23-Mar-2017

പുതിയ മദ്യനയം മലപ്പുറം ഉപതെരഞ്ഞെടുപ്പിന്​ ശേഷം

തിരുവനന്തപുരം March 16: ദേശീയ- സംസ്ഥാന പാതയോര​െത്ത ഹോട്ടലുകളോടു ചേർന്ന്​ പ്രവർത്തിക്കുന്ന ബാറുകളും ബിയർ^വൈൻ പാർലറുകളും മാറ്റി സ്ഥാപിക്കേണ്ടതില്ലെന്ന്​ മന്ത്രിസഭ യോഗം തീരുമാനിച്ചു.
 
ബിവറേജസ്​ കോർപറേഷ​െൻറയും കൺസ്യൂമർഫെഡി​െൻറയും മദ്യക്കടകൾ 500 മീറ്റർ ഉള്ളിലേക്ക്​ മാറ്റും. ഇവ മാറ്റുന്നതിനെതിരെ വ്യാപക ജനകീയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പൊലീസ്​ സംരക്ഷണം നൽകും.
 
അതേസമയം പുതിയ മദ്യനയം മലപ്പുറം ഉപതെരഞ്ഞെടുപ്പ്​ കഴിഞ്ഞ്​ മാത്രം പ്രഖ്യാപിച്ചാൽ മതിയെന്നും ധാരണയായി. മാർച്ചിൽ നയം പ്രഖ്യാപിക്കില്ല.
 
ദേശീയ^സംസ്​ഥാന പാതകളോട്​ 500 മീറ്റർ ദൂരപരിധിയിൽ മദ്യശാലകൾ പാടില്ലെന്ന കോടതി ഉത്തരവി​െൻറ സാഹചര്യത്തിലാണ്​ മന്ത്രിസഭാ തീരുമാനം.
 
കോടതി നിർദേശിച്ച മദ്യ ശാലകളുടെ പരിധിയിൽ ഹോട്ടലുകളോടു ചേർന്ന്​ പ്രവർത്തിക്കുന്ന ബാറുകളും ബിയർ^ വൈൻ പാർലറുകളും ഉൾപ്പെടില്ലെന്ന അറ്റോർണി ജനറലി​െൻറ നിയമോപദേശം സ്വീകരിച്ച്​ തുടർ നടപടിയുമായി മുന്നോട്ടു പോകാനാണ്​ തീരുമാനം.
 
നിലവിൽ ഫൈവ് സ്​റ്റാർ ഹോട്ടലുകളോടു ചേർന്ന്​ മാത്രമാണു ബാറുകൾ പ്രവർത്തിക്കുന്നത്. ഫോർ സ്​റ്റാർ വരെയുള്ള ബാറുകൾ കഴിഞ്ഞ സർക്കാരി​െൻറ അവസാന കാലത്ത്​ പൂട്ടിയിരുന്നു.
 
ദൂരപരിധി പ്രകാരം പാതയോരത്ത്​ പ്രവർത്തിക്കുന്ന ബിയർ-വൈൻ പാർലറുകളും ബാറുകളും പൂ​േട്ടണ്ടി വരുമെന്ന അഭിപ്രായം വന്നിരുന്നു. എന്നാൽ നിയമോപദേശം അംഗീകരിച്ച്​ ഇവ ഇപ്പോഴത്തെ സ്​ഥലത്ത്​ തന്നെ തുടരാനാണ്​ തീരുമാനം.  
 
ബിവറേജസ് കോർപറേഷ​െൻറയും കണ്‍സ്യൂമർ ഫെഡി​െൻറയും ഒൗട്ട് ലെറ്റുകൾ ദേശീയ സംസ്ഥാന പാതയുടെ 500 മീറ്ററിന്​ പുറത്തേക്ക്​ മാറ്റാനും ഇതിന്​  പൊലീസ് സംരക്ഷണം നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
 
 179 ഒാളം കടകളാണ്​ ഇത്തരത്തിൽ മാറ്റേണ്ടത്​. കഴിഞ്ഞ മാസം തന്നെ ഇതിനായി സ്​ഥാപനങ്ങൾ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ സംസ്​ഥാന വ്യാപകമായി ഇതിനെതിരെ പ്രതിഷേധം ഉയർന്നു.
 
പലയിടത്തും പൊലീസ്​ ബല പ്രയാഗിച്ച്​ മാറ്റിയ കടകൾ സ്​ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാർ പൂട്ടിച്ചു. പൊലീസ്​ പലയിടത്തും ബലപ്രയോഗം നടത്തിയെങ്കിലും വിജയിച്ചില്ല.
 
പല കടകളും പഴയ സ്​ഥലങ്ങളിൽ പുനരാരംഭിക്കുകയാണ്​ ചെയ്​തത്​. ഏപ്രിൽ ഒന്നു മുതൽ ഇവ മാറ്റി സ്​ഥാപിച്ചേ മതിയാകൂ. ഇൗ സാഹചര്യത്തിലാണ്​ സർക്കാർ തീരുമാനം.
 
ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കേണ്ട മദ്യനയം മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പിന്​ ശേഷം മതിയെന്ന്​ ധാരണയായി.
 
തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം കൂടി നിലനിൽക്കുന്ന സാഹചര്യത്തിലാണിത്​. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ്​ മന്ത്രിസഭായോഗത്തെ അറിയിച്ചത്​.


Other stories from this section