23-Jun-2017

ബ്രദർ സാബു അറുതൊട്ടിയിൽ നേതൃത്വം നൽകുന്ന ധ്യാനം ഏപ്രിൽ 7, 8, 9 ദിവസങ്ങളിൽ കാർഡിഫിൽ

ബെന്നി അഗസ്റ്റിൻ കാർഡിഫ്

കാർഡിഫ്: വലിയ നോമ്പ് കാലത്തു് യുകെയിലെ തിരക്കുള്ള ജീവിതത്തിലും ഒരാത്മീയ ചൈതന്യം കൈവരുത്തുവാനും ദൈവകൃപയിൽ അടുത്തറിയുവാനും വേണ്ടി എല്ലാ വർഷവും കാർഡിഫിൽ നടത്താറുള്ള വാർഷിക ധ്യാനത്തിൽ അടുത്ത ഏപ്രിൽ 7, 8, 9, എന്നീ ദിവസങ്ങളിൽ ബ്രദർ  സാബു അറുതൊട്ടിയിൽ ധ്യാനിപ്പിക്കുന്നു.
 
ഫാ. എബ്രഹാം കടിയകുഴിയിൽ വചനപ്രഘോഷണത്തിനും  മറ്റു ശുശ്രുഷകൾക്കും നേതൃത്വം നൽകുന്നതായിരിക്കും. തദവസരത്തിൽ ഗ്രേറ്റ് ബ്രിട്ടന്റെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഏപ്രിൽ 8 ന് ദിവ്യബലി അർപ്പിക്കുന്നതും ആയിരിക്കും.
 
വലിയ നോമ്പിനോടനുബന്ധിച്ചുള്ള ഈ ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, വചനപ്രഘോഷണം, ദൈവാനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും എന്ന് ഫാദർ ജോർജ് പുത്തൂർ അറിയിച്ചിരിക്കുന്നു. 
 
ധ്യാനം കാർഡിഫിൽ കോർപ്പസ് ക്രിസ്റ്റി സ്കൂളിൽ വച്ചാണ് നടത്തപ്പെടുന്നത്.  ഈ ധ്യാനത്തിൽ വന്ന്  ആത്മീയ ചൈതന്യം നേടുവാനും അനുഗ്രഹം നേടുവാനും എല്ലാവരെയും ക്ഷണിക്കുന്നു എന്നു കൂടി ഫാദർ ജോർജ് അറിയിച്ചു.

ധ്യാനം നടക്കുന്ന സ്ഥലം: Corpus Christ Catholic School, Ty Draw Road, Lisvane, Cardiff CF23 6XL