30-May-2017

സൗജന്യം ഇടപാടുകള്‍ പത്താക്കി; വിവാദ സര്‍ക്കുലറില്‍ വിശദീകരണവുമായി എസ്.ബി.ഐ

മുംബൈ May 12 : സൗജന്യ എടിഎം ഇടപാടുകള്‍ നിര്‍ത്തുന്നുവെന്നും ഇടപാട് ഒന്നിന് 25 രൂപ ഈടാക്കുമെന്നുമുള്ള വിവാദ സര്‍ക്കുലറില്‍ വിശദീകരണവുമായി എസ്.ബി.ഐ.
 
മാസം പത്ത് ഇടപാടുകള്‍ വരെ സൗജന്യമാനെന്നും പത്തിന് മുകളിലുള്ള ഓരോ ഇടപാടുകള്‍ക്കും 25 രൂപ ഈടാക്കുമെന്നും എസ്.ബി.ഐ ട്വിറ്ററിലൂടെ വിശദീകരിച്ചു.
 
സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കാകും ഈ സൗജന്യം. ബേസിക് സേവിംഗ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്ക് നാല് എ.ടി.എം സേവനങ്ങള്‍ മാത്രമായിരിക്കും സൗജന്യം.
 
അതേസമയം, മുന്‍പ് പുറത്തിറക്കിയിട്ടുള്ള സര്‍ക്കുലറില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും മറ്റ് സര്‍വീസ് നിരക്കുകളെല്ലാം അതേപടി തുടരുമെന്നും എസ്.ബി.ഐ വിശദമാക്കുന്നു. മെട്രോ നഗരങ്ങളില്‍ എട്ട് ഇടപാടുകള്‍ സൗജന്യം.
 
എസ്ബിഐ സൗജന്യ എടിഎം ഇടപാടുകള്‍ നിര്‍ത്തുന്നുവെന്നും ജൂണ്‍ ഒന്നു മുതല്‍ എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്നും വിശദീകരിക്കുന്നതായിരുന്നു കഴിഞ്ഞ രാത്രി പുറത്തു വന്ന സര്‍ക്കുലര്‍.
 
ഇതേതുടര്‍ന്ന് പ്രതിഷേധം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കുലറില്‍ തിരുത്തല്‍ വരുത്തിയിരിക്കുന്നത്.
 
എസ്.ബി.ഐയുടേത് ഭ്രാന്തന്‍ നടപടിയാണെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ധനമന്ത്രി തോമസ് ഐസക്ക് കുറ്റപ്പെടുത്തിയിരുന്നു.


Other stories from this section