30-Mar-2017
Author:  മയിൽപീലിയും വളപൊട്ടും

ബ്രിട്ടീഷ്‌ കാരിയായ സാറ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പോയാൽ!

 

സാറ,അതാണ്‌ അവള്‍ടെ പേര്! എന്റെ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടി. നമ്മള്‍ മലയാളികള്‍ ചിലര്‍ അച്ഛനമ്മമാര്‍ ഭക്തിയോടെ നല്‍കിയ സരസ്വതിയെ സൌകര്യര്‍ത്ഥം സാറ ആക്കും പോലെ ആക്കിയതല്ല കേട്ടോ.  ഇവള്‍ യഥാര്‍ത്തത്തില്‍ ബ്രിട്ടീഷ്‌  കാരിയായ സാറ തന്നെ.
 
ആ പേരുപോലെ തന്നെ അതിമാനോഹരി ആയിരുന്നു അവള്‍!നല്ല  പൊക്കമുള്ള അവള്‍ തീരെ മെലിഞ്ഞിട്ടാണ്. മറ്റു ചില ബ്രിട്സ് നെ പോലെ ബ്രൌണ്‍ സ്പോട്സ് ഉം പാടും ഒന്നുമില്ലായിരുന്നു അവളുടെ ദേഹത്ത്. എന്ന് മാത്രമല്ല അവള്‍ക്കു വിളറിയ വെളുപ്പല്ല നല്ല വെണ്ണയുടെ നിറമായിരുന്നു!
 
തോളോപ്പമെത്തുന്ന ചുവപ്പ് കലര്‍ന്ന മുടി ചീകാതെ അലസമായി കിടന്നിരുന്നു. അവള്‍ ഒരിക്കലും ആരേം നോക്കുകയോ പുഞ്ചിരിക്കയോ ചെയ്തിരുന്നതേയില്ല. ഇരുകൈകളും മടക്കി ദേഹത്തോട്  കൂടുതല്‍ ചേര്‍ത്തു പിടിച്ചു ഒരു പ്രത്യേക രീതിയിലയിരുന്നു  അവള്‍ടെ നടത്തം. ആ നടപ്പിനെ അനുകരിച്ചു  ബ്രിജിട്ട എന്ന ആഫ്രിക്കക്കാരി ഞങ്ങളെ ഒകെക് ഒരുപാട് രസിപ്പിച്ചിരുന്നു. 
 
നോക്കാത്ത രാജാവിനെ തോഴുകില്ല എന്നതായിരുന്നു എന്നും എന്റെ നയം. അത് കൊണ്ട് തന്നെ ഞാനും  സാറയും തമ്മില്‍  ആശയ വിനിമയം പോയിട്ട്  ഒരു പുഞ്ചിരി പോലും കൈമാറിയിട്ടില്ല.എങ്കിലും എനിക്ക് സാറയെ വളരെ ഇഷ്ട്ടമായിരുന്നു. എന്തോ ഒരു ആകര്‍ഷണീയതയും നിഷ്കളങ്കതയും അവളിലും അവളുടെ രൂപഭാവങ്ങളിലും ഉണ്ടായിരുന്നു.ആറുമാസത്തെ അസ്ഥിരത കഴിഞ്ഞു ജോലി സ്ഥിരമായാതോടെ സാറയില്‍ പ്രകടമായ്‌ മാറ്റം കണ്ടു തുടങ്ങി.അവള്‍ പതിയെ പതിയെ മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കാനും അത്യാവശ്യം സംസാരിക്കാനും സന്മനസ്സു കാട്ടിത്തുടങ്ങി. 
 
