25-Jun-2017

സി.എസ്.ഐ (ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ) യുകെ ആന്‍ഡ് യൂറോപ്പ് ഫാമിലി കോണ്‍ഫറന്‍സ് ജൂണ്‍ 20, 21 തീയതികളില്‍

By അലക്‌സ് വര്‍ഗീസ്

LONDON May 5: യൂകെയിലും യൂറോപ്പിലുമുള്ള സി.എസ്.ഐ സഭാംഗങ്ങളുടെ പ്രഥമ സംരംഭമായ ദ്വിദിന കുടുംബ സമ്മേളനം 2015ജൂണ്‍ 20, 21തീയതികളില്‍ സ്റ്റാഫോര്‍ഡ്‌ഷെയറിലെ യാന്‍ഫീല്‍ഡ് പാര്‍ക്ക് ട്രെയിനിംഗ് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ (ST15 ONL) വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കുടുംബങ്ങളുടെയും സഭയുടെയും ആത്മീയ വളര്‍ച്ച ലക്ഷ്യമിട്ട് കൊണ്ട് സംഘടിപ്പിയ്ക്കപ്പെട്ടിരിക്കുന്ന പ്രസ്തുത സമ്മേളനത്തിന്റെ പ്രധാന ചിന്താ വിഷയം ‘ജീവന്റെ കൃപയ്ക്ക് കൂട്ടവകാശികള്‍’എന്നതാണ്.

യുവ തലമുറയ്ക്ക് സഭയുടെ പാരമ്പര്യത്തിലും വിശ്വാസ സംഹിതകളിലും താല്പര്യം ഉണര്‍ത്തുന്നതിനൊപ്പം അവരുടെ കലാസാംസ്‌ക്കാരിക വാസനകള്‍ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദി കൂടിയായിരിക്കും ഈ കോണ്‍ഫറന്‍സ്. പ്രസ്തുത സമ്മേളനത്തിലെ ആരാധനകള്‍ക്കും, പഠനത്തിനും, ചര്‍ച്ചകള്‍ക്കും റവ. അലക്‌സ് യേശുദാസ് (ബെര്‍മിങ്ങ്ഹാം),വെനറബിള്‍. ഡോ. ജോണ്‍ പെരുമ്പളത്തു (ലണ്ടന്‍), റവ. പോള്‍സിക്ക് (എഡിന്‍ബറോ), റവ. ഷെമില്‍ മാത്യൂ, റവ. ബേബി ജോയി (കേരളം) എന്നിവര്‍ നേതൃത്വം നല്കുന്നു.

ഈ സമ്മേളനത്തില്‍ പങ്കെടുത്ത് കൂട്ടായ്മയുടെ സന്തോഷം അനുഭവിക്കുവാനും ക്രിസ്തുവില്‍ ഒരുമിച്ചു വളരുവാനും എല്ലാ സി.എസ്.ഐ സഭാവിശ്വാസികളെയും ഇതിന്റെ സംഘാടകര്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

അനീഷ് കുര്യന്‍ : 07793940060

റോണി സക്കറിയ : 07949524155

വര്‍ക്കി അബ്രഹാം : 07737706739

ഷിബു ഈപ്പന്‍ : 07932675973

സുനില്‍ ഫിലിപ്പ് : 07791954198

റെജി സാമുവല്‍ : 07428572966

ബില്ലി മാത്യൂ : 07957396425