ASSOCIATION NEWS – UKMALAYALEE

കൊച്ചിൻ കലാഭവൻ പ്രവർത്തനങ്ങൾ യുകെയിലും ആരംഭിക്കുന്നു

LONDON Jan 15: മലയാള സിനിമ രംഗത്തും കലാ രംഗത്തും ഒട്ടേറെ പ്രതിഭകളെ കൈരളിക്കു സമ്മാനിച്ച പ്രസ്ഥാനമാണ് കൊച്ചിൻ കലാഭവൻ. മലയാള സിനിമയിൽ ക്യാമറയ്ക്കു മുന്നിലും പിന്നിലുമുള്ള പ്രീയങ്കരരായ ഒട്ടേറെ താരങ്ങൾ  കൊച്ചിൻ  കലാഭവന്റെ സംഭാവനയാണ്.
Continue reading “കൊച്ചിൻ കലാഭവൻ പ്രവർത്തനങ്ങൾ യുകെയിലും ആരംഭിക്കുന്നു”

കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ മൂന്നാം വാർഷികം 

രാജീവ് പോൾ 

BRISTOL Jan 15: യുകെയിലെ പ്രമുഖ സോഷ്യൽ ക്ലബ്ബായ ,ബ്രിസ്റ്റോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ മൂന്നാം വാർഷികവും ,ക്രിസ്മസ് പുതുവത്സരാഘോഷവും ജനുവരി പതിനൊന്നിന് ,മൂന്നുമണിക്ക് പ്രമുഖ സംഗീതജ്ഞയായ ശ്രിമതി ദുർഗ രാമകൃഷ്ണൻ ഉത്‌ഘാടനം ചെയ്യും .
Continue reading “കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ മൂന്നാം വാർഷികം “

യുക്മ “കേരളാ പൂരം 2020” വള്ളംകളി ജൂണ്‍ 20 ശനിയാഴ്ച്ച

സജീഷ് ടോം 

LONDON Jan 15: യു കെയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ നാലാം തവണയും വള്ളംകളിയും കേരള കാര്‍ണിവലും നടത്തപ്പെടുന്നു. യുക്മ “കേരളാ പൂരം 2020” ജൂണ്‍ 20 ശനിയാഴ്ച്ച നടക്കും. യു കെ സന്ദര്‍ശനമധ്യേ  കേന്ദ്രമന്ത്രി വി മുരളീധരനാണ് “കേരളാ പൂരം 2020″ന്റെ ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്. Continue reading “യുക്മ “കേരളാ പൂരം 2020” വള്ളംകളി ജൂണ്‍ 20 ശനിയാഴ്ച്ച”

പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ

ലിയോസ് പോൾ

LONDON Jan 11: 1938 മുതൽ ബ്രിട്ടനിൽ പ്രവർത്തിക്കുന്ന, ഇന്ത്യൻ വംശജരുടെ ആദ്യകാല കൂട്ടായ്മയായിട്ടുള്ള ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായിട്ടുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി 11 ശനിയാഴ്ച 2 മണിക്ക് ബർമിംഗ്ഹാം ഇന്ത്യൻ കോണ്സുലേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു.
Continue reading “പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ”

NSSUK’s annual general meeting and family get-together to be held on Jan 30

LONDON Jan 11: NSSUK’s annual general meeting and family get-together will be held on 9th February 2020 from 1:30pm onwards at Our Lady Fatima Church Hall, The Presbytery Howard Way, Harlow, CM20 2NS.

For further details please contact 07725722715 or email info@nssuk.org.uk.

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ 2020 സത്സംഗ കലണ്ടർ പ്രസിദ്ധീകരിച്ചു: ജനുവരി 25 ന് വിവേകാനന്ദ ജയന്തി ആഘോഷങ്ങൾ

ലണ്ടൻ Jan 8: ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ 2020-ലെ വാർഷിക സത്‌സംഗ കലണ്ടർ പുറത്തിറങ്ങി. ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ 2020 ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ നടത്തുന്ന സത്സംഗങ്ങളുടെ പ്രത്യേകതകളും തീയതികളുമാണ് വാർഷിക കലണ്ടറിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Continue reading “ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ 2020 സത്സംഗ കലണ്ടർ പ്രസിദ്ധീകരിച്ചു: ജനുവരി 25 ന് വിവേകാനന്ദ ജയന്തി ആഘോഷങ്ങൾ”

പൗരത്വ ബില്ലിനെതിരെ ലണ്ടനിലെ ഗാന്ധി പ്രതിമക്ക് മുൻപിൽ മതേതര സംഘടനകളുടെ നേതൃത്വത്തിൽ സമാധാന പ്രതിക്ഷേധം

LONDON Dec 31: മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ  മതപരമായ വിഭാഗിയത ഉളവാക്കുന്ന രീതിയിൽ മോദി ഗവൺമെന്റ് നടപ്പിലാക്കുന്ന പുത്തൻ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ്സും മറ്റു ജനാധിപത്യ മതേതര പാർട്ടികളും നടത്തിവരുന്ന വലിയ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുകെയിലെ മതേതര ജാനാധിപത്യ സംഘടനകൾ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്കു മുൻപിൽ അണിചേരുന്നു. Continue reading “പൗരത്വ ബില്ലിനെതിരെ ലണ്ടനിലെ ഗാന്ധി പ്രതിമക്ക് മുൻപിൽ മതേതര സംഘടനകളുടെ നേതൃത്വത്തിൽ സമാധാന പ്രതിക്ഷേധം”

യുക്മ “ആദരസന്ധ്യ 2020” ഫെബ്രുവരി ഒന്നിന് ലണ്ടനില്‍

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷൻസിന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് “യുക്മ ആദരസന്ധ്യ 2020” എന്നപേരിൽ വിപുലമായ സാംസ്ക്കാരിക സംഗമം സംഘടിപ്പിക്കുന്നു. Continue reading “യുക്മ “ആദരസന്ധ്യ 2020” ഫെബ്രുവരി ഒന്നിന് ലണ്ടനില്‍”

സ്വിറ്റ്‌സർലൻഡിൽ “കേളി”ക്ക് നവ സാരഥികൾ

സൂറിക്ക് : സ്വിറ്റ്സർലഡിലെ  പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക സംഘനയായ കേളിക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. നവംബർ 30  ന്  സൂറിക്കിൽ വച്ച് നടന്ന പൊതുയോഗമാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്.

Continue reading “സ്വിറ്റ്‌സർലൻഡിൽ “കേളി”ക്ക് നവ സാരഥികൾ”

കാന്റര്‍ബറിയില്‍ എറണാകുളം സ്വദേശി മരണമടഞ്ഞു

ലണ്ടന്‍ Dec 14 : ചെറിയ ഇടവേളയ്ക്കു ശേഷം യുകെയിലെ മലയാളി സമൂഹത്തെ നടുക്കി മരണവാര്‍ത്ത . കാന്റര്‍ബറിയില്‍ താമസിക്കുന്ന മലയാളിയുടെ മരണവാര്‍ത്തയാണ് എത്തിയത്. എറണാകുളം സ്വദേശിയായ ലാല്‍ജിത് വി കെ(64)യാണ് വ്യാഴാഴ്ച മരണമടഞ്ഞത്. Continue reading “കാന്റര്‍ബറിയില്‍ എറണാകുളം സ്വദേശി മരണമടഞ്ഞു”