20-Sep-2017

ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ഓണം ആഘോഷങ്ങൾ ഈ മാസം 23നു

ലണ്ടൻ Sept 14 : ഏതൊരു ജനതയുടെയും സംസ്കാരത്തിന്റെ സവിശേഷതകളെ അവരുടെ ഉത്സവാഘോഷങ്ങളില് ദര്ശിക്കുവാന് കഴിയും.  
 
തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കല് വന്നു കണ്ടുകൊള്ളാന് മഹാബലിക്ക് വാമനന് നല്കിയ അവസരമാണ് തിരുവോണമായി കേരളീയര് ആഘോഷിക്കുന്നത്.
 
കേരളത്തില് നവവത്സരത്തിന്റെ ആഗമനം കുറിക്കുന്ന മാസമായ ചിങ്ങത്തില് തന്നെയാണ് മലയാളിയുടെ ഏറ്റവും വലിയ ഉത്സവമായ ഓണവും വന്നണയുന്നത്.. 
 
ഓണം കേരളീയര്ക്ക് മഹോത്സവമാണ്. അങ്ങനെ കാത്തിരുന്ന ഓണം പടിയിറങ്ങുകയായി ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള മലയാളികൾ ഓണമാഘോഷിച്ചു .
 
ഇംഗ്ലണ്ടിന്റെ ആഘോളമിങ്ങോളമുള്ള മലയാളി സമൂഹം ഓണത്തെ ആദർശപൂർവ൦ വരവേറ്റു, ലണ്ടൻ നഗരത്തിന്റെ ഓണാഘോഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷചടങ്ങുകൾ ഈ മാസം 23 നു ക്രോയ്ഡോണിൽ നടക്കും,
 
പഴമനഷ്ടമാകാത്ത ഓണത്തിന്റെ അനുഭവങ്ങളെ കോർത്തിണക്കിയ ഒട്ടേറെ കലാപരുപാടികളാണ് യൂ.കെ മലയാളികൾക്കായി അണിയറയിൽ ഒരുക്കി വെച്ചിരിക്കുന്നത് .
 
ലണ്ടൻ ഹിന്ദുഐക്യവേദിയിലെ    വനിതകളുടെ  തിരുവാതിരയും, ഡോക്ടർ. അജിത് കർത്തായുടെ    ഓട്ടംതുള്ളലും ഇതിൽ ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവങ്ങൾ ആണ്.
 
ലണ്ടൻ ഹിന്ദുഐക്യവേദിയിലെ അംഗങ്ങൾ ഒത്തുചേർന്നു തയ്യാറാക്കുന്ന വിഭവസമൃദ്ധമായ സദ്യയും, ഗുരുവായൂരപ്പദർശനവുംകുടി  ആകുമ്പോൾ ഈ ഓണവും മറക്കാനാകാത്ത ഓർമ്മകൾ ആണ് ലണ്ടൻ മലയാളികൾക്ക് സമ്മാനിക്കുന്നത് .
 
 ഈ വർഷത്തെ ലണ്ടൻ ഹിന്ദുഐക്യവേദിയുടെ വിദ്യാരംഭചടങ്ങുകൾ സെപ്റ്റംബർ 30 ന് നടത്തപെടുന്നതാണ് പങ്കെടുക്കാൻ ആഗ്രഹമുള്ള ഭക്തജനങ്ങൾ പേരുവിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി
 
Suresh Babu: 07828137478,   Subhash Sarkara: 07519135993,  Jayakumar Unnithan: 07515918523

Venue Details: 731-735, London Road, Thornton Heath, Croydon.  CR76AU