26-Feb-2017

അന്തോണിസ് പുണ്യാളന്റേതെന്നു​​ കരുതി പതിറ്റാണ്ടുകള്‍ പ്രാര്‍ത്ഥിച്ചു; ഒടുവില്‍ പ്രതിമ യഥാര്‍ത്ഥത്തില്‍ ആരുടേതാണെന്നു തിരിച്ചറിഞ്ഞ വൃദ്ധ ഞെട്ടി!

ബ്രസീല്‍ Jan 11:   ബ്രസീലിലെ ഈ അമ്മൂമ്മ വര്‍ഷങ്ങളായി അന്തോനീസ് പുണ്യാളന്റെ ഈ പ്രതിമയില്‍ നോക്കിയാണ് പ്രാര്‍ത്ഥിയ്ക്കുന്നത്. പുണ്യാളന്‍ തന്റെ സ്വര്‍ഗ്ഗീയ മധ്യസ്ഥന്‍ ആണെന്ന പൂര്‍ണ്ണ വിശ്വാസത്തിലായിരുന്നു ഗബ്രിയേല ബ്രാണ്ടോ എന്ന ഈ മുത്തശ്ശി. 
 
എന്നിട്ട് ഇപ്പോള്‍ അറിയുകയാണ് ആ പ്രതിമ പുണ്യാളന്റെ അല്ലെന്ന്. ലോര്‍ഡ്‌ ഓഫ് ദി റിങ്ങ്സ് എന്ന വിഖ്യാതനോവലിലെ എല്‍റൊണ്ട് എന്ന കഥാപാത്രത്തിന്റെ പ്രതിമയാണ് അന്തോനീസ് പുണ്യാളന്‍ ആണെന്നും പറഞ്ഞ് അമ്മൂമ്മ മുട്ടിപ്പായി പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നതത്രേ! 
 
അമ്മൂമ്മ തന്നെയാണ് ഈ വിവരം പുറത്തറിയിച്ചത്.അടുത്തിടെയാണ് അമ്മൂമ്മയ്ക്ക് സംശയം തുടങ്ങിയത്. ഒരു ഓണ്‍ ലൈന്‍ സൈറ്റില്‍ കയറി പരിശോധിച്ചപ്പോള്‍ ഇതേ മുഖമുള്ള ഒരു പ്രതിമ കണ്ടെത്തി.പേര് നോക്കിയപ്പോഴല്ലേ ഞെട്ടിപ്പോയത്.
 
എല്‍ റൊണ്ട് എന്നായിരുന്നു ആ പ്രതിമയുടെ പേര്.അബദ്ധം പറ്റിയെന്നു അമ്മൂമ്മയ്ക്ക് മനസ്സിലായി.ഒടുവില്‍ സമാധാനിപ്പിച്ച് അമ്മൂമ്മയ്ക്ക് പുണ്യാലന്റെ പുതിയ പ്രതിമ വാങ്ങിച്ച് കൊടുത്തിരിയ്ക്കുകയാണ്.
 
പ്രതിമ തെറ്റായിരുന്നെങ്കിലും തന്‍റെ പ്രാര്‍ത്ഥനകള്‍ കൃത്യമായി പുണ്യാലന്റെ അടുത്ത എത്തിയിട്ടുണ്ട് എന്നാണു ഇപ്പോള്‍ അമ്മൂമ്മ ആശ്വസിയ്ക്കുന്നത്.
 
വിഖ്യാതമായ ലോര്‍ഡ്‌ ഓഫ് ദി റിങ്ങ്സ് എന്ന നോവല്‍ 2001ല്‍ പീറ്റര്‍ ജാക്സ്സന്‍ സിനിമയാക്കിയിരുന്നു. നിരവധി ഓസ്ക്കാര്‍ നോമിനെഷന്‍സ് നേടുകയുണ്ടായി ഈ ചിത്രം.


Other stories from this section