15-Aug-2018

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി Aug 1: 12 വയസിന് താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് പരമാവധി ശിക്ഷയായി വധശിക്ഷ നല്‍കുന്നതിനുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.
 
ലൈംഗികാതിക്രമത്തിന് കുറഞ്ഞ ശിക്ഷയായി 20 വര്‍ഷം തടവുശിക്ഷ നല്‍കണമെന്നും ബില്ലില്‍ പറയുന്നു. ഐക്യകണ്‌ഠേനയാണ് ബില്‍ പാസാക്കിയത്.
 
നിലവില്‍ പോസ്‌കോ നിയമപ്രകാരം കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന് പരമാവധി ജീവപര്യന്തം തടവാണ് ശിക്ഷ. കുഞ്ഞ ശിക്ഷ ഏഴ് വര്‍ഷം തടവും.
 
എന്നാല്‍ ഇതില്‍ മാറ്റം വരുത്തി ലൈംഗികാതിക്രമത്തിന്റെ കുറഞ്ഞ ശിക്ഷ 20 വര്‍ഷമായും പരമാവധി ശിക്ഷ വധശിക്ഷയായും ഭേദഗതി ചെയ്യുന്നതാണ് പുതിയ ബില്‍.
 
കൂട്ട ലൈംഗികാതിക്രമങ്ങളില്‍ ആജീവനാന്ത തടവുശിക്ഷയോ വധശിക്ഷയോ നല്‍കും.
 
ലൈംഗികാതിക്രമ കേസുകളുടെ വിചാരണ വനിതാ ജഡ്ജിയുടെ കോടതിയില്‍ ആയിരിക്കണമെന്നും ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരുടെ മൊഴി വനിതാ പോലീസ് തന്നെ രേഖപ്പെടുത്തണമെന്നും ബില്‍ ശിപാര്‍ശ ചെയ്യുന്നു.


Other stories from this section