19-Sep-2017

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽകലാമേള ഒക്ടോബർ 31 ന് ബോൾട്ടനിൽ.

LONDON September 28: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 31 ന്  ശനിയാഴ്ച ബോൾട്ടനിലെ സെൻറ് ജൈയിംസ് സ്കൂളിൽ വച്ച് നടത്തപ്പെടുന്നതാണ്.ഈ വർഷം ബോൾട്ടൻ മലയാളി അസോസിയേഷൻ'  ആണ് കലാമേളയുടെ മത്സരമാമാങ്കത്തിന് ആധിതേയത്വം വഹിക്കുന്നത്.രാവിലെ കൃത്യം 10.30 മണിക്ക് ആരംഭിക്കുന്ന  കലാമേളയിൽ 13 അസോസിയേഷനിൽ നിന്നുള്ള മത്സരാർത്തികളാണ് പങ്കെടുക്കുന്നത്.

കൂടുതൽ അസോസിയേഷനുകൾ യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെക്ക് ചേർന്നതോടെ കൂടുതൽ മൽസരാർത്തികൾ  സജീവമായി പങ്കെടുക്കുന്ന  കലാമേളയായി മാറുകയാണ് ഇത്. നമ്മുടെ കുട്ടികളിലെ സർഗ്ഗാത്മ കഴിവുകൾ മാറ്റുരയ്ക്കുന്ന ഒരു വേദിയായി മാറുമെന്നതിൽ സംശയമില്ല.
 
നമ്മുടെ സമൂഹത്തിലെ എല്ലാ മലായാളികളുടെയും കലാവാസനകളെ വളർത്തിയെടുക്കുകയും നിലനിർത്തികൊണ്ട്പോകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ്  യുക്മ യുകെയിലങ്ങോളമിങ്ങോളം കലാമേളകൾ എല്ലാ വർഷവും നടത്തി വരുന്നത്.
ഇന്നത്തെ കുട്ടികൾ നാളത്തെ നമ്മുടെ സമൂഹത്തെ നയിക്കേണ്ടവരാണ് എന്ന സംസ്കാരിക തിരിച്ചറിവാണ് എല്ലാ അസോസിയേഷനുകളും നമ്മുടെ കുട്ടികളെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്നത്. 
 
മഴയെയും തണുപ്പിനെയും അവഗണിച്ചു നമ്മുടെ കുട്ടികൾക്ക് പ്രോത്സാഹനം  നൽകുന്ന മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും പ്രവർത്തനങ്ങൾ പ്രത്യേകം അഭിനന്ദനാർഹമാണ്.കലാമാത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അതാതു അസോസിയേഷൻറെ നേതൃത്വമാണ് എണ്ണയിട്ട യന്ത്രംപോലെ ഈ കലാമേളയുടെ അണിയറയിൽ പ്രവർത്തിക്കുന്നത്,ഇത് പ്രത്യേകം സ്ലാഘനീയമാണ്. 
 
ഒരാൾക്ക് മൂന്നു സിംഗിൾ ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലും പങ്കെടുക്കാവുന്നതാണ്.പ്രായം അനുസരിച്ച് ഓരോ വിഭാഗമായി തിരിച്ചിരിക്കുന്നു.
 
പ്രായം അനുസരിച്ച് കിഡ്സ്, സബ്-ജൂനിയർ, ജൂനിയർ, സീനിയര്, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിൽ ആയാണ് മത്സരങ്ങള് നടക്കുന്നത്. 
 
മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും,രണ്ടാം സ്ഥാനം നേടുന്നവർക്ക് മെഡലും സർട്ടിഫിക്കറ്റും,മൂന്നാം സ്ഥാനം നേടുന്നവർക്ക് സർട്ടിഫിക്കറ്റും നൽകി ആദരിക്കുന്നതാണ്.    
 
