Details – UKMALAYALEE

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഗുരുപൂർണിമ ആഘോഷം ഈ മാസം 29 ന് ക്രോയിഡോണിൽ 

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഗുരുപൂർണിമ ആഘോഷം ഈ മാസം 29 ന് ക്രോയിഡോണിൽ 

ലണ്ടൻ June 19: ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ഗുരുപൂർണിമ ആഘോഷം ആയി ഈ മാസം 29 ന് ക്രോയിഡോണിൽ വെച്ചു വിവിധ പരിപാടികളോടെ ആഘോഷിക്കും. ഗുരുപൂർണിമ ആഘോഷം വ്യാസമഹർഷിയെ അനുസ്മരിച്ചാണ് കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂർണ്ണിമ എന്നും അറിയപ്പെടുന്നു.അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാൻ ജ്ഞാനമാകുന്ന അഞ്ജനം കൊണ്ടെഴുതി കണ്ണുകൾ തുറപ്പിക്കുന്നവനാണ് ഗുരു . ഗുരു സങ്കല്‍പ്പം ഒട്ടെല്ലാ രാജ്യങ്ങളിലും പ്രാചീന കാലം മുതല്‍ നിലനിന്നിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ സങ്കല്‍പ്പങ്ങളും രീതികളും മാറി മറിഞ്ഞിട്ടും കാലാതിവര്‍ത്തിയായി ഭാരത സംസ്കാരം നിലനില്‍ക്കുന്നതിനു പിന്നില്‍ ഗുരു സങ്കല്‍പ്പത്തിന്റെ ഉത്കൃഷ്ഠത ഒന്നുകൊണ്ടുമാത്രമാണ്. ഭാരതത്തെ പോലെ ഗുരുവിന് ഇത്രയധികം പ്രാധാന്യം നൽകിയ മറ്റൊരു സംസ്കാരം ഇന്ന് നിലവില്‍ ലോകത്തില്ല. ഉണ്ടെങ്കില്‍ അതെല്ലാം മതപരമായ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നിക്കുന്ന മത മാര്‍ഗ ദര്‍ശികള്‍ മാത്രമാണ്. എല്ലാവർഷത്തെയും പോലെ ഈ വർഷവും കുട്ടികൾ തന്നെയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രേത്യേക ഭജന, ഗുരുപൂജ,പ്രഭാഷണം,   , ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ ആഘോഷത്തിലേക്ക് എല്ലാ നല്ലവരായ യു കെ മലയാളികളെയും ഭഗവദ് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601 Venue: 731-735, London Road, Thornton Heath, Croydon CR7 6AU Email: info@londonhinduaikyavedi.org

Comments:

  • face
    lighthouse seo

    Hello, I really had fun reading this site. If anyone here is interested in getting more search engine readers to their blog, I really suggest you check out the following link- backlink provider. Here's proof if you have any doubts!

  • face
    Salvador Bloomsburg

    Very nice post, so big thank you for your time! If anyone would like to write a guest post for our fantabulous dog blog, you can take a look at one of our more recent dog articles here- click this. Find our info at TufToys asap :)

Post Comment

Leave a Reply

Your email address will not be published.