26-Sep-2017

ലണ്ടനിലെ ജോയ് ആലുക്കാസ് ഷോറൂമില്‍ കവര്‍ച്ച; പോലീസ് അന്വേഷണം തടുങ്ങി

ലണ്ടന്‍  July 15: ലണ്ടനിലെ ഗ്രീന്‍ സ്ട്രീറ്റിലുള്ള ജോയ് ആലുക്കാസ് ഷോറൂമില്‍ വന്‍കവര്‍ച്ച നടന്നതായി റിപ്പോര്‍ട്ട്.
 
തിങ്കളാഴ്ച രാത്രിയില്‍ പിന്‍വാതിലിലൂടെ മോഷണ സംഘം ഉള്ളില്‍ കടന്നാണ് കവര്‍ച്ച നടത്തിയത്. ഷോ റൂമില്‍ ഡിസ്പ്ലേയിലുണ്ടായിരുന്ന സ്വര്‍ണ വജ്രാഭരണങ്ങള്‍ നഷ്ടപ്പെട്ടു എന്നാണ് വിവരം.
 
സ്ട്രോങ് റൂമിലുണ്ടായിരുന്ന ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരുന്നതേ ഉള്ളു.
 
നാലിലൊന്ന് സ്വര്‍ണമായിരുന്നു ഡിസ്‌പ്ലേയില്‍ ഉണ്ടായിരുന്നു. സെക്യൂരിറ്റി അലാറം പ്രവര്‍ത്തന രഹിതമാക്കിയത്തിനു ശേഷമാണു കവര്‍ച്ച നടത്തിയത് എന്നാണ് സൂചന.
 
അതുകൊണ്ട് തന്നെ ഷോറൂമിന് മുകളില്‍ താമസിക്കുന്ന ജീവനക്കാര്‍ കവര്‍ച്ച നടന്ന വിവരം അറിയുന്നത് രാവിലെ ആണ്. പോലീസും ഫോറന്‍സിക് വിദഗ്ദ്ധരും സംഭവ സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി.
 
മോഷണ സംഘത്തെക്കുറിച്ചു അറിയുന്നതിന് കടക്കുള്ളിലും പരിസര പ്രദേശങ്ങളിലുമുള്ള സി സി ടി വി ദ്ര്യശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരുകയാണ്.
 
യുകെയില്‍ കവര്‍ച്ച സംഘങ്ങള്‍ മലയാളിയുടെ വീടുകള്‍ തിരഞ്ഞു പിടിച്ചു കവര്‍ച്ച ചെയ്യുന്നുണ്ട്.
 
മലയാളി സ്ഥാപനമായ ജോയ് ആലുക്കാസ് ഷോ റൂമിനെ തിരഞ്ഞു പിടിച്ചു കവര്‍ച്ച നടത്തുകയായിരുന്നു എന്ന് കരുതുന്നു. 
 
ആഭരണങ്ങള്‍ വാങ്ങുവാന്‍ കടയില്‍ എത്തിയ മലയാളികള്‍ കട അടച്ചിട്ടിരിക്കുന്നതായി കണ്ട് കാരണം അന്വേഷിച്ചപ്പോള്‍ ആണ് കവര്‍ച്ച നടന്ന വിവരം പുറത്തറിയുന്നത്.
 
നിയമ പരമായ പ്രക്രിയകള്‍ അവസാനിച്ചാല്‍ ഉടന്‍ തന്നെ വൈവിധ്യമായ ആഭരണ ശ്രേണിയുമായി കട തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടുണ്ട്.