19-Sep-2017

ആർ. ബാലകൃഷ്ണപിള്ള മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ

തി​രു​വ​ന​ന്ത​പു​രം May 18: സം​സ്​​ഥാ​ന മു​ന്നാ​ക്ക സ​മു​ദാ​യ ക്ഷേ​മ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മു​ൻ മ​ന്ത്രി​യും കേ​ര​ള കോ​ൺ​ഗ്ര​സ്​- ബി ​ചെ​യ​ർ​മാ​നു​മാ​യ ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. കാ​ബി​ന​റ്റ് പ​ദ​വി​യോ​ടെ​യാ​ണ് നി​യ​മ​നം. 
 
അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നാ​യി നി​യ​മി​ക്കു​ന്ന കാ​ര്യം മു​ഖ്യ​മ​ന്ത്രി ത​ന്നെ​യാ​ണു മ​ന്ത്രി​സ​ഭാ യോ​ഗ​ത്തെ അ​റി​യി​ച്ച​ത്.
 
ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​യി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത് എ​തി​ർ​പ്പി​ന് ഇ​ട​യാ​ക്കി​യേ​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ച​ർ​ച്ച കൂ​ടാ​തെ പാ​സാ​ക്കു​ക​യാ​യി​രു​ന്നു.
 
 ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റി​​െൻറ കാ​ല​ത്ത്​ മു​ന്നാ​ക്ക സ​മു​ദാ​യ ക്ഷേ​മ കോ​ർ​പ​റേ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ച്ച​പ്പോ​ൾ കാ​ബി​ന​റ്റ് പ​ദ​വി​യോ​ടെ ആ​ദ്യ ചെ​യ​ർ​മാ​നാ​യി ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ നി​യ​മി​ച്ചി​രു​ന്നു. 
 
പി​ന്നീ​ട് കേ​ര​ള കോ​ൺ​ഗ്ര​സ്​- ബി ​യു.​ഡി.​എ​ഫ് വി​ട്ട​പ്പോ​ൾ, പി​ള്ള​ക്ക്​ പ​ക​രം പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ സ്​​ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു.
 
ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ കേ​ര​ള കോ​ൺ​ഗ്ര​സ്, ഇ​ട​തു​മു​ന്ന​ണി​യെ പു​റ​ത്തു​നി​ന്ന്​ പി​ന്തു​ണ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​ക്കി​യി​ട്ടി​ല്ല.


Other stories from this section