24-May-2018

"വായില്‍ തോന്നുന്നതു വിളിച്ചു പറയുന്ന ഇത്തരം ഉസ്താദുമാരുടെ കരണം അടിച്ചു പൊളിക്കണം"

KOCHI May 12: ജോലിക്കാരായ സ്ത്രീകളെ അവഹോളിക്കുന്ന രീതിയില്‍ സംസാരിച്ച പ്രമുഖ പ്രഭാഷകന്‍ മുജാഹിദ് ബാലുശേരിക്കെതിരെ തുറന്നടിച്ച കെ എസ് യു മലപ്പുറം മുന്‍ ജില്ല കമ്മറ്റിയംഗവും ആക്ടിവിസ്റ്റുമായ ജസ്ല മാടശേരി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ജെസ്ലയുടെ പ്രതികാരണം.
 
ഇത്തരം ഉസ്താദുമാരൂടെ കരണം അടിച്ചുപൊളിക്കണം എന്നും ഇതു കണ്ടു പെണ്ണുങ്ങള്‍ മിണ്ടാതിരിക്കുമെന്നു കരുതരുത് എന്നും ജെസ്ല പറയുന്നു.
 
ഉസ്താദിന്റെ ഭാര്യ ജോലിക്കു പോകുന്നുണ്ടെങ്കില്‍ അവരെ സംശയിക്കുന്നതു കൊണ്ടാകാം ഇത്തരം തെറ്റുദ്ധാരണ. ജെസ്ലയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തി. ജെസ്ലയുടെ ലൈവിന്റെ പ്രസക്ത ഭാഗങ്ങള്‍.
 
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നത് എന്ത് അര്‍ഥത്തിലാണ്, ഇത്തരം ഉസ്താദുമാര്‍ പ്രസംഗിക്കുന്ന വേദിയില്‍ ചീമുട്ട എറിയണം.
 
പൈസയ്ക്ക് വേണ്ടി മതത്തെ വിൽക്കുന്ന ഇത്തരക്കാർക്ക് ഇത്തരം വിഷയങ്ങളിൽ കാര്യമായ അറിവില്ല.ഇസ്ലാമിന്റെ ചരിത്രം മുജാഹിദ് ബാലുശേരി പരിശോധിക്കുന്നതും പഠിക്കുന്നതും നല്ലതായിരിക്കുമെന്ന് ജെസ്ല പറയുന്നു.
 
ഇസ്‌ലാം മതത്തെ കുറിച്ച് പഠിച്ചാൽ മുജാഹിദ് ബാലുശ്ശേരി ഇത്തരത്തിൽ പ്രതികരിക്കില്ല. സ്ത്രീയെന്നാൽ ചോറും പേറും മാത്രം ലക്ഷ്യം വച്ച് വീട്ടിൽ കഴിയേണ്ട വ്യക്തിയല്ല. ഉസ്താദിന്റെ ഭാര്യ ജോലിക്കു പോകുന്നുണ്ടെങ്കില്‍ അവരെ സംശയിക്കുന്നത് കൊണ്ടാകാം ഇത്തരം തെറ്റിധാരണ.
 
നാട്ടിലെ പെണ്‍കുട്ടികള്‍ നിങ്ങളുടെ പ്രസംഗം കേട്ട് മിണ്ടാതിരിക്കുമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് തെറ്റിധാരണയാണ് എന്നും ജെസ്ല പറയുന്നു.
 
ജോലിക്ക് പോകുന്ന സ്ത്രീകളുടെ ദാമ്പത്യത്തിൽ സ്വസ്ഥതയില്ല. പെണ്ണ് ജോലിക്ക് പോയ കുടുംബങ്ങളെല്ലാം ശിഥിലമായെന്നും അവൾ അമ്മയാകേണ്ടവളും ഭാര്യയാകേണ്ടവളും മാത്രമാണെന്നും മുജാഹിദ് ബാലുശേരി പ്രസംഗത്തിൽ പറഞ്ഞിരുന്നത്.


Other stories from this section