15-Aug-2018

16 കാരിയെ പ്രലോഭിപ്പിച്ച് സ്പാ ജോലിയ്‌ക്കെത്തിച്ചു: തുടര്‍ന്ന് നടന്നത് ആളുകള്‍ മാറി മാറി പീഡനം

ന്യൂഡല്‍ഹി July 30: പതിനാറുകാരിയെ പ്രലോഭിപ്പിച്ച് സ്പാ ജോലിയ്‌ക്കെത്തിച്ച് പീഡനം. രാജ്യ തലസ്ഥാനത്താണ് ഒരു സംഘമാളുകള്‍ കൂട്ടമായി ചേര്‍ന്ന് പെണ്‍കുട്ടിയെ പലര്‍ക്കായി നല്‍കിയശേഷം സ്പാ ജോലിയ്‌ക്കെന്ന വ്യാജേന തടവിലാക്കി തുടരെ പീഡിപ്പിച്ചത്.
 
സംഘത്തിന്റെ പിടിയില്‍ നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടതിനു പിന്നാലെ ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു.
 
ഡല്‍ഹിയില്‍ സുല്‍ത്താന്‍പൂരില്‍ നിന്ന് 16 കാരിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയൂടെ കുടുംബം കഴിഞ്ഞ മാസം 30 നു ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
 
പതിനെട്ടുകാരനായ അഭിഷേക് എന്നയാളുടെ തടവിലായിരുന്ന പെണ്‍കുട്ടി ഈ മാസം 21-ാം തിയതി തടവിലാക്കപ്പെട്ട സ്ഥലത്തു നിന്ന് രഹസ്യമായി വീട്ടിലേക്ക് അമ്മയെ ഫോണില്‍ ബന്ധപ്പെടുകയും തുടര്‍ന്ന് അമ്മ എത്തി സ്ഥലത്തുനിന്ന് മോചിപ്പിച്ച് 16 കാരിയെ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു.
 
അഭിേഷക് എന്നയാള്‍ പ്രലോഭിപ്പിച്ച് ഹരിദ്വാറിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും പിന്നാലെ പീഡനത്തിനിരയാക്കിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
 
നാലു ദിവസത്തിനുശേഷം ഇവര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി രവി എന്നയാളെ കണ്ടുമുട്ടുകയും അയാളൂശട ഗാസിയാബാദിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. അവിടെ നിന്ന് മുങ്ങിയ അഭിഷേക് ഒരു ദിവസം കഴിഞ്ഞാണ് ജോലി ശരിയാക്കിയെന്ന് പറഞ്ഞ് തിരികെയത്തിയത്.
 
ഇതിനിടെ രവിയും പീഡനത്തിനിരയാക്കിയെന്നും പെണ്‍കുട്ടി പറയുന്നു. ഡല്‍ഹിയിലെ സ്പാ മസാജ് സെന്ററിലേക്ക് എത്തിച്ച പെണ്‍കുട്ടിയെ നിരന്തര പീഡനത്തിനിരയാക്കി വരികയായിരുന്നു. സ്പാ ഉടമയെ ഉള്‍പ്പെടെ പോലീസ് തിരയുകയാണ്.


Other stories from this section