സാറയുടെ പ്രായം പതിനെട്ടു അല്ലെങ്കിലിരുപതു എന്നായിരുന്നു എന്റ തോന്നല്‍ പക്ഷെ ആയിടക്കു സാറയുടെ ചേച്ചി ക്ക് ഒരു കുഞ്ഞു പിറന്നതിന്റെ ചര്‍ച്ചകള്‍ പൊടിപൊടിക്കവേ സാറയുടെ പ്രായം ഇരുപത്തി എട്ടു എന്ന് കേട്ടപ്പോള്‍ ഞാന്‍ അതിശയിച്ചു. കാരണം അത് അവിശ്വസനീയമായി തോന്നും വിധം ഒരു കുട്ടിത്തം അവളില്‍ അപ്പോഴും അവശേഷിച്ചിരുന്നു. ഒരു ദിവസം ഉച്ച ഭക്ഷണ നേരത്ത് രെസ്ടോരന്റില്‍ വെച്ച് സാറയെ കണ്ടു.അവളുടെ കയ്യില്‍ ഉണ്ടായിരുന്ന ഭക്ഷണവും അവളെ പോലെ തന്നെ വേറിട്ടതായിരുന്നു. അതുമായി സാമ്യം ഉള്ളതോന്നെ ഞാന്‍   കണ്ടിട്ടുള്ളു അന്നേ വരെ, സാമ്യം  ന്നു പറഞ്ഞാല്‍ മതിയാവില്ല, അത് തന്നെ.
 
അതായത് എന്റെ ചെറുപ്പത്തില്‍ അടുക്കള വരാന്തയില്‍ വലിയ ചരുവത്തില്‍ പശുവിനു കാടി വെച്ചിരിക്കുമായിരുന്നു. മിച്ചം വരുന്നചോറും കറികളും ഒക്കെ അതില്‍ തട്ടും. അങ്ങനെ മങ്ങിയ വെള്ള നിറമുള്ള ആ വെള്ളത്തില്‍ കുറെ ചോറും പച്ചക്കറി കഷണങ്ങളും പരസ്പര ബന്ധമില്ലാതെ കിടന്നിരുന്നു. സാറയുടെ കയ്യില്‍ കണ്ടതും കുട്ടിക്കാലത്ത് കാടി ചരുവത്തില്‍ കണ്ടതും തമ്മില്‍ യാതോരു വ്യത്യാസവും ഉണ്ടായിരുന്നില്ല. അവള്‍ അതിനെ സൂപ്പ് എന്ന് വിളിച്ചു.എന്ത്  കൊണ്ടോ എനിക്ക് അത് അത്ര സുഖകരമായി തോന്നിയില്ല.  പക്ഷെ അവള്‍ടെ ഈ ആകാര രഹസ്യം, ആ  ആഹാരമാണോ എന്ന് ചിന്തിച്ചപ്പോള്‍ എനിക്കും അതിനോട് ആകര്‍ഷണവും അനുകരണ ഭ്രമവും ഒക്കെ തോന്നി പോയി! 
 
