24-Sep-2017

ബൃഹത്തായ കര്‍മ്മ പദ്ധതികളോടെ നാഷണല്‍ കൌണ്‍സില്‍ നവ നേതൃത്വം

 LONDON July 10: ഇക്കഴിഞ്ഞ ജൂണ്‍ തീയതി സ്റ്റാഫോര്‍ടില്‍  വച്ച് നടന്ന നാഷണല്‍  കുടുംബ സംഗമത്തില്‍ നാഷണല്‍ കൌണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റെജ് സ്ഥാപക  നേതാവും ചെയര്‍മാനുമായിരുന്ന ശ്രീ സുരേഷ് ശങ്കരന്‍കുട്ടി നാഷണല്‍ കൌണ്‍സിലിന്റെ പുതിയ ചെയര്‍മാന്‍ ശ്രീ ഗോപകുമാറിന് ധ്വജം കൈമാറി പുതിയ ഭരണ സമതിയ്ക്ക്  ആശംസകള്‍ നേര്‍ന്നു. 
 
2013ല്‍ ശ്രീ സുരേഷ് ശങ്കരന്‍കുട്ടിയുടെയും കര്‍മ്മധീരരായ ഒരു പറ്റം സനാതനധര്‍മ്മ സംരക്ഷകരുടെയും നേതൃത്വത്തില്‍ സ്ഥാപിതമായ നാഷണല്‍ കൌന്‍സില്‍ ഓഫ് കേരള ഹിന്ദു ഹെരിറ്റേജ് നാളിതുവരെ ആദര്‍ശങ്ങളില്‍ അടിയുറച്ചു വിഭാഗീയ ധ്രുവീകരണത്തിന് ഇടകൊടുക്കാതെ ചിട്ടയായ പപ്രവര്‍ത്തനങ്ങളില്‍ കൂടി യു കെ യിലെ ഹൈന്ദവ സമാജ അംഗങ്ങളുടെ ഉന്നമനവും ഐക്യവും ഊട്ടിയുറപ്പിക്കുവാന്‍ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്‌.  
 
യു കെ യിലെ വിവിധ സ്ഥലങ്ങളില്‍ ഹൈന്ദവ സമാജങ്ങള്‍ രൂപീകരിച്ചു ആത്മീയവും സാംസ്കാരികവുമായ വൈവിധ്യങ്ങളായ പാട്യ പദ്ധതികള്‍കക്കു നേതൃത്വം നല്‍കി വരും.
 
തലമുറയെ ആര്‍ഷ ഭാരത സംസ്കാരത്തിന്റെ വേരില്‍ നിന്നും വിട്ടുപോകാതെ കൂട്ടിനിര്‍ത്തുവാന്‍  വേണ്ടിയുള്ള എല്ലാ കര്‍മ്മ പരിപാടികളും ആരംഭിച്ചു .
 
2013 ല്‍ ആരംഭിച്ച ഈ പ്രസ്ഥാനം യു കെ യിലെ ഹൈന്ദവ സമൂഹത്തില്‍ ഒരു നവോത്ഥാനത്തിനു തുടക്കം കുറിക്കുകയായിരുന്നു. 
 
2017 മേയ് 21നു കവണ്ട്രിയില്‍  വച്ച് നടന്ന തെരഞ്ഞെടുപ്പു പ്രക്രിയയില്‍ യു കെയിലെ വിവിധ ഹൈന്ദവ സമാജങ്ങളുടെ പ്രധിനിധികള്‍ സന്നിഹിതരായിരുന്നു.
 
ഈസ്റ്റ്‌ മിട് ലാണ്ട്സ് ഹിന്ദു സമാജം പ്രധിനിധി ശ്രീ ഷിബു അജിത്‌ മുഖ്യ തെരഞ്ഞെടുപ്പു അധ്യക്ഷനായി സാരഥ്യം വഹിച്ച ജനാധിപത്യ തെരഞ്ഞെടുപ്പില്‍ സമാജ പ്രധിനിധി അംഗങ്ങള്‍ തികച്ചും സുതാര്യമായി വോട്ടിംഗ് പ്രക്രിയയിലൂടെ നവ നേതൃത്വത്തെ തെരഞ്ഞെടുത്തു. 
 
