30-May-2017

ലഹരിക്കെതിരെ വേറിട്ട ചിന്തയുമായ് പുനർജന്മം (video)

അവതരണത്തിലെ  പുതുമകൊണ്ടും  പ്രമേയത്തിൻറെ  വ്യത്യസ്‌തത കൊണ്ടും 
ശ്രദ്ധേയമാകുകയാണ് പുനർജന്മം എന്ന ഹ്രസ്വ ചിത്രം .
 
ശരത് ഹരിപ്പാട് തിരക്കഥയും  സംവിധാനം  നിർവ്വഹിച്ച ഈ ഷോർട് ഫിലിം അഡിലൈഡിലുള്ള  കറി ലീഫ് ക്രീയേഷൻസ് ആണ് നിർമ്മിച്ചിരിക്കുന്നത് .
 
മദ്യാസക്തി  പ്രധാന വിഷയമായി പ്രതിപാദിക്കുന്ന ഈ ചിത്രം ഹരിപ്പാടുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്‌നമായിരുന്നു .  
 
ഹരിപ്പാട്ടും  അഡിലൈഡിലുമായി പൂർത്തീകരിച്ച ഈ ഷോർട് ഫിലിം ലഹരിയുടെ കരാളഹസ്തത്തില്‍ അകപ്പെടുന്നവര്‍ക്ക് ഒരു പക്ഷേ, മനസ്സില്‍ ഒരു തീപ്പൊരിയാകാന്‍  കഴിഞ്ഞേക്കും .
 
അരുൺ രഘു  ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ശരത് ഹരിപ്പാടും  സംഗീതം ഹരിപ്രസാദും   ‌‌നിർവഹിച്ചിരിക്കുന്നു. 


Other stories from this section