18-Jun-2018

പാരസെറ്റാമോളില്‍ മാച്ചുപോ വൈറസ്; സത്യാവസ്ഥ ഇതാണ്

MUMBAI March 1: ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചയായിരിക്കുകയാണ് പാരസെറ്റാമോളിലെ ബാക്ടീരിയയെക്കുറിച്ച്.
 
പാരസെറ്റമോള്‍ കഴിക്കരുത്. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ മാച്ചുപോ എന്ന വൈറസ് പാരസെറ്റമോളില്‍ അടങ്ങിയിട്ടുണ്ടെന്ന രീതിയിലും സോഷ്യല്‍ മീഡിയായില്‍ പ്രചരണം നടന്നിരുന്നു.
 
എന്നാല്‍ പാരസെറ്റാമോളിലെ വൈറസിനെക്കുറിച്ചുള്ള സത്യാവസ്ഥ ഇതാണ്.
 
പാരസെറ്റാമോളില്‍ ബൊളിവിയന്‍ ഹെമറേജിക് ഫീവറിന് കാരണമായ മാച്ചുപോ വൈറസ് ഉണ്ടെന്നായിരുന്നു ദിവസങ്ങളായി പ്രചരിച്ചിരുന്ന കിംവദന്തി.
 
ഫെയ്സ്ബുക്കിലെ ഡോക്ടര്‍മാരുടെ ഗ്രൂപ്പായ ഇന്‍ഫോക്ലിനിക്കാണ് ഇതു സംബന്ധിച്ച വിവരം പുറത്തവിട്ടിരിക്കുന്നത്.
 
എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ രോഗം ഉണ്ടാവില്ലെന്നും, അജൈവവസ്തുവായ പാരസെറ്റാമോളില്‍ വൈറസ് വളരില്ലെന്നും ഇന്‍ഫോക്ലിനിക് ഫെയ്സ്ബുക്ക് കുറിപ്പില്‍ കുറിച്ചു.
 
അതുമാത്രമല്ല ഇന്ത്യയില്‍ ഇതുവരെ മാച്ചുപോ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
 
പാരസെറ്റാമോള്‍ 500-ലാണ് വൈറസ് ഉള്ളതെന്നായിരുന്നു പ്രചരണം എന്നാല്‍ ഒരുതരത്തിലുള്ള പാരസെറ്റാമോളിലും വൈറസ് ഉണ്ടാവാനുള്ള സാധ്യത ഇല്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു.


Other stories from this section