24-Apr-2018

അമേരിക്കയില്‍ ഉല്ലാസയാത്രപോയി കാണാതായ മലയാളി കുടുംബം പുഴയില്‍ മുങ്ങിയതായി സൂചന

വാഷിങ്ടണ്‍ April 13: അമേരിക്കയില്‍ ഉല്ലാസയാത്രപോയി കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനം പ്രളയബാധിത മേഖലയിലെ പുഴയില്‍ മുങ്ങിയതായി സൂചന.
 
യു.എസിലെ ലൊസാഞ്ചല്‍സിനു സമീപം താമസിക്കുന്ന സൂറത്ത് മലയാളി സന്ദീപ് തോട്ടപ്പിള്ളി(42), കൊച്ചി സ്വദേശിയായ ഭാര്യ സൗമ്യ(38), മക്കളായ സിദ്ധാന്ത്(12), സാച്ചി(9) എന്നിവരെയാണു കാണായത്.
 
കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഹോണ്ട െപെലറ്റ് കാര്‍(7എം.എം.എക്‌സ് 138) പുഴയില്‍ മുങ്ങി ഒഴുക്കില്‍പ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്.
 
കാര്‍ ദോറ ഗ്രീക്കിനു സമീപം ഈല്‍ നദിയില്‍ മുങ്ങിയെന്നാണു സൂചന. എന്നാല്‍ ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
 
സാന്രിറ്റയിലെ യൂണിയന്‍ ബാങ്ക് െവെസ് പ്രസിഡന്റാണു സന്ദീപ് തോട്ടപ്പിള്ളി. ലൊസാഞ്ചല്‍സിനു സമീപം വലെന്‍ഷ്യയില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ കലിഫോര്‍ണിയയിലെ പോര്‍ട്ട്‌ലന്‍ഡിലേക്ക് ഉല്ലാസയാത്ര പോയതായിരുന്നു.
 
പോര്‍ട്ട്‌ലാന്‍ഡില്‍നിന്നു സാന്‍ജോസിലേക്കു മടങ്ങുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ദേശീയപാത -101ല്‍ കാണാതായെന്നാണു കലിഫോര്‍ണിയ െഹെവേ പട്രോള്‍ സംഘം കരുതുന്നത്. പുഴയിലെ ശക്തമായ അടിയൊഴുക്കുമൂലം കാര്‍ കണ്ടെത്താനായിട്ടില്ല.
 
ബുധനാഴ്ചയും വ്യാഴാഴ്ചയും റിസോര്‍ട്ടില്‍ തങ്ങിയ ശേഷം വെള്ളിയാഴ്ച സാന്‍ജോസിലെ ബന്ധുക്കളുടെ വീട്ടിലേക്കു പോകാന്‍ ഇവര്‍ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുന്നതിനാല്‍ അതിനു മുമ്പു വീട്ടില്‍ തിരിച്ചെത്തേണ്ടതായിരുന്നു.
 
യുറേക്കയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ €മത് റെഡ്‌വുഡ് നാഷണല്‍- സ്‌റ്റേറ്റ് പാര്‍ക്ക് മേഖലയിലാണ് അവസാനമായി ഇവരുണ്ടായിരുന്നതിന്റെ സൂചന കിട്ടിയിരുന്നത്.
 
പിന്നീടു ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സന്ദീപുമായോ ഭാര്യയുമായോ ബന്ധപ്പെടാനായിട്ടില്ല. പോലീസിനു പുറമെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവര്‍ തെരച്ചില്‍ നടത്തുന്നുണ്ട്.
 
കാനഡയില്‍ താമസിക്കുന്ന സന്ദീപിന്റെ സഹോദരന്‍ സച്ചിനും സ്ഥലത്തെത്തിയിട്ടുണ്ട്. സന്ദീപിന്റെ പിതാവ് മലയാളിയായ ബാബു സുബ്രഹ്മണ്യം തോട്ടപ്പള്ളി വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുജറാത്തിലെ സൂറത്തിലേക്കു കുടിയേറിയതാണ്. സന്ദീപ് 15 വര്‍ഷമായി യു.എസിലാണു സ്ഥിരതാമസം.


Other stories from this section