24-May-2018

രാഹുലിന് യുവ എംഎല്‍എയുമായി വിവാഹമെന്ന് സോഷ്യല്‍ മീഡിയ; മറുപടിയുമായി റായ്ബറേലി എംഎല്‍എ

ലഖ്‌നൗ May 7: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹം എന്നും ആളുകളുടെ ഇഷ്ടവിഷയമാണ്.
 
കര്‍ണാടക തെരഞ്ഞെടുപ്പ് കൊടുംപിരികൊണ്ടിരിക്കുമ്പോഴും ഇത്തരത്തില്‍ ഗോസിപ്പുകള്‍ക്കാണ് ആളുകള്‍ കൂടുതലും ചെവികൊടുക്കുന്നത്.
 
റായ്ബറേലിയിലെ എംഎല്‍എ അദിഥി സിങ്ങിനെ രാഹുല്‍ വിവാഹം ചെയ്യുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.
 
രാഹുലിന്റെയും അദിഥിയുടെയും ഫോട്ടോകളും സമൂഹമാധ്യമങ്ങളിലൂടെ കാട്ടുതീപോലെ പ്രചരിക്കുകയാണ്. മേയില്‍ തന്നെ വിവാഹമുണ്ടാകുമെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.
 
എന്നാല്‍, വാര്‍ത്ത നിഷേധിച്ച് അദിഥി സിങ്ങ് തന്നെ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരത്തില്‍ അഭ്യൂഹങ്ങളില്‍ പരസ്യമായി അതൃപ്തി അറിയിച്ചിരിക്കുകയാണ് അവര്‍.
 
രാഹുല്‍ തനിക്ക് മൂത്ത സഹോദരനെപ്പോലെയാണെന്നും. ഇത്തരം വാര്‍ത്ത തന്നെ ദുഖത്തിലാഴ്ത്തുന്നുവെന്നും. തന്റെ രാഖി സഹോദരനാണ് രാഹുല്‍ ഗാന്ധിയെന്നും അവര്‍ വ്യക്തമാക്കി.
 
രാഹുലിന്റെ സഹോദരി പ്രിയങ്ക വാദ്രയുടെ അടുത്ത സുഹൃത്താണ് 29 കാരിയായ ഈ എംഎല്‍എ. പച്ചസാരിയുമായി സോണിയക്ക് സമീപം ഇരിക്കുന്ന ചിത്രമാണ് നിലവില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.


Other stories from this section