29-Apr-2017

ബോൾട്ടൺ മലയാളി ഹിന്ദു കമ്യൂണിറ്റി വിഷു ആഘോഷിച്ചു

ബോൾട്ടൺ April 18:- ബോൾട്ടൺ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ വിഷു - 2017 ആഘോഷങ്ങൾ കേരളീയ തനിമയിൽ വിഷു ദിനത്തിൽ തന്നെ വിവിധ കലാപരിപാടികളോടെ  ആഘോഷിച്ചു.
 
ബി.എം.എച്ച്.സി കുടുംബാംഗങ്ങൾ ഒരുക്കിയ വിഷുക്കണി ശ്രദ്ധേയമായി.
 
രഞ്ജിത്ത് ഗണേഷ് ആലപിച്ച ഭക്തി ഗാനത്തോടു കൂടി കലാപരിപാടികൾക്ക് തുടക്കമായി.
 
തുടർന്ന് ഡോ.അജയകുമാർ വിഷു സന്ദേശം നല്കി. പിന്നീട് വിഷുക്കൈനീട്ടം ഏവർക്കും വിതരണം ചെയ്തു.
 
തുടർന്ന് നടത്തിയ സദ്യ ദൈവത്തിന്റെ സ്വന്തം നാടിനെ വിളിച്ചോർമ്മിപ്പിക്കും വിധമായിരുന്നു. ശ്രീ.അങ്കിത് നന്ദി അർപ്പിച്ചതോടെ പരിപാടികൾക്ക് സമാപനമായി.