സാറയുടെ സൂപ്പ് എന്നെ വേറെ ചില ചിന്തകളിലേക്കും കൂട്ടിക്കൊണ്ടു പോയി. അടുത്തകാലത്തു ഒരിക്കല്‍ ഞാന്‍ അവിയല്‍ ഉണ്ടാക്കി. സമ്പാര്‍ അവിയല്‍ പുളിശ്ശേരി ഇതിന്റെ ഒക്കെ നിര്‍മിതിയിലും വെച്ചതിന്റെ എണ്ണത്തിലും ഞാന്‍ ഗിന്നസ് ബുക്കില്‍ പേര് ചേര്‍ക്കാന്‍ തക്ക expert ആണ് എന്നാണു എന്റെ (മൂഡ) വിശ്വാസം ! എങ്കിലും അന്നത്തെ അവിയല്‍ ഞാന്‍ ഉദ്ദേശിച്ച ഇടത്ത് എത്തിയില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു 'ഇത് എന്താ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ്‌ ഉം പോലെ കിടക്കുന്നെ' എന്ന് . അപ്പോള്‍ അടുത്തുകേട്ടു നിന്ന വിനുവേട്ടന്റെ നിര്‍ദേശം കുറച്ചു 'അഴിമതി' ചേര്‍ത്തു നോക്ക് ശരിയായി കൊളളും  ന്നു.  അത് പോലെ സാറയുടെ സൂപ്പിന്റെ ചിത്രം എന്റെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാഞ്ഞത് കൊണ്ട് എനിക്ക് പിന്നീട്  ഒരിക്കല്‍ വലിയ ഒരു ദുരൂഹതക്ക് ഉത്തരം നല്‍കി സ്കോര്‍ ചെയ്യാനും കഴിഞ്ഞു.  സംഭവം  ഇങ്ങനെ, ഓഫീസില്‍ ഒരു ചെറിയ ഫ്രിഡ്ജ്‌ ഉണ്ട്. അത്യാവശ്യക്കാര്‍ക്ക് ഉപയോഗിക്കാം പക്ഷെ വൃത്തി  ആയിരിക്കണം, അതിലുപരി ആരും സമയം കഴിഞ്ഞതോന്നും വെഛെക്കരുത്.  ഏതു നിസ്സാര കാര്യത്തിനും കണക്കിലധികം ബഹളം  വെച്ച് ഓടി നടന്നു ആള്‍ക്കാരെ ദേഷ്യം പിടിപ്പിക്കുന്ന തെരേസ ഒരിക്കല്‍ ഒരു പ്ലാസ്റ്റിക്  ബാഗില്‍ എന്തോ ഒരു പാത്രവുമായി ഓടി കിതച്ചു ഞങ്ങള്‍ടെ ഓഫീസിലും വന്നു. ഇത് ആരുടെയ? ഫ്രിട്ഗില്‍ ഇരുന്നു നാറുന്നു സമയം കഴിഞ്ഞതാ ആര്‍ക്കുമറിയില്ല ആരാ വെച്ചേ ന്നു. ഞാന്‍ പറഞ്ഞു ഞാന്‍ ആ ഫ്രിഡ്ജ്‌ ഒരിക്കലും ഉപയോഗിക്കാരെ ഇല്ല. തുകൊണ്ട് എനിക്കിതില്‍ പങ്കില്ല. എങ്കിലും 'ഒന്ന് കാണട്ടെ എന്താ' ന്നു ഞാന്‍ ആരാഞ്ഞു . അവര്‍ ബാഗ്‌ ന്നു പാത്രം പുറത്തെടുത്തു. എവിടെയോ ഒരു പരിചയം തോന്നി ആ സാധനം, ഞാന്‍ തെരെസയോടു  പറഞ്ഞു സാറയോട് ഒന്ന് ചോദിക്ക്..  അത് ഫലം കണ്ടു, അങ്ങനെ ഒരു വലിയ ബഹളത്തിനു അവസാനമായി! 
 
