23-Jul-2018

അബര്‍നദി പുറത്ത്!! ആര്യയുടെ വധു സീതാലക്ഷ്മി? വിവാഹ ചടങ്ങുകള്‍ക്ക് തുടക്കമായി

CHENNAI April 12: തെന്നിന്ത്യൻ സൂപ്പർ താരം ആര്യ ആരുടെ കഴുത്തിൽ താലി ചാർത്തുമെന്ന് അറിയാൻ ഇനി ദിവസങ്ങൾ മാത്രം. മത്സരം അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്.
 
തമിഴിലും മലയാളത്തിലും ഒരുപോലെ അരാധകരുള്ള ആര്യ അനോകം സുന്ദരിമാരുടെ ആരാധ്യപുരുഷനാണ്. അതിനാൽ തന്നെ ആര്യയുടെ വധുവാകാൻ നിരവധി പെൺക്കുട്ടികൾ ആഗ്രഹിച്ചിരുന്നു.
 
ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനു വേണ്ടിയാണ് എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ സംഘടിപ്പിച്ചത്.
 
നിരവധി പെൺകുട്ടികളാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ആപ്ലിക്കേഷൻ നൽകിയത്. എന്നാൽ ഇവരിൽ നിന്ന് 16 പേരെയാണ് ഷോയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്.
 
ഇതിൽ നിന്ന് പല ഘട്ടങ്ങളിലായി മത്സരാഥികളുടെ എണ്ണം കുറഞ്ഞു വന്നിരുന്നു. ഇപ്പോൾ മൂന്ന് പേരാണ് അവസാന പോരാട്ടത്തിനായി ഒരുങ്ങിയിരിക്കുന്നത്.
 
മലയാളി താരം സീതാലക്ഷ്മി സൂസന്ന, അഗത, എന്നിവർക്കൊപ്പം മലയാളി താരമായ സീത ലക്ഷ്മിയും അവസാനഘട്ട പേരാട്ടത്തിനുണ്ട്. വിവാഹത്തിനു മുന്നോടിയായി മൂവരും മെഹന്ദിയിട്ടു.
 
മത്സരാഥികളുടെ കുടുംബാംഗങ്ങഴളും സുഹൃത്തുക്കളും ആര്യയുടെ അടുത്ത സുഹൃത്തുക്കളായ വരലക്ഷ്മിയും, കികി വിജയും ചടങ്ങളിൽ സന്നിതരായിരുന്നു.
ഇനി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇവരിൽ ആരാകും ആര്യയുടെ വധുവായി എത്തുക എന്നത്.
 
മലയാളി ജനത ഒന്നടങ്കം സീത ലക്ഷ്മിയ്ക്കൊപ്പമാണ്. സീത വിജയിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം.
 
അബർനദി പുറത്ത് ഷോയുടെ ആദ്യം മുതലെ കുഭകോണം സ്വദേശി അബർനദിയുടെ പേരാണ് ആര്യയുടെ പേരിനോടൊപ്പം കേട്ടുവന്നിരുന്നത്. മത്സരത്തിൽ വിജയ സാധ്യത ഏറെ കൽപ്പിച്ചിരുന്നത് അബർനദിയ്ക്കായിരുന്നു.
 
താരത്തിന്റെ സുഹൃത്തുക്കൾക്ക് പലർക്കും ആര്യയുടെ വധുവായി അബർനദി വരണമെന്നായിരുന്നു ആഗ്രഹം. ഇത് അവർ തുറന്നു പറയുകയും ചെയ്തിരുന്നു. വളരെ വികാരാധീനയായാണ് ഈ പെൺക്കുട്ടി ഷോ വിട്ട് പോയത്.
 
കൂടാതെ അബർനദിയുടെ ആരാധകര്‍ 'അബര്‍നദി ആര്‍മി' എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ കൂട്ടായ്മ തുടങ്ങിയിട്ടുണ്ട്.
 
സ്വാധീനിക്കുന്നു ഇതിനു മുൻപ് അബർനദിക്കെതിരെ വിമർശനവുമായി ഷോ അവതാരിക സംഗീത രംഗത്തെത്തിയിരുന്നു. താരത്തിനോടുള്ള പൊരുമാറ്റം അത്ര ശരിയല്ല എന്നായിരുന്നു സംഗീതയുടെ വാദം.
 
കൂടാതെ അബർ തന്നെയും സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇവർ വ്യക്തമാക്കിയിരുന്നു. മത്സരാര്‍ത്ഥിയെന്ന നിലയില്‍ ആര്യയെ സ്വാധീനിക്കാനാണ് അവര്‍ ശ്രമിക്കേണ്ടത്. തന്നെ സ്വാധീനിക്കേണ്ട കാര്യം അബര്‍നദിക്കില്ലെന്നും സംഗീത പറഞ്ഞിരുന്നു.
 
തന്റെ സുഹൃത്തുക്കളാണ് ഇത്തരത്തിലുള്ള വിശേഷണം നടത്തുന്നതെങ്കില്‍ താന്‍ ഒരിക്കലും അത് പോത്സാഹിപ്പിക്കില്ലെന്നും സംഗീത പറയുന്നു. എന്നാല്‍ ആര്യ എങ്ങനെയാണ് അബര്‍നദിയോട് പെരുമാറുന്നതെന്നതും പ്രസക്തമാണെന്നും അവതാരക പറയുന്നു.
 
മത്സരത്തിലെ വിജയിയേ വിവാഹം ചെയ്യുമോ മത്സരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണെന്നും മത്സരത്തിന്റെ ഒടുവിൽ വിജയിയെ താരം വിവാഹം ചെയ്യില്ലെന്നു തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു.
 
സമൂഹത്തിന്റെ പല കോണിൽ നിന്നും പരിപാടിക്കെതിരേയും ആര്യയ്ക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു.
 
കൂടാതെ ഷോയുടെ ബാഗമായി മത്സാര്‍ത്ഥികളുടെ വീട് സന്ദര്‍ശിക്കാന്‍ പോയ ആര്യയ്ക്ക് അത്ര നല്ല സ്വീകരണമായിരുന്നില്ല ലഭിച്ചത്. വനിതാ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


Other stories from this section