23-Jul-2018

മലയാളി നഴ്‌സിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാകാതെ നാട്ടിലെ ബന്ധുക്കള്‍

DUBAI April 11: യു.എ.ഇയില്‍ മലയാളി നഴ്‌സ് ആശുപത്രി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ച സംഭവത്തില്‍ മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടു വരുന്നില്ല എന്നു റിപ്പോര്‍ട്ട്.
 
സ്വകാര്യ ആശുപത്രിയില്‍ ഹെഡ്‌നഴ്‌സായി ജോലി നോക്കുന്ന സുജ സിങിനെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഐനിലാണ് സംഭവം നടന്നത്.
 
സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സുജാ സിങ്ങ് എന്ന യുവതിയാണ് മരിച്ചത്. ആശുപത്രിയില്‍ ഹെഡ് നഴ്‌സായി ജോലി നോക്കുകയായിരുന്നു സുജ. ജനുവരി മുതലാണ് ഇവര്‍ ഇവിടെ ജോലിയില്‍ പ്രവേശിച്ചതെന്നാണ് അറിയുന്നത്.
 
ആത്മഹത്യയാണെന്ന് പൊലീസ് നിഗമനം. ഇവര്‍ക്ക് ശമ്പള കുടിശ്ശിക ഉണ്ടായിരുന്നതായി പറയുന്നുണ്ടെങ്കിലും ആശുപത്രി അധികൃതര്‍ അത് നിഷേധിച്ചു. എന്നാല്‍, യുവതിക്ക് ജോലില്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
 
ഉത്തരേന്ത്യക്കാരനായ ആളെ വിവാഹം ചെയ്ത ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയാണ് കഴിഞ്ഞിരുന്നത്. അതേസമയം അമ്മയുടെ മൃതദേഹം കാണാന്‍ താല്‍പ്പര്യമില്ലെന്നാണ് ഇവരുടെ രണ്ട് മക്കളും പറഞ്ഞതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
 
നാട്ടിലുള്ള ബന്ധുക്കളും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ ദുബായില്‍ തന്നെ മൃതദേഹം സംസ്‌ക്കരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
 
മലയാളികളടക്കം ധാരാളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ . തങ്ങളുടെ കണ്‍മുമ്പില്‍ സഹപ്രവര്‍ത്തക ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളവര്‍.


Other stories from this section