മലയാളത്തിലെ ജീവിതോന്മുഖമായ രചനകളുടെ  തമ്പുരാൻ  കെ .പി.രാമനുണ്ണിയുമായി ജൂൺ 29 -ന് ലണ്ടനിൽ  – UKMALAYALEE

മലയാളത്തിലെ ജീവിതോന്മുഖമായ രചനകളുടെ  തമ്പുരാൻ  കെ .പി.രാമനുണ്ണിയുമായി ജൂൺ 29 -ന് ലണ്ടനിൽ 

Friday 21 June 2019 12:14 AM UTC

LONDON June 21: ഈ വർഷത്തെ ജൂൺ  ആമോദങ്ങൾക്ക് ആരവം കൂട്ടുവാനായി ‘കട്ടൻ കാപ്പിയും കവിതയും ‘ സദസ്സിലേക്ക് വിശിഷ്ട്ടാതിഥിയായി വരുന്നത് മലയാളത്തിലെ പ്രമുഖ സാഹിത്യകാരാനായ ശ്രീ : കെ.പി .രാമനുണ്ണിയാണ് .

സൂഫി പറഞ്ഞ കഥ , ദൈവത്തിന്റെ പുസ്തകം , ജീവിതത്തിന്റെ പുസ്തകം  എന്നീ നോവൽ രചനകൾക്ക് കേരള – കേന്ദ്ര സാഹിത്യ അക്കാദമി ,വയലാർ  പുരസ്കാരങ്ങൾ നേടിയിട്ടുള്ള മലയാളത്തിലെ നോവലിസ്റ്റും , ചെറുകഥാകൃത്തുമായ  കെ.പി .രാമനുണ്ണി ധാരാളം ലേഖന സമാഹാരങ്ങളും എഴുതിയിട്ടുള്ള ഒരു സാഹിത്യ  വല്ലഭനാണ് .

‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ’ യുടെ ആഭിമുഖ്യത്തിൽ ലണ്ടൻ മനർപാർക്കിലുള്ള ‘കേരള ഹൌസി’ൽ വെച്ച് , ഈ മാസം ജൂൺ 29 ന് ശനിയാഴ്ച്ച വൈകീട്ട് അരങ്ങേറുന്ന കലാസാഹിത്യ കൂട്ടായ്മയിലാണ് ഇദ്ദേഹം നമ്മോട്  സാസാരിക്കുന്നു .

എഴുത്തും പ്രഭാഷണവുമായി കേരളത്തിന്റെ സാഹിത്യ സാംസ്കാരിക ലോകത്ത് എന്നും സ്ഥിരസാന്നിദ്ധ്യമായി  നിറഞ്ഞു നിൽക്കുന്ന ഒരു എഴുത്തുകാരനാണ് പൊനാന്നിക്കാരനായ മുൻ ബാങ്കുദ്യോഗസ്ഥനും , മാധ്യമം വാരികയുടെ പത്രാധിപരുമായിരുന്ന  കെ.പി രാമനുണ്ണി .

ധാരാളം ലേഖന സമാഹാരങ്ങളടക്കം ,’പുരുഷ വിലാപം , പ്രകാശം പരത്തുന്ന ആൺകുട്ടി , പ്രണയ പർവ്വം , അവൾ മൊഴിയുകയാണ് , ജാതി ചോദിക്കുക , കുർക്സ് ,വേണ്ടപ്പെട്ടവന്റെ കുരിശ് , വിധാതാവിന്റെ ചിരി ‘ എന്നിങ്ങനെ വിശ്വാസവും മിത്തും കൂട്ടിക്കലർത്തി ജീവിതഗന്ധികളായ അനേകം കഥാസമാഹാരങ്ങളും കെ.പി.ആർ എഴുതി പുറത്തിറക്കിയിട്ടുണ്ട്.

ശ്രീ : കെ.പി .രാമനുണ്ണിയെ നേരിട്ടു കാണുവാനും അദ്ദേഹത്തിൻറെ ജീവിതോന്മുഖമായ രചനകളെ കുറിച്ച് ചർച്ച ചെയ്യുവാനും – മലയാളത്തെ സ്നേഹിക്കുന്ന എല്ലാ ഭാഷാസ്നേഹികളേയും ജൂൺ അവസാനത്തെ ശനിയാഴ്ച കേരള ഹൌസിലേക്ക് സ്വാഗതം ചെയ്യുന്നു .

സമയം ഉച്ചതിരിഞ്ഞ് 5 .30 മുതൽ

DATE: SATURDAY 29TH JUNE 2019. FROM 5.30PM.
VENUE: KERALA HOUSE,  671 ROMFORD ROAD, MANOR PARK, LONDON E12 5AD.

Free parking is available on the following roads on Saturday – Durham Road, Albany Road, Wentworth Road & Clarance Road.

CLICK TO FOLLOW UKMALAYALEE.COM