പിന്നെയും കുറെ നാളുകള്‍ക്കു ശേഷം ഒരു ക്രിസ്തുമസ്  പാര്‍ടിയില്‍  വെച്ചാണ്‌ സാറയെ കൂട്ടല്‍ അടുത്തറിയാന്‍ എനിക്ക് അവസരം കിട്ടിയത്.ആള്‍ക്കൂട്ടത്തില്‍ വല്ലാതെ ഒറ്റപെട്ടു പോയ എനിക്ക് അവള്‍ കൊടും വേനലിലെ കുളിര്‍കാറ്റു പോലെ ആശ്വാസമായി.എന്നെ കുറിച്ച് പലതുമവള്‍ ചോദിച്ചറിഞ്ഞു. കൂട്ടത്തില്‍ എല്ലാരും വയിനും, വിസ്കിയും, വോഡ്കയും ഒക്കെ കഴിക്കുമ്പോള്‍ വെറും ഒരു ഓറഞ്ച് ജ്യൂസുമായി നില്‍ക്കുന്ന ഞാന്‍ അവള്‍ക്കു കൌതുകമായി! മദ്യപാന ബ്രിട്ടീഷ്‌ സംസ്കാരത്തില്‍ സാറയും ഒട്ടും പിന്നിലായിരുന്നില്ല. അവളില്‍ അത് മാത്രം എനിക്ക് ഇഷ്ട്ടപെടാന്‍ കഴിഞ്ഞില്ല. സാറ നാലാമത്തെ പെഗ് നു തുടക്കട്ടമിട്ടപ്പോഴേക്കും ഞാന്‍ പാര്‍ട്ടിയോട് വിട പറഞ്ഞു  കഴിഞ്ഞിരുന്നു. എനിക്ക് ഇത്തരം പാര്‍ട്ടികള്‍ ഒരു പീടനമാണ്‌. ആള്‍ക്കൂട്ടത്തില്‍ നിന്ന് എത്രേം വേഗം എന്റെ കൂടിനുള്ളിലേക്ക് ഓടി അണയാന്‍ തോന്നും.  പിന്നെയും ഒരുപാട് വൈകിയ നിശയുടെ ഏതോ യാമത്തില്‍ പാര്‍ട്ടിയുടെ അന്ത്യത്തില്‍ അവളെ ആരോ താങ്ങി അവരുടെ ഫ്ലാറ്റ് ലേക്ക് കൂട്ടി കൊണ്ട് പോയി എന്നൊക്കെ ജോവന്ന പിറ്റേന്ന് സങ്കടത്തോടെ പറയുന്നത് കേട്ടു! 
 
പുതു  വര്‍ഷത്തില്‍ സാറ യെ കണ്ടപ്പോള്‍ അവള്‍ വളരെ  സ്സന്തോഷത്തോടെ   എന്റെ അടുത്തേക്ക്‌ ഓടി വന്നു ചോദിച്ചു. ഞാന്‍ ഈ വര്ഷം ഹോളിടെയ്ക്ക്   പോകുന്നത് എവിടെക്കാണെന്ന് അറിയാമോ? നിന്റെ ഇന്ത്യ യിലേക്ക്. 
 
എനിക്ക് സ്സന്തോഷം തോന്നി ഒപ്പം അഭിമാനവും. അവള്‍ എന്നോട് കുറെ  ചോദ്യങ്ങള്‍ ചോദിച്ചു. ഏതൊക്കെ സ്ഥലങ്ങളില്‍  എന്തൊക്കെ കാണാന്‍ ഉണ്ട്? കാല്‍ നൂറ്റാണ്ട് കാലം ഇന്ത്യ യില്‍ കഴിഞ്ഞിട്ടുണ്ട് എങ്കിലും വ്യകതമായി പറഞ്ഞു കൊടുക്കാന്‍ തക്ക പരിക്ഞാനം  ഒന്നും എനിക്കും ഉണ്ടായിരുന്നില്ല. ഡല്‍ഹിയിലേക്കാണ് അവള്‍ ആദ്യം പോണത്. അവിടെ നിന്നും എത്ര മണിക്കൂര്‍ യാത്ര യുണ്ട് എന്റെ സ്വന്തം ദൈവത്തിന്റെ നാട്ടിലേക്ക്, ട്രെയിന്‍ യാത്രക്ക് എത്ര ചെലവ് വരും? ഇതൊക്കെ ആയിരുന്നു അവളടെ ചോദ്യങ്ങള്‍.  നേരിയ ഒരു ഭീതിയോടെ ഞാന്‍ അവളോട്‌ ചോദിച്ചു നിന്റ കൂടെ ആരുണ്ട്‌. അവള്‍ പറഞ്ഞു ആരുമില്ല ഞാന്‍ ഒറ്റക്കാണ് പോകുന്നത്. ഞാന്‍ അറിയാതെ ഒന്ന് ഞെട്ടി!
 