പുതിയ കാര്യകര്‍തൃസഭാംഗങ്ങള്‍:

ചെയര്‍മാന്‍ - ശ്രീ ഗോപകുമാര്‍ - മാഞ്ചസ്റ്റര്‍ 
ജനറല്‍ സെക്രട്ടറി – ശ്രീ പ്രശാന്ത് രവി – ടെര്‍ബി 
വൈസ് ചെയര്‍മാന്‍ - ശ്രീ പ്രമോദ് പിള്ള – ബ്രിസ്റ്റോള്‍
ജോയിന്റ് സെക്രട്ടറി – ശ്രീ വിപിന്‍ നായര്‍ 
ട്രെഷറര്‍ - ശ്രീ മനു ജനാര്‍ദ്ദനന്‍ - പോര്‍ട്സ്മൌത്ത്
ജോയിന്റ് ട്രെഷറര്‍ - ശ്രീ കല രാജ് – പീറ്റര്‍ബോറോ 
ഈസ്റ്റ് ഏരിയ കോര്ടിനേട്ടര്‍ - ശ്രീ അഭിലാഷ് ബാബു – ടെര്‍ബി 
വെസ്റ്റ്‌ ഏരിയ കോര്ടിനേട്ടര്‍ - ശ്രീ ആനന്ദ വിലാസ് – പോര്‍ട്സ്മൌത്ത് 
പബ്ലിക്‌ റിലേഷന്‍ ഓഫീസര്‍ - ശ്രീ ശരത് നായര്‍ - മാഞ്ചസ്റ്റര്‍
ആര്‍ട്സ് ഡയറക്ടര്‍ - ശ്രീ ഹരീഷ് പാല 
ആത്മീയ സഭ അധ്യക്ഷന്‍ - ശ്രീ സുരേഷ് ശങ്കരന്‍കുട്ടി – കേംബ്രിഡ്ജ് 
സഹസമിതി കാര്യകര്‍ത്താവ്‌  – ശ്രീ ഷിബു അജിത്‌  
 
വിമര്‍ശനങ്ങളിലും അസത്യ പ്രചരണങ്ങളിലും അടിപതറാതെ സംഘടനയെ തികച്ചും ധാര്‍മ്മീകമായ മാര്‍ഗത്തിലൂടെ നയിച്ച ശ്രീ സുരേഷ് ശങ്കരന്കുട്ടിയുടെ നേതൃത്വത്തിലുള്ള ഭരണ സമതി വ്യത്യസ്ഥമായ വിവിധ കര്‍മ്മ പദ്ധതികള്‍ 2013 മുതല്‍ 2017 വരെയുള്ള കാലയളവില്‍ നടപ്പിലാക്കി. 
 
1. റീജണല്‍ തലത്തിലും നാഷണല്‍ തലത്തിലും കുടുംബ സംഗമങ്ങള്‍ സംഘടിപ്പിച്ചു കുടുംബ സാമൂഹിക ബന്ധങ്ങള്‍ക്ക് കൂടുതല്‍ കെട്ടുറപ്പുണ്ടാക്കി
 
2. ആത്മീയ ആചാര്യന്മാരുടെ നേതൃത്വത്തില്‍ പഠന ശിബിരങ്ങള്‍ നടത്തി. 
 
3. പൂര്‍ണ വിദ്യ അക്കാദമിയുമായി ചേര്‍ന്ന് യു കെ യിലെ ഒട്ടു മിക്ക സമാജങ്ങളിലും ഏകീകൃത വേദ പഠന പദ്ധതി ആരംഭിച്ചു. 
 
4. ശ്രീകൃഷ്ണ ജയന്തി , മണ്ഡലപൂജ, ശിവരാത്രി , വിദ്യാരംഭം തുടങ്ങി വിവിധ ആചാര അനുഷ്ടാനങള്‍, വൈദീക കര്‍മ്മങ്ങള്‍ എന്നിവ യഥാവിധി ആചാരിക്കേണ്ടത്‌ എങ്ങനെ എന്ന് മാതൃകാപരമായി കാണിച്ചുകൊടുത്തു  
 
5. ഭാരതീയ സംസ്കാരത്തെ കുറിച്ച് ആഴത്തില്‍ പഠിക്കുവാന്‍ അതി ബൃഹത്തായ ഓണ്‍ലൈന്‍ ലൈബ്രറി ആരംഭിച്ചു
 
6. ചെങ്ങന്നൂര്‍ മന്ത്ര വിദ്യ പീഠത്തിന്റെ ആഭിമുഖ്യത്തില്‍ ആദ്യമായി ഭാരതത്തിനു പുറത്തു യു കെയില്‍ നടത്തിയ പൂജ പഠന ശിബിരത്തില്‍ വച്ച് ആത്മീയ കര്‍മ്മസാധന ജീവിത ലക്ഷ്യമാക്കിയ ഒരു പറ്റം യുവജനങ്ങള്‍ക്ക് പൂജാവിധി, ഉപനയനം, മന്ത്ര ദീക്ഷ എന്നിവ യഥാവിധി സ്വായാത്ത്വമാക്കുവാന്‍ സാധിച്ചു. 
 
7. പൂജ വിധികള്‍ പഠിക്കുവാന്‍ താത്പര്യുമുള്ളവര്‍ക്ക്കായി ഒരു ചിട്ടയായ പാട്യ  പദ്ധതി നിലവില്‍ വരുത്തി പ്രവര്‍ത്തനം ആരംഭിച്ചു.
 
