18-Jun-2018

തുഷാർ വെള്ളാപ്പള്ളി ഇനി സ്വപ്നം കാണണ്ട; കടിച്ചതും പിടിച്ചതും പോയി, തുഷാറിനെ വെട്ടി ബിജെപി!

തിരുവനന്തപുരം March 12: ചെങ്ങന്നൂർ ഉപതിരഞ്ഞെടപ്പ് നടക്കാനിരിക്കെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷമാണ് ബിഡിജെഎസി-ബിജെപി ബന്ധം.
 
ബിഡിജെഎസിനെ കൂട്ടു പിടിച്ചാൽ മാത്രമേ ചെങ്ങന്നൂർ പിടിക്കാൻ ബിജെപിക്ക് കഴിയൂ. അതിന് കുറച്ച് കാലമായി അകന്ന് നിന്നിരുന്ന ബിഡിജെഎസിനെ അടുപ്പിക്കാൻ തീവ്രശ്രമം തന്നെ നടന്നിരുന്നു. തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭ സീറ്റ് വരെ വാഗ്ദാനം ചെയ്തു.
 
എന്നാൽ ബിഡിജെഎസ് പാര്‍ട്ടിയുടെ രാജ്യസഭാ സീറ്റിനായുള്ള അവകാശവവാദം ബിജെപി കേന്ദ്രനേതൃത്വം ഇപ്പോൽ തള്ളിയിരിക്കുകയാണ്.
 
കേരളത്തില്‍ നിന്നും ബിജെപി നേതാവ് വി.മുരളീധരനെ എംപിയാക്കാനുള്ള നീക്കമാണ് ബിജെപിയിൽ നടക്കുന്നത്.
 
തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നതിനെതിരെ ബിജെപി സംസ്ഥാന ഘടകത്തില്‍ നിലനിന്ന അതൃപ്തിയെ തുടര്‍ന്നാണ് പുതിയ നീക്കം.
 
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും അവഗണിച്ച് പദവികള്‍ വീതം വെക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരുന്നുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.
 
രണ്ട് എംപിമാരെയും ഒരു കേന്ദ്രമന്ത്രിയെയും കേരളത്തിന് നല്‍കിയെങ്കിലും പാര്‍ട്ടിയിലെ സജീവ നേതാക്കളെ അവഗണിച്ചതാണ് പ്രധാന പ്രശ്‌നം. തുഷാര്‍വെള്ളാപ്പള്ളിക്ക് എംപി സ്ഥാനം നല്‍കിയാല്‍ പാര്‍ട്ടിവിടുമെന്ന ഭീഷണിയും ചില നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.
 
ഇതോടെ പാർട്ടി കേന്ദ്ര നേതൃത്വം അങ്കലാപ്പിലാകുകയായിരുന്നു. നാല് വര്‍ഷമായി വാഗ്ദാനം ചെയ്ത പദവികള്‍ ഇനിയും നല്‍കിയിട്ടില്ലെങ്കില്‍ മുന്നണി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബിഡിജെഎസും.
 
കഴിഞ്ഞ ദിവസം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കാര്യങ്ങൾ ആലോചിക്കാൻ എൻഡിഎ ആലപ്പുഴ ജില്ലാ കമ്മറ്റി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിഡിജെഎസ് അഭിപ്രായപ്പെട്ടിരുന്നു.
 
വരുന്ന പതിനാലം തിയ്യതി നടക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ മുന്നണി ബന്ധം പുനപരിശോധിക്കുമെന്നും ബിഡിജെഎസ് വ്യക്തമാക്കിയിട്ടുണ്ട്.


Other stories from this section