24-May-2018

യു.ഡി.എഫിലേക്കില്ലെന്ന് കെ.എം മാണി; ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ മനസറിഞ്ഞ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യും

കോട്ടയം May 5: യു.ഡി.എഫിലേക്കില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി. യു.ഡി.എഫിലേക്ക് മടങ്ങുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. മുന്നണി പ്രവേശനത്തെക്കുറിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല.
 
ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ മനസറിഞ്ഞ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യും പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്ക് അറിയാമെന്നും മാണി പറഞ്ഞു.
 
കേരള കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ തിരികെ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ അത് ചെന്നിത്തലയുടെ അഭിപ്രായം മാത്രമാണെന്ന് കെ.എം മാണി പറഞ്ഞു.
 
ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കാന്‍ ശ്രമിച്ചുവെന്ന ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് പരിഹാസരൂപേണയാണ് മാണി മറുപടി നല്‍കിയത്.
 
കെ.എം മാണിയേയും കേരള കോണ്‍ഗ്രസിനേയും മുന്നണിയില്‍ തിരികെ എത്തിക്കാന്‍ മുന്‍കൈ എടുക്കുമെന്ന് രമേശ് ചെന്നിത്തല പ്രസ്താവിച്ചിരുന്നു.
 
മാണിയെ തിരികെ എത്തിക്കാന്‍ താന്‍ വ്യക്തിപരമായി തന്നെ ശ്രമിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന.
 
മാണി അഴിമതിക്കാരനല്ലെന്നും അദ്ദേഹത്തെ വേട്ടയാടിയത് ഇടതു മുന്നണിയാണെന്നും ആഭ്യന്തര വകുപ്പിനെതിരായ തെറ്റിദ്ധാരണ മാണിക്ക് മാറിയിട്ടുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.


Other stories from this section