8. ഹൈന്ദവ സമൂഹത്തില്‍ നിന്നും മറഞ്ഞു പോയികൊണ്ടിരിക്കുന്ന സമ്പ്രദായ ഭജനയെ ചിട്ടപെടുത്തി യുകെയില്‍ ആദ്യമായി സമ്പ്രദായ ഭജന ആരംഭിച്ചു. 
 
9. ഭാവലയ എന്ന സമ്പ്രദായ ഭജന ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. 
 
10. അത്യാഹിതങ്ങള്‍, മരണം എന്നിങ്ങനെയുള്ള അടിയന്തര സാഹചര്യത്തില്‍ സമാജ അംഗങ്ങള്‍ക്കും സമൂഹത്തിനും സാമ്പത്തികമായും, സാമൂഹികവുമായ സഹായങ്ങളിലൂടെ താങ്ങും തണലുമായി പ്രവര്‍ത്തിച്ചു.
 
11. ഹിന്ദു സമുദായ അംഗങ്ങള്‍ക്ക് മരണാനന്തര കര്‍മ്മങ്ങള്‍, പ്രാര്‍ത്ഥനകള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കി ക്രമീകമായ ആചാരവിധികളോടെ അനുഷ്ടാനങ്ങള്‍ ആചരിക്കുവാന്‍ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
 
12. സാമൂഹിക നന്മ ലക്ഷ്യമാക്കി മാനസീകവും ശാരീരികവുമായ ആരോഗ്യ പരിരക്ഷക്കായി തികച്ചും സൌജന്യമായി യോഗപഠനശാലകള്‍ ആരംഭിച്ചു.
 
13. യു കെ യിലെ വിവിദ സ്ഥലങ്ങളില്‍ പുതിയ ഹിന്ദു സമാജങ്ങള്‍ രൂപീകരിക്കുവാന്‍ എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുത്തു സമാജങ്ങളെ ജാതിയ്ക്കും രാഷ്ട്രീയത്തിനും അതീതമായി സനാതനധര്‍മ്മത്തില്‍ ഉറച്ചു നിന്ന് ആത്മീയതക്ക് പ്രാധാന്യം കൊടുത്തു മുന്‍പോട്ടു പോകുവാനുള്ള പ്രചോദനവും ഊര്‍ജ്ജവും പകര്‍ന്നു കൊടുത്തു.
 
വരും തലമുറയെ പാശ്ചാത്യ സംസ്ക്കാരത്തിന്റെ ഇരുള്‍ നിറഞ്ഞ അറകളില്‍ നിന്നും മാറ്റി ഭാരതീയ സംസ്കാരത്തിന്റെ പൈതൃകം കാത്തു സൂക്ഷിച്ചു കുടുംബ ബന്ധങ്ങളെ മൂല്യമുള്ളതാക്കി മാറ്റുവാന്‍, എന്താണ് സനാതനധര്‍മ്മം  എന്താണ് സനാതനധര്‍മ്മം അല്ലാത്തത് എന്നുള്ള തിരിച്ചറിവ്, സമൂഹ നന്മാക്കായി ആധുനിക സാഹചര്യത്തില്‍  അത്യന്താപേക്ഷിതമായ ഈ കാലയളവില്‍ യു കെ സമൂഹത്തില്‍ സനാതനധര്‍മ്മസംരക്ഷണ പ്രകൃയ  പ്രായോഗികതയില്‍ കൊണ്ടുവരുവാന്‍ നാഷണല്‍ കൌണ്‍സിലിന്റെ കര്‍മ്മ ധീരരായ നേതൃത്വത്തിന് കഴിഞ്ഞു എന്നത് സമകാലീന സാഹചര്യത്തില്‍ ഏറ്റവും പ്രസക്തമാണ്.
 
2017 ജൂണ്‍ മാസം മൂന്നാം തീയതി നിലവില്‍ വന്ന ശ്രീ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള  കാര്യ കര്‍തൃസമതി സാമുദായിക ഐക്യം നിലനിര്‍ത്തികൊണ്ട് ഹൈന്ദവ സമുദായ അംഗങ്ങളുടെ ആദ്ധ്യാമീകവും സാംസ്കാരീകവുമായ ഉന്നതിയെ ലക്ഷ്യമാക്കിയുള്ള അതി ബൃഹത്തായ ഒരു കര്‍മ്മപദ്ധതി ആണ് വിഭാവനം ചെയ്യുന്നത് .
 
നാഷണല്‍ കൌണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെരിറ്റേജിന്‍റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ സമുദായ അംഗങ്ങളുടെയും  സഹകരണം പ്രതീക്ഷിക്കുന്നു. 
 
2017  ജൂലൈ 23നു നടത്തുന്ന അമാവാസി പിതൃ തര്‍പ്പണത്തില്‍ എല്ലാം വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.