19-Jun-2018

ആ പ്രശ്‌സത റിയാലിറ്റി ഷോതാരം മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞു: ശേഷം ജീവിതത്തില്‍ സംഭവിച്ചത്

സ്മാര്‍ട്‌ഫോണ്‍ ഇല്ലാത്ത ജീവിതത്തെ കുറിച്ച് ഇന്ന് ആര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ ബ്രിട്ടനിലെ റിയാലിറ്റി ഷോ വിധികര്‍ത്താവും ടെലിവിഷന്‍ വ്യക്തിത്വവുമായ സൈമണ്‍ കോവെല്‍ (Simon Cowell) കഴിഞ്ഞ പത്ത് മാസമായി അദ്ദേഹം ഫോണ്‍ ഓഫ് ചെയ്തുവച്ചിരിക്കുകയാണ്.
 
തന്റെ ജീവിതത്തില്‍ നിന്നു തന്നെ അദ്ദേഹം സ്മാര്‍ട് ഫോണ്‍ വലിച്ചെറിഞ്ഞിരിക്കുന്നു.
 
ഫോണ്‍ ഓഫ് ചെയത പത്ത് മാസം തനിക്ക് മാനസികാരോഗ്യം തിരിച്ചു കിട്ടിയതു പോലെയാണ്. വളരെ വിചിത്രമായ ഒരു അനുഭവമാണ് അത്. ഈ കാലയളവില്‍ തന്റെ സന്തോഷം തിരിച്ചു പിടിക്കാനായെന്നും അദ്ദേഹം കുമ്പസാരിക്കുന്നു.
 
ഫോണ്‍ തന്നെ ശ്രദ്ധയില്ലാത്തവനാക്കുകയും, എപ്പോഴും ദേഷ്യക്കാരനാക്കുകയും ചെയ്തിരുന്നുവെന്നാണ് കോവല്‍ പറഞ്ഞത്. തന്റെ മാനസികാരോഗ്യം വിണ്ടെടുക്കാനും സന്തോഷം തിരിച്ചുപിടിക്കാനും വേണ്ടിയാണ് താന്‍ ഫോണ്‍ ഓഫ് ചെയ്തതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
 
പത്തുമാസമായി ഫോണ്‍ ഉപയോഗിക്കാതിരുന്ന തനിക്ക് വന്‍ മാറ്റമാണ് വന്നിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഫോണ്‍ കേന്ദ്രീകൃത ജീവിതത്തോടു വിട പറഞ്ഞപ്പോള്‍ത്തന്നെ തനിക്കു ചുറ്റും മനുഷ്യരുണ്ടെന്നുള്ള അവബോധം തന്നിലേക്ക് തുള്ളി തുള്ളിയായി വീണു നിറഞ്ഞു.
 
കൂടാതെ താന്‍ തന്റെ പണിയില്‍ കൂടുതല്‍ ഏകാഗ്രതയുള്ളവനുമായി എന്നാണ് അദ്ദേഹം പറയുന്നത്. തനിക്കൊരു മീറ്റിങ് ഉണ്ടെങ്കില്‍ പോലും എല്ലാവരും എപ്പോഴും വിളിച്ചു കൊണ്ടിരിക്കും.
 
തനിക്കു വേണ്ടതു ചെയ്യാനുള്ള ശ്രദ്ധ നഷ്ടപ്പെട്ടു പോയിരുന്നുവെന്നാണ് കോവെല്‍ പറയുന്നത്. തന്റെ മകന്‍ ഐപാഡുമൊത്തു ചിലവഴിക്കുന്ന സമയവും കോവെല്‍ പരിമിതപ്പെടുത്തിയിരുന്നു.


Other stories from this section