22-May-2017

സാംസങിന്റെ കോടികളുടെ ലോട്ടറി അടിച്ചെന്ന് പറഞ്ഞ് മെയിലോ കോളോ വന്നാല്‍ ശ്രദ്ധിക്കുക;

പത്തനംതിട്ട April 21: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കസ്റ്റംസ്, സാംസങ് കമ്പനി എന്നിവയുടെ പേരുപറഞ്ഞ് പണം തട്ടാന്‍ ശ്രമം.
 
സാംസങ് കമ്പനിയുടെ 3.6 കോടി രൂപ മതിപ്പുള്ള ോബല്‍ ലോട്ടറി അടിച്ചെന്ന് മെയില്‍ അയച്ചാണ് പത്തനംതിട്ട മെഴുവേലി പുതുപ്പറമ്പില്‍ മുന്‍ നേവി ഉദ്യോഗസ്ഥന്‍ പി. സലീമിന്റെ പക്കല്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചത്.
 
സംഭവത്തെപ്പറ്റി പത്തനംതിട്ട െസെബര്‍ സെല്ലില്‍ സലിം പരാതി നല്‍കിയിട്ടുണ്ട്.
 
കഴിഞ്ഞ 16-നാണ് സാംസങ് കമ്പനിയുടെ കോടികള്‍ വിലമതിക്കുന്ന ലോട്ടറി അടിച്ചെന്ന് പറഞ്ഞ് ഒലിവര്‍ മാരിസണ്‍ എന്ന വ്യക്തി ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്നു 910015202319 എന്ന മെെബെല്‍ ഫോണ്‍ നമ്പരില്‍ സലീമിനെ വിളിക്കുന്നത്.
 
താന്‍ ഏജന്റാണെന്നും ലോട്ടറി സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇ-മെയിലില്‍ ലഭിക്കുമെന്നും മാരിസണ്‍ അറിയിച്ചിരുന്നു.
 
മെയില്‍ പരിശോധിച്ചപ്പോള്‍ 3.6 കോടിയുടെ ലോട്ടറി സംബന്ധിച്ച എല്ലാ വിവരങ്ങളും അതില്‍ വ്യക്തമാക്കിയിരുന്നു.
 
സാംസങ് കമ്പനിയുടെ എംബ്ലം ഉപയോഗിച്ചാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഒലിവര്‍ മാരിസണ്‍ എന്ന വ്യക്തിയുടെ ഫോണ്‍ കോള്‍ സലിം വിശ്വസിച്ചു.
 
കമ്പനിയുടെ ോബല്‍ ലോട്ടറി തുക െകെമാറുന്നതിന് ലണ്ടനില്‍നിന്നു ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനത്തിലാണ് ഒലിവര്‍ മോറിസണ്‍ ഡല്‍ഹിയില്‍ എത്തിയതെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ മെയ്‌ലില്‍ ഉണ്ടായിരുന്നു.
 
പണം സലിമിന് െകെമാറിയശേഷം 20 ന് തിരികെ ലണ്ടനിലേക്ക് പോകേണ്ടതിനാല്‍ നടപടികള്‍ റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട് വേഗം പൂര്‍ത്തിയാക്കാന്‍ സലീമിന്റെ സഹകരണവും മെയിലില്‍ അഭ്യര്‍ഥിച്ചിരുന്നു.
 
കൂടാതെ സാംസങ് കമ്പനിക്ക് ലോകത്ത് നിലനില്‍ക്കുന്ന വിശ്വാസ്യതയെപ്പറ്റി ഒരു കുറിപ്പും അതോടൊപ്പം കൊടുത്തിരുന്നു.
 
കൂടാതെ ഇത്രയും വലിയ തുക െകെമാറുന്നതിനാല്‍ വിവരം അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും ചിലപ്പോള്‍ പണം അപഹരിക്കാനുള്ള സാധ്യത ഉണ്ടെന്ന മുന്നറിയിപ്പും മെയ്‌ലില്‍ രേഖപ്പെടുത്തിയിരുന്നു.
 
അതിനാല്‍ തനിക്ക് ലോട്ടറി അടിച്ചുവെന്നുതന്നെ സലീം വിശ്വസിച്ചു.
 
െവെകാതെ സാംസങ് കമ്പനിയുടെ ലണ്ടനിലുള്ള ഓഫീസില്‍ നിന്നും മാനേജരാണെന്ന് പരിചയപ്പെടുത്തി ടോണി മോറിസണ്‍ എന്നയാള്‍ വിളിച്ചു.
 
ലോട്ടറി അടിച്ചതിനുള്ള അഭിനന്ദനം അറിയിക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. 17ന് വീണ്ടും മോഹിസന്റെ ഫോണ്‍ എത്തി.
 
പണം െകെമാറാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നുവെന്നും കസ്റ്റംസ് €ിയറന്‍സിനായി 25,000 രൂപാ ബാങ്ക് ഓഫ് ബറോഡയില്‍ അടയ്ക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം.
 
ഈ സമയം സലീമിന് ഡല്‍ഹി എയര്‍പോര്‍ട്ട് അതോറിട്ടിയില്‍നിന്ന് ഇക്കാര്യം വ്യക്തമാക്കി ഇന്ത്യന്‍ കസ്റ്റംസിന്റെ മറ്റൊരു സന്ദേശം ലഭിച്ചു.
 
മെയ്‌ലില്‍ ഇന്ത്യന്‍ കസ്റ്റംസിന്റെ എംബ്ലവും പടങ്ങളും ചേര്‍ത്തിരുന്നതിനാല്‍ ഇതും സലീം വിശ്വസിച്ചു.
 
തുടര്‍ന്ന് ബാങ്ക് ഓഫ് ബറോഡായുടെ പത്തനംതിട്ട ശാഖയില്‍ നിന്നും അനിതാ ശര്‍മ്മ എന്ന സ്ത്രീയുടെ പേരില്‍ 29190100011425 അക്കൗണ്ട് നമ്പറിലേക്ക് 25,000 രൂപ അയച്ചുകൊടുത്തു.
 
പണം ലഭിച്ച് നിമിഷങ്ങള്‍ക്കകം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ എന്ന പേരില്‍ ചില നിര്‍ദ്ദേശങ്ങള്‍ സലീമിന്റെ മെയിലില്‍ എത്തി.
 
മെയിലില്‍ റിസര്‍വ് ബാങ്കിന്റെ എംബ്ലവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഡി. ഉര്‍ജിത് പട്ടേലിന്റെ പടവും ഒപ്പും രേഖപ്പെടുത്തിയിരുന്നു.
 
പണം െവെകാതെ സലീമിന്റെ അക്കൗണ്ടില്‍ എത്തുമെന്നും അതിനുമുമ്പ് കോസ്റ്റ് ഓഫ് ട്രാസ്ഫര്‍ ഇനത്തില്‍ 2,17,750 രൂപാ അടയ്ക്കണമെന്നുമായിരുന്നു നിര്‍ദേശം.
 
ഇത്രയുമായപ്പോള്‍ സലീമിന് സംശയമായി. ഇതേപ്പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് പിന്നില്‍ തട്ടിപ്പാണെന്ന കാര്യം വ്യക്തമായത്.


Other stories from this section