28-Jul-2017

കാർഡിഫിൽ ആദ്യമായി സീറോ മലബാർ വിശ്വാസികൾക്കായി വിഭൂതിത്തിരുനാൾ

ബെന്നി അഗസ്റ്റിൻ കാർഡിഫ് 
 
കാർഡിഫ്‌ Feb 15: സീറോ മലബാർ ക്രൈസ്തവർ ഈ മാസം 27 മുതൽ 50 നോമ്പിലേക്കു പ്രവേശിക്കുകയാണ്.
 
ഈ അവസരത്തിൽ കാർഡിഫിലെ വിശ്വാസികൾക്കായി ആദ്യമായി  തങ്ങളുടെ പാരമ്പര്യത്തിലും വിശ്വാസത്തിലും ആഴ്ന്നിറങ്ങിയ ചാരംപൂശൽ അല്ലെങ്കിൽ കുരിശുവരതിരുനാൾ ഫെബ്രുവരി 27 ന് വൈകുന്നേരം 7.30 മണിക്ക് രുനാൾ അഥവാ വിഭൂതിത്തിരുനാളിന്  എല്ലാ കാതോലിക്കാ വിശ്വാസികളും രാവിലെ പള്ളിയിൽ പോയി കുരുത്തോല വെഞ്ചിരിച്ചു, കത്തിച്ചു ചാരമാക്കിയ കരികൊണ്ട് നെറ്റിയിൽ കുരിശു വരക്കുന്നു.
 
യുകെയിലെ ജീവിതരീതി വ്യത്യസ്തമായതുകൊണ്ടാണ് ഈ തിരുന്നാൾ വൈകുന്നേരം ആഘോഷികാർഡിഫ്‌  സെന്റ് പീറ്റേഴ്സ് പള്ളയിൽ വച്ച് ആഘോഷിക്കുന്നു എന്ന് ജോർജ് പുത്തൂർ അച്ചൻ അറിയിച്ചിരിക്കുന്നു.
 
കുരിശുവരതിക്കുന്നത് എന്ന് ജോർജ് അച്ചൻ പറഞ്ഞു.
 
സുറിയാനി പാരമ്പര്യത്തിൽ ചാരം പൂശൽ  അഥവാ കുരിശുവര തിരുനാൾ ആചരിച്ചുകൊണ്ടാണ് അമ്പതു നോമ്പിലേക്ക്  പ്രവേശിക്കുക. ക്രിസ്തു മരുഭൂമിയിൽ 40 രാവും പകലും ഉപവസിച്ചതിനെ അനുസ്മരിച്ചാണ്
 
പരമ്പരാഗത അനുഷ്ടാനമായ വലിയനോമ്പ്‌.  അമ്പത് ദിവസത്തേക്ക് നോയമ്പ് ആചരിക്കുന്ന വിശ്വാസികൾ തങ്ങളുടെ ഭക്ഷണത്തിൽ നിന്നും മത്സ്യവും മാംസവും മുട്ടയും ഒഴിവാക്കി ഭക്ഷണത്തിൽ മിതത്വവും ലാളിത്വവും പുലർത്തി പ്രാർത്ഥനയും പരിത്യാഗവും ചെയ്ത് ജീവിതത്തെ ആത്മീയമായി  നവീകരിക്കുന്ന പുണ്ണ്യദിനങ്ങളാണിത്. ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന സുപ്രധാന കാലമാണിത്.
 
ഉയിർപ്പുതിരുനാൾ വരെ നീളുന്ന വലിയ നോമ്പിൽ ദേവാലയങ്ങളിലും തീർഥാടന കേന്ദ്രങ്ങളിലും സന്ദർശനം നടത്തുകയും ദാനധർമ്മം ചെയ്യുകയും കുരിശിന്റെ വഴി പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്യുന്നത് നോമ്പ് കർമ്മങ്ങളുടെ ഭാഗമാണ്.  
 
കാൽവരി യാത്രയെ അനുസ്മരിച്ചു കുരിശിന്റെ വഴിയും പീഡാനുഭവവായനയും ധ്യാനങ്ങളും വിശ്വാസികൾക്ക് ചൈതന്യം പകരുന്നു.
 
ആത്മനവീകരണത്തിനുതകുന്ന ധ്യാനങ്ങളുടെയും പ്രാർത്ഥന ശുശ്രുഷകുളുടെയും പ്രധാന വേളയും ഇതുതന്നെ.
 
ഈ അവസരത്തിൽ യുകെയിലെ ജീവിതരീതിയിൽ  കൂടുതൽ സമയം പ്രാർത്ഥനക്കായി മാറ്റിവക്കുകയും  ത്യാഗവും ദാനധർമങ്ങളും  കൂടാതെ  ഭക്ഷണരീതിയിൽ മിതത്വവും പാലിച്ചും ഈ പുണ്ണ്യനാളുകളുടെ അനുഗ്രഹം പ്രാപിക്കുവാൻ നമുക്ക് ശ്രമിക്കാം.
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
ഫാ. ജോർജ് പുത്തൂർ : 07958408274
ഫാ. ആംബ്രോസ് മാളിയേക്കൽ : 07975560127
ഫാ. ജിമ്മി സെബാസ്റ്റ്യൻ :07922042749
Venue:
St. Peter’s Church,
St. Peter’s Street,
Carrdiff, CF24 3BA