കലാമാല്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന മത്സരാർഥികൾക്ക് കലാതിലക പട്ടവും, കലാപ്രതിഭ പട്ടവും നൽകി ആദരിക്കുന്നതാണ്.കൂടാതെ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന അസോസിയേഷന് എവറോളിംഗ് ട്രോഫി നൽകി ആദരിക്കുന്നതാണ്.
 
മത്സരങ്ങൾ കൂടുതൽ എളുപ്പമാകുന്നതിനായി ,എല്ലാ അസോസിയേഷനുകളും തങ്ങളുടെ മത്സരാർത്തികളുടെ പേര് വിവരങ്ങൾ ,കലാമേളയ്ക്കായുള്ള പ്രത്യേക രജിഷ്ട്രേഷൻ ഫോം പൂരിപ്പിച്ച് ഇ മെയിൽ വഴി അയച്ചു നൽകേണ്ടതാണ്.രജിഷ്ട്രേഷൻ ഫോമുകൾ യുക്മ വെബ്സൈറ്റിൽ നിന്നോ ഫേസ്ബുക്ക് പേജിൽ നിന്നോ,അതാത് അസോസിയേഷൻ സിക്രട്ടറിയിൽ നിന്നോ ലഭ്യമാകുന്നതാണ്.മത്സരാർത്തികളുടെ പേര് വിവരങ്ങൾ ഒക്ടോബർ 27 ന് മുൻപ് യുക്മ ഭാരവാഹികൾക്ക് അയച്ചു നൽകേണ്ടതാണ്.
 
 മത്സരങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക്, റീജിയണൽ കലാമേള നാഷണൽ കലാമേളയുടെ ഭാഗമായതിനാൽ മേളയുടെ നിയമാവലിയും മറ്റും നാഷണൽ കലാമേളയുടെതായിരിക്കും ഇത് യുക്മ വെബ്സൈറ്റില് http://www.uukma.org/ ലഭ്യമാണ്,കൂടാതെ യുക്മ  നോർത്ത് വെസ്റ്റ് റിജിയൻ ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
 
കലാ മത്സരങ്ങളുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്തിക്കുന്നതായി,കലാമേള കമ്മറ്റിയ്ക്ക് വേണ്ടി യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡണ്ട്  അഡ്വ.സിജു ജോസഫ് ,സിക്രട്ടറി ഷിജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു.
 
കലാമേളയെ കുറിച്ച് കൂടുതൽ അറിയാൻ റീജിയണൽ കൾച്ചുറൽ കോ-ഓഡിനേറ്റർ: ശ്രീ സുനിൽ മാത്യുവിനെ ഈ 7832674818   നബറിൽ ബന്ധപ്പെടുക.
 
ബിസ്സിനസ് പ്രമോഷന്റെ ഭാഗമായി കലാമേളയിൽ പരസ്യങ്ങൾക്കും മറ്റും അവസരമുണ്ടായിരിക്കുന്നതാണ് കൂടാതെ കലാമേള സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർക്കും , മറ്റു കാര്യങ്ങളെ  സംബന്ധിച്ചോ, അറിയാൻ താഴെ കൊടുത്തിരിക്കൂന്ന നമ്പറുകളില് ബന്ധപ്പെടുക.
 
റീജിയണൽ പ്രസിഡന്റ്: അഡ്വ.സിജു ജോസഫ്  07951453134
റീജിയണൽ സിക്രട്ടറി:ഷിജോ വർഗ്ഗീസ് 07852931287  
കൾച്ചുറൽ കോ-ഓഡിനേറ്റർ:സുനിൽ മാത്യു 7832674818 
 
 ''ആഘോഷിക്കു യുക്മാക്കൊപ്പം'' നമ്മുടെ കുട്ടികൾക്ക് പ്രോത്സാഹനം നൽകു.
 
കലാമേള നടക്കുന്ന വേദിയുടെ വിലാസം 

St.James School Lucas Road Farnworth,Bolton, BL4 9RU