27-Apr-2018

മോഷ്ടിച്ച പണവുമായി തെരുവിലൂടെ ഓടി രക്ഷപ്പെടുന്നതിനിടയില്‍ കള്ളനു കിട്ടിയത് എട്ടിന്റെ പണി

മോഷ്ട്ടിച്ച പണവുമായി പോകവെ കള്ളനു കിട്ടിയത് എട്ടിന്റെ പണി. ക്വീന്‍ വാക്കിലുള്ള ട്രാവല്‍ ഏജന്റിന്റെ അരികിലെത്തി ഭീഷണിപ്പെടുത്തി രണ്ടു പേര്‍ പണം കവരുകയായിരുന്നു.
 
തുടര്‍ന്നു ട്രൗസറില്‍ പണം കുത്തി നിറച്ച് ഇരുവരും ഇറങ്ങി ഓടി. ഇതിനിടയില്‍ പണം താഴെ വീണു കാറ്റില്‍ പറന്നു.
 
മോഷ്ടിച്ച പണം മുഴുവന്‍ ഇത്തരത്തില്‍ കാറ്റില്‍ പറന്നു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സോഷില്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു.
 
തെരുവില്‍ പറന്നു പോയ പണത്തിന്റെ പിന്നാലെ പോയി ഓരോന്നായി പെറുക്കി എടുക്കുന്ന കള്ളന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറിയില്‍ പതിഞ്ഞിട്ടുണ്ട്.
 
പ്രതികളെ പിടികൂടാനായി പൊതുജനങ്ങളുടെ സഹായം വേണം എന്നു ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ ഫില്‍ സ്‌ക്രാഗില്‍ പറഞ്ഞു.
 
പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടനടി അറിയിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.


Other stories from this section