ഞാന്‍ അവളോട് ആരാഞ്ഞു നിനക്ക് പ്ലൈനില്‍ പോയിക്കൂടെ കേരളത്തിലേക്ക്? അവള്‍ തിരിച്ചു ചോദിച്ചു ആകാശ പേടകത്തില്‍ പോയാല്‍ എനിക്ക് എങ്ങനെ സ്ഥലങ്ങളും പ്രകൃതിയും ഒക്കെ കാണാന്‍ കഴിയും അതൊക്കെ കണ്ടു ആസ്വദിച്ചു വേണം എന്റെ യാത്ര എന്ന്. അത് വളരെ ശരി ആണ് എന്ന് എനിക്കും തോന്നി. എങ്കിലും എന്റ ഉള്ളു പിടഞ്ഞു,പ്രത്യേകിച്ചും ഈ അടുത്ത കാല ട്രെയിന്‍ സംഭവങ്ങള്‍ ഒക്കെ ഒരു ഹോറര്‍ ഫിലിം ട്രെയിലെര്‍ പോലെ പെട്ടന്ന്എന്റെ  മനസ്സിലൂടെ കടന്നു പോയി. ഞാന്‍ പറഞ്ഞു അത് അത്ര സുരക്ഷിതമല്ല. അവള്‍ തിരിച്ചു ചോദിച്ചു 'എന്ത് പേടിക്കാന? ഞാന്‍ പണം ഒന്നും കയ്യില്‍ കൊണ്ട് നടക്കില്ല, പിന്നെ  ആകെ ഉള്ളത് ഒരു വില കുറഞ്ഞ  പഴയ ക്യാമറ  മാത്രമാണ് '. ഞാന്‍ മനസ്സില്‍ പറഞ്ഞു കുട്ടീ ഞങ്ങള്‍ അതിനെക്കാള്‍ ഒക്കെ വില കല്‍പ്പിക്കുന്ന (അതോ കല്പ്പിചിരുന്നതോ) ചിലതൊക്കെ നിന്നില്‍ ഉണ്ട്!  പക്ഷെ അത് എങ്ങനെ അവളെ പറഞ്ഞു മന്സ്സിലക്കണം എന്ന് എനിക്കറിയില്ലായിരുന്നു.
 
"ക്ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും , ചോര തന്നെ കൊതുകിന്നു കൌതുകം"!! അത് അവള്‍ അറിയുന്നില്ലല്ലോ. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്ത്രീകള്‍ എത്ര മാത്രം അരക്ഷിതര്‍ ആണ് എന്ന്. പരിചയവും പരിക്ഞ്ഞനവും ഉള്ളവര്‍ക്ക് ഇവിടെ രക്ഷയില്ലെങ്കില്‍ അപരിചിതരുടെ അവസ്ഥ എന്താകും ന്നു ഊഹിക്കാവുന്നതെ ഉള്ളല്ലോ. പ്രത്യേകിച്ച് വിദേശികളോടുള്ള നമ്മുടെ നിലപാട് ഒന്നുകില്‍ ആശന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്തു എന്ന മട്ടിലാണ് ഇപ്പോഴും. അല്ലാതെ അവരെ അഥിതി ആയി നമ്മളില്‍ ഒരാളെ പോലെ കരുതി ഒരു 'give respect & take respect പോളിസി യിലൂടെ  പോകാന്‍ നാം ഇനിയും ശീലിക്കേണ്ടി യിരിക്കുന്നു. നാട്ടില്‍ ഓരോ ദിവസവും വെട്ടയടപ്പെടുന്ന എത്രയെത്ര സ്ത്രീകള്‍. അവര്‍ ആരും പണത്തിനു വേണ്ടിയോ വിലപിടിപ്പുള്ള സാധനങ്ങള്‍ക്ക് വേണ്ടിയോ അല്ലല്ലോ! അവിടെ ഗോവിന്ദ ചാമി മാരും ടി.ടി.ആര്‍ മാരും ഇനിയും ധാരാളമല്ലേ. അവരെക്കാള്‍ കുറ്റവാളികളായ ഭരണ സംഹിതയും നീതി പീഡവും! ഉണങ്ങി വിരൂപനായ ഗോവിന്ദ ചാമി സൌമ്യ വധം കഴിഞ്ഞു ഒരു വര്ഷം ആയപ്പോഴേക്കും കൊഴുത്തുരുണ്ട് സുന്ദരനായി കൂടുതല്‍ സൌകര്യങ്ങള്‍ക്ക് വേണ്ടി   ശബ്ദമുയര്‍ത്തുന്നു. സ്വന്തം നാട്ടിലുള്ള സ്ത്രീകള്‍ക്ക് പോലും സുര്ക്ഷയില്ലത്ത ഇവിടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സുന്ദരിയും ചെറുപ്പക്കാരിയും  ആയ ഒരു വിദേശി പെണ്‍കുട്ടിയുടെ സുരക്ഷിതത്വത്തിന് എന്ത് ഉറപ്പു? 
 
