ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ മീന ഭരണി ആഘോഷങ്ങൾ March 30 ന് ക്രോയിഡോണിൽ 

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ മീന ഭരണി ആഘോഷങ്ങൾ March 30 ന് ക്രോയിഡോണിൽ 

ലണ്ടൻ March 13: അഹിംസയ്ക്കുമേല്‍ ദേവി (നന്മ) വിജയം നേടിയ ദിനമായാണ് മീന മാസത്തിലെ ഭരണിയെ പഴമക്കാര്‍ വിശേഷിപ്പിക്കുന്നത്. ശാന്തസ്വരൂപിണിയായ ദേവിയുടെ (ദുര്‍ഗ്ഗ) ഉല്പത്തിയുമായും മീനമാസത്തിലെ ഭരണിയെ ബന്ധപ്പെടുത്തി ഐതീഹ്യങ്ങളുണ്ട്. കേരളത്തിലെ മിക്കവാറും എല്ലാ ദേവീക്ഷേത്രങ്ങളില്‍ ഉത്സവം സമാപിക്കുകയോ ആരംഭിക്കുകയോ ചെയ്യുന്നത് ഈ നാളിലാണ്. ദേവീ പ്രീതിക്കായി ഭക്തര്‍ വഴിപാടുകളും നേര്‍ച്ചകളുമായി ക്ഷേത്രങ്ങളിലെത്തുന്നതും മീനമാസത്തിലെ ഭരണിയ്ക്ക് പ്രാധാന്യം നല്‍കുന്നു.
'ഭക്തിയുടെ രൗദ്രഭാവം' എന്ന് വിശേഷിപ്പിക്കുന്ന മീന ഭരണി ഉത്സവം ലണ്ടൻ ഹിന്ദു ഐക്യവേദി ഈ വർഷവും വിവിധയിനം പരിപാടികളോടെ ലണ്ടനിൽ ക്രോയിഡോണിൽ വച്ച് ആഘോഷിക്കുന്നു.
ഇസ്കോൺ, International Society for Krishna Consciousness (ISKCON), നടത്തുന്ന പ്രത്യേക ഭജനയോടൊപ്പം, ഇസ്കോണിൽ നിന്നുള്ള ശ്രീ. നഭിനന്ദൻ ദാസ് ജി ഭഗവത് ഗീതയെക്കുറിച്ചു നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണവും ചോദ്യോത്തര സംവാദങ്ങളും ഈ വർഷത്തെ മീന ഭരണി ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങൾ ആയിരിക്കും.
ഇതോടൊപ്പം ദീപാരാധനയും തുടർന്ന് ഒരു ലഘു ഭക്ഷണവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഭക്തി സാന്ദ്രമായ ഈ സായം സന്ധ്യയിലേക്ക് എല്ലാ ഭക്ത ജനങ്ങളെയും ലണ്ടൻ ഹിന്ദു ഐക്യവേദി ചെയർമാനായ ശ്രീ തെക്കുംമുറി ഹരിദാസ് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കായി ദയവായി സംഘാടകരെ സമീപിക്കുക:
Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬, Diana Anilkumar: ‪07414553601
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Comments:

Post Comment

Leave a Reply

Your email address will not be published.