28-Jul-2017

എംപിഎ യുകെ നാഷണൽ കോണ്‍ഫറന്‍സ് ഏപ്രില്‍ 14th മുതല്‍ 16th വരെ മാഞ്ചെസ്റ്ററിൽ

മാഞ്ചെസ്റ്റർ Feb 18 : യുകെയിലുള്ള മലയാളി പെന്റക്കൊസ്റ്റ് വിശ്വാസികളുടെ പതിനാലാമതു വാര്‍ഷിക സംഗമത്തിന് ഏപ്രില്‍ 14 ന് മാഞ്ചെസ്റ്ററിൽ ആരംഭമാകും. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നുമായി മലയാളി വിശ്വാസികളും പ്രസംഗകരും എത്തിച്ചേരുന്ന ഈ സംഗമം യുകെയിലുള്ള എല്ലാ വിഭാഗം പെന്റക്കൊസ്റ്റ് വിശ്വാസികളുടെയും ഏറ്റവും വലിയ സംഗമമാണ്.
 
എം പി എ പ്രസിഡന്റ് പാസ്റ്റര്‍ ടി.  എസ്. മാത്യു  കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ കെ. ജെ. തോമസ് മുഖ്യ പ്രാസംഗികനയിരിക്കും. 
 
മാഞ്ചസ്റ്ററിലെ ജെയിൻ കമ്മ്യൂണിറ്റി  ഓഡിറ്റോറിയത്തിലാണ് കോണ്‍ഫറന്‍സ് നടക്കുന്നതെന്ന് എംപിഏ യുകെയുടെ സെക്രട്ടറി  പാസ്റ്റർ വിൽ‌സൺ ഏബ്രഹാം അറിയിച്ചു
(അഡ്രസ്സ് : ജെയിൻ കമ്മ്യൂണിറ്റി സെൻറർ, 667/669 സ്റ്റോക്‌പോർട് റോഡ്, മാഞ്ചെസ്റ്റർ M12 4QE (Jain Community Centre, 667/669 Stockport Road, Manchester M12 4QE)
 
ഈ കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം ജൂഡ്  1:3  ആണ്  "വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നുവേണ്ടി പോരാടേണ്ടതിന്നു" Contend earnestly for the Faith (Jude 3). 
 
ഏപ്രില്‍ 14th and 15th  ന് രാവിലെ ഒമ്പതര മണി മുതല്‍ രാത്രി ഒമ്പത്  വരെ(9:30am to 9:00pm) സമ്മേളനം നടക്കും. ഏപ്രില്‍ 16  ന് രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക് ഒരു മണിക്ക്   പൊതു ആരാധനയോടുകൂടി കോൺഫെറൻസ് സമാപിക്കും.
 
എംപിഏ യൂകെയുടെ സംഗീതവിഭാഗം സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ഡൽഹിയിൽ നിന്നും സിസ്റ്റർ പേർസിസ് ജോൺ സംഗീത ശുശ്രുഷക്കുവേണ്ടി പ്രത്യേകം കടന്നുവരുന്നു.
 
ആത്മ നിറവിലുള്ള ആരാധന, വചനധ്യാനം, കര്തൃമേശ, യുവജനങ്ങളുടെ  പരിപാടികള്‍, കുട്ടികളുടെ പരിപാടികള്‍, സഹോദരികള്‍ക്ക്‌ വേണ്ടിയുള്ള  പരിപാടികള്‍ വിവിധ സെക്ഷനുകളില്‍ ഉണ്ടായിരിക്കും. 
 
പ്രസിഡന്റ് പാസ്റ്റർ റ്റി എസ് മാത്യു  (07723399885) , വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സജി മാത്യു (07903549094), സെക്രട്ടറി പാസ്റ്റർ വിൽ‌സൺ ഏബ്രഹാം (07728267127), ജോയിൻറ്  സെക്രട്ടറി ഡോണി ഫിലിപ്പ്,   ട്രഷറർ ബ്രദർ മാമന്‍ ജോര്‍ജ്,   കോൺഫെറൻസ്  കണ്‍വീനര്‍  പാസ്റ്റര്‍ ടോമി കുര്യൻ,  മ്യൂസിക് കോർഡിനേറ്റർ ബ്രദർ ഡേവിഡ് മാമന്‍, യൂത്ത് കോർഡിനേറ്റർ പാസ്റ്റർ ബെൻ മാത്യു, മീഡിയ കോർഡിനേറ്റർ ഡോണി തോമസ്, പ്രയർ കോർഡിനേറ്റർ പാസ്റ്റർ സിസിൽ ചീരൻ, ലോക്കൽ കോർഡിനേറ്റർ പാസ്റ്റർ ജോൺലി ഫിലിപ്പ്, ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ വത്സമ്മ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നു.  
 
യുകെയിലുള്ള എല്ലാ മലയാളികളെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.