20-Jul-2017

മിഷേലിന്റെ മരണം: പിടിയിലായ യുവാവിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു

കൊച്ചി March 14: സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയെ കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ യുവാവിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു.
 
മിഷേലിന്റെ അകന്ന ബന്ധുവാണ് ഇയാള്‍. മിഷേലുമായി രണ്ട് വര്‍ഷമായി അടുത്ത പരിചയമുണ്ടെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.
 
ഇയാളുടെ നിരന്തര ശല്യമാണ് മരണത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. ഇയാള്‍ മിഷേലിനെ നിരന്തരം ഫോണില്‍ ശല്യം ചെയ്തിരുന്നു.
 
ഈ മാസം നാലാം തീയതി മാത്രം ഇയാള്‍ മിഷേലിന് 57 എസ്്.എം.എസുകള്‍ അയച്ചിരുന്നു. മൂന്ന് തവണ വിളിച്ചു. പിറ്റേന്ന് 32 എസ്.എം.എസുകള്‍ അയക്കുകയും ആറ് തവണ വിളിക്കുകയും ചെയ്തു. ഇയാള്‍ മിഷേലിനെ മര്‍ദ്ദിച്ചിരുന്നതായി ചില സുഹൃത്തുക്കളും മൊഴി നല്‍കിയിരുന്നു.
 
താന്‍ ചില തീരുമാനങ്ങള്‍ എടുത്തതായി മരണദിവസം മിഷേല്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് ഇയാളുടെ അവകാശവാദം. ആ തീരുമാനം എന്താണെന്ന് തിങ്കളാഴ്ച അറിയാമെന്നും മിഷേല്‍ പറഞ്ഞുവെന്നാണ് വാദം. ഇക്കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്്.
 
ഈ മാസം ആറിനാണ് മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചാം തീയതി കാണാതായ മിഷേലിനെ പിറ്റേന്ന് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


Other stories from this section