20-Sep-2017

പൊന്നോണം 2017 ശനിയാഴ്ച്ച ക്രോയ്ഡോണില്‍

കെ.നാരായണന്‍

CROYDON Sep 11: സമൃദ്ധിയിൽ ദീപ്തമായ ഓണത്തിന്റെ സ്മരണകൾ ഗൃഹാതുരത്ത്വത്തോട് കൂടി അയവിറക്കുന്ന മലയാളി മനസുകളിൽ ഒരുമയുടെയും, ഒത്തു ചേരലിന്റെയും, ഐശ്വര്യത്തിന്റെയും മനോഹര മുഹൂർത്തങ്ങൾ സമ്മാനിച്ചു കൊണ്ട് യു.കെ മലയാളികളുടെ മനം കവരാൻ കെ.സി.ഡബ്ല്യു .എ ട്രസ്റ്റും (KCWA TRUST), സംഗീത ഓഫ് ദി യു.കെ (SANGEETHA OF THE UK)യും, ഫ്രണ്ട്സ് ഓഫ് കേരള (FRIENDS OF KERALA) യും സംയുക്തമായി അണിയിച്ചൊരുക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷം... 'പൊന്നോണം 2017' ...സെപ്റ്റംബർ 16 ശനിയാഴ്ച്ച വൈകിട്ട് 3 മണിമുതല്‍ ക്രോയ്ഡോണ്‍  ലാൻഫ്രാങ്ക് സ്കൂളിൽ (Archbishop Lanfranc Academy, Mitcham Road, Croydon CR9 3AS)വച്ചു നടത്തപ്പെടുന്നു.
 
യു.കെയിലെ മലയാളി സമൂഹത്തിന്റെ കലാ-സാംസ്കാരിക പ്രവർത്തനങ്ങളിൽ മുന്നിട്ട് നില്ക്കുന്ന കെ.സി.ഡബ്ല്യു.എ, ട്രസ്റ്റും, സംഗീത ഓഫ് ദി യു.കെയും , ഫ്രണ്ട്സ്‌ ഓഫ് കേരളയും ഒരുമിച്ചു ഒരു കുടക്കീഴിൽ നിരന്നുകൊണ്ട് നടത്തുന്ന ഓണാഘോഷങ്ങളില്‍ തിരുവാതിര, തെയ്യം,പുലികളി,ശിങ്കാരി മേളം തുടങ്ങിയ തനത് കലാ രൂപങ്ങൾക്കൊപ്പം യു.കെയുടെ വിവിധ ഭാഗങ്ങളിൽ  നിന്നുമുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും  ഉണ്ടായിരിക്കുന്നതാണ്. 
 
പൊന്നോണം 2017 ലെ മറ്റൊരു ശ്രദ്ധേയമായ കലാവിരുന്ന് ശ്രീ: പൈങ്കുളം നാരായണ ചാക്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത് ആയിരിക്കും.
 
കൂടാതെ ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ വളര്‍ന്നു മലയാളം,തമിഴ്,തെലുങ്ക് സിനിമാ പിന്നണി ഗായകരില്‍ ശ്രദ്ധേയനായ ഗായകന്‍ നജീം അര്‍ഷാദ്,പ്രശസ്ഥ വയലിനിസ്റ്റും പിന്നണി ഗായികയുമായ രൂപ,ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ ഗായകന്‍ വിപിന്‍ സേവിയര്‍ ഉൾപ്പെടെയുള്ളവർ ലൈവ് ഓർകസ്ട്രയോട് കൂടി അവതരിപ്പിക്കുന്ന ഗാന മേളയും ,കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനദാനവും   ഉണ്ടായിരിക്കുന്നതാണ്. 
 
പൊന്നോണം 2017 ല്‍ പങ്കെടുത്തു കേരളം വാണ മാവേലി തമ്പുരാന്റെ ഓർമ്മകൾ ഒരിക്കൽ കൂടി മനസിലുണര്‍ത്തി ഈ ഓണം അവിസ്മരണീയമാക്കാന്‍ സംഗീത ഓഫ് ദി യു.കെയും, കെ.സി.ഡബ്ല്യു.എ ട്രസ്റ്റും, ഫ്രണ്ട്സ് ഓഫ് കേരളയും ഏവരേയും സഹർഷം സ്വാഗതം ചെയ്യുന്നു. 
പ്രവേശനം പാസ് മൂലം.
 
On Saturday 16/09/2015

Venue: Archbishop Lanfranc Academy, Mitcham Road, Croydon CR9 3AS

For Information: Vijay-07747784843, Sasankan 07770468577, Joy-07842526272