28-Jul-2017

ബെർക്കിൻഹെഡിൽ ബാറ്റ്മിൻറൺ ടൂർണമെന്റ് ജൂലൈ രണ്ടിന്

ബെർക്കിൻഹെഡ് May17 :- മേഴ്സിസൈഡിലെ ബാറ്റ്മിന്റൺ ടീമുകളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് ബെർക്കിൻ ഹെഡ് ബാറ്റ്മിന്റൺ ക്ലബ് സംഘടിപ്പിക്കുന്ന ടൂർണമെന്റ് ജൂലൈ മാസം രണ്ടാം തീയ്യതി ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
 
ജൂലൈ രണ്ടിന് രാവിലെ ബെർക്കിൻഹെഡ് വിറാൽ ടെന്നിസ് & സ്പോർട്സ് സെൻററിൽ വച്ച് ആയിരിക്കും മത്സരങ്ങൾ നടക്കുക. പ്രാദേശികമായുള്ള കളിക്കാർക്ക് പ്രോൽസാഹനം നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ്  ഇങ്ങനെ ഒരു ടൂർണമെൻറ് സംഘടിപ്പിച്ചിട്ടുള്ളത്.
 
ഒന്നാമതെത്തുന്ന ടീമിന് ടോഫിയും 250 പൗണ്ടുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 150 പൗണ്ടും, മൂന്നാം സമ്മാനമായി 75 പൗണ്ടും, നാലാം സമ്മാനമായി 50 പൗണ്ടും ട്രോഫികൾക്ക് പുറമെ ലഭിക്കും. ടൂർണമെന്റിന് മാവിസ് 300 നൈലോൺ ഷട്ടിൽ കോക്കായിരിക്കും കളിക്കാൻ ഉപയോഗിക്കുന്നത്.
 
ടൂർണമെൻറിന് രജിസട്രേഷൻ ഫീസ് 30 പൗണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 24 ടീമുകൾക്ക് മാത്രമായിരിക്കും പങ്കെടുക്കുവാൻ അവസരം ലഭിക്കുക. ലിംക നടത്തിയ സീഡ് സിസ്റ്റം ഈ ടൂർണമെന്റിനും ഉണ്ടായിരിക്കും. 
 
പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ താഴെ പറയുന്നവരെ മെയ് 30 മുൻപായി ബന്ധപ്പെടുക -

സാബു ജോൺ:- O7463441725 
ജോഷി ജോസഫ്:- 07941896956

ടൂർണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം -

WIRRAL TENNIS & SP0RTS CENTRE,
VALLEY ROAD,
BIRKENHEAD, 
CH41 7EJ.