15-Aug-2018

സെല്‍ഫി എടുത്ത ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങി യേശുദാസ് ചിത്രം ഡിലീറ്റ് ചെയ്തു

ന്യൂഡല്‍ഹി May 4: സെല്‍ഫി എടുത്ത് ആരാധകന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വങ്ങി ഗായകന്‍ യേശുദാസ് ചിത്രം ഡിലീറ്റ് ചെയ്തു.
 
സെല്‍ഫി ഈസ് സെല്‍ഫിഷ് എന്ന് പറഞ്ഞാണ് ചിത്രം ഡിലീറ്റ് ചെയ്തത്.
 
ദേശീയ പുരസ്‌കാരദാന ചടങ്ങിലെ വിവേചനത്തിനെതിരെ പ്രതിഷേധിച്ച് മലയാള സിനിമാ പ്രവര്‍ത്തകരടക്കം അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ചിരിക്കെ അവാര്‍ഡ് വാങ്ങാന്‍ പുറപ്പെടുമ്പോഴായിരുന്നു സംഭവം.
 
ദേശീയ പുരസ്‌കാര ദാന ചടങ്ങിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് മലയാള സിനിമാ പ്രവര്‍ത്തകരടക്കം 68 ചലച്ചിത്ര പ്രവര്‍ത്തകരാണ് അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചത്.
 
രാഷ്ട്രപതിക്ക് പകരം സ്മൃതി ഇറാനി പുരസ്‌കാരം വിതരണം ചെയ്താല്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് സിനിമാ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ യേശുദാസ് ഒപ്പിട്ടിരുന്നു.
 
പിന്നീട് യേശുദാസ് പുരസ്‌കാരം ഏറ്റുവാങ്ങി.


Other stories from this section