രണ്ടു വര്ഷം ആകുന്നേയുള്ളൂ ഗോവയില്‍ അമ്മക്കൊപ്പം പോയിട്ടും ഒരു വിദേശി പെണ്‍കുട്ടി  ദാരുണമായി കൊല ചെയ്യപെട്ടിട്ടു. അടുത്തിടെ വീണ്ടും കേട്ടു holiday  ക്ക് പോയ വിദേശ   സ്ത്രീ ബലാൽസംഘംത്തീന്നു രക്ഷപ്പെടാൻ ബാല്കണി ന്നു എടുത്തു ചാടി പരിക്കുകളോടെ രക്ഷ പെട്ട കഥ!
 
സത്യത്തില്‍ അന്നേ വരെ ഓഫീസില്‍ ഓരോത്തരോടും ചാടി കേറി  വലിയ അഹങ്കാരാത്തോടെം അഭിമാനത്തോടെം ഞാന്‍ ഇന്ത്യക്കാരി എന്ന്  പറഞ്ഞിരുന്ന ഞാന്‍ അതിനു ശേഷം ആരെങ്കിലും ചോദിച്ചാല്‍ മാത്രം അല്‍പ്പം ചമ്മലോടെ  ആ സത്യം  സമ്മതിക്കും എന്ന സ്ഥിതിയില്‍ എത്തി. കേരളത്തില്‍ ഓരോ മണിക്കൂറിലും ഓരോ തരത്തില്‍ സ്ത്രീ അപമാനിക്കപെടുന്നു. അവള്‍ വിചാരിക്കാതെം അറിയെതെം പോലും അവളെ മറ്റുള്ളവര്‍ ജയിക്കാനുള്ള ആയുധം ആക്കുന്നു! ഇന്ന് സാറ വീണ്ടും എന്നെ കാണാന്‍ വന്നു . അവള്‍ ഈ മാസം ഇരുപത്തിനാലിന് ഇന്ത്യയിലേക്ക്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. അത് പറയുമ്പോള്‍ അവള്‍ക്ക് എത്ര സന്തോഷമായിരുന്നു എന്നോ! സാറ ക്ക് യാത്രാ മംഗളങ്ങള്‍ നേരുമ്പോള്‍ എന്റെ മനസ്സില്‍ ഒരു പ്രാര്‍ത്തന  മാത്രമേ ഉണ്ടായിരുന്നുള്ളു. തിരികെ വരുമ്പോഴും അവളെ ഇതേ സന്തോഷത്തോടെ കാണാന്‍ കഴിയണേ..അവള്‍ക്കു എന്നോടുള്ള സമീപനം ഇത് പോലെ  തന്നെ ആയിരിക്കണേ.. ഞാന്‍ ഭാരതീയന്‍ എന്ന് അഭിമാനത്തോടെ പറയാന്‍ എനിക്ക് കഴിയുമാരാകണേ!


Other Articles by this author


Sorry, no content.