ഞതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.
 
എന്നാല്‍, കുട്ടിയുടെ മരണശേഷമാണ് ഇത്തരമൊരു ആരോപണം അധികൃതര്‍ ഉയര്‍ന്നിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്നലെയാണ് അര്‍ജുനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


Other stories from this section