20-Sep-2017

വിഷുക്കാലം ആഘോഷമാക്കാൻ ലണ്ടൻനഗരം ഒരുങ്ങിക്കഴിഞ്ഞു

ലണ്ടൻ April 13: വിഷുക്കാലം ആഘോഷമാക്കാൻ ലണ്ടൻനഗരം ഒരുങ്ങിക്കഴിഞ്ഞു ആഘോഷങ്ങളുടെ സമാപനം 29/ 04 / 17  ലണ്ടൻ ഹിന്ദുഐക്യവേദിയുടെ വിപുലമായ വിഷു സദ്യയോടെ .
 
ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. വിഷു വസന്തകാലമാണ് . ഋതുരാജനാണ് വസന്തം. വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിന്‍റെ കവാടം. പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി വിഷു ദിനം കാത്തിരിക്കുന്നു.
 
വിഷുവിന്‍റെ വരവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും. 
 
വിഷുവിന്‍റെചരിത്രം 
 
ഭാസ്ക്കര രവിവര്‍മ്മന്‍റെ തൃക്കൊടിത്താനത്തുള്ള പൂര്‍ണ്ണമല്ലാത്ത ഒരു ശാസനത്തില്‍ "ചിത്തിര വിഷു' വിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഭാസ്ക്കര രവിവര്‍മ്മന്‍റെ കാലം എ ഡി 962 - 1021 ആണ്. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് വിഷു അംഗീകൃതമായ ഒരാഘോഷമായിക്കഴിഞ്ഞിരിക്കണം. 
 
എ ഡി 844 - 855 കാലഘട്ടം കേരളം ഗണിതശാസ്ത്രത്തില്‍ വളരെ പുരോഗമിച്ചിരുന്നുവെന്നതിന്‍റെ തെളിവാണ് "ശങ്കരനാരയണീയം' എന്ന ഗണിതഗ്രന്ഥം. ഈ ഗ്രന്ഥം സ്ഥാണു രവിയെന്ന രാജാവിന്‍റെ കാലത്താണുണ്ടായത്. ഈ കാലഘട്ടത്തിലാണ് വിഷുവാഘോഷം ആരംഭിച്ചത് എന്നും ഒരു വിശ്വാസമുണ്ട്. 
 
മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ വിഷുവിനെക്കുറിച്ച് ഇങ്ങിനെ പറയുന്നു " ഗണിതശാസ്ത്രപരമായി വിഷു നവവര്‍ഷദിനമാണ്. അന്ന് സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് വച്ചിരിക്കുന്നു.” 
 
ഐശ്വര്യത്തിന്‍റെ സന്ദേശമാണ് വിഷു. കേരളത്തില്‍ ഇത് നവവത്സരാരംഭമാണ്. ആണ്ടുപിറപ്പ് എന്നും വിഷു അറിയപ്പെടുന്നു. തമിഴ്നാട്ടിലും വിഷുദിനമാണ് നവവത്സരമായി കൊണ്ടാടുന്നത്. കലിവര്‍ഷവും ശകവര്‍ഷവും ആരംഭിക്കുന്നത് മേടവിഷു മുതലാണ്. വിഷു മേടവിഷുവെന്നും തുലാവിഷുവെന്നും രണ്ടുണ്ട്. മേടവിഷുവാണ് മലയാളികള്‍ക്ക് പ്രധാനം. 

വിഷുവും സൂര്യനും 
 
ഭൂമിശാസ്ത്രപരമായും ജ്യോതിശ്ശാസ്ത്രപരമായും വളരെയധികം പ്രാധാന്യമാണ് വിഷുവിനുള്ളത്. "വിഷു' എന്ന പദത്തിനര്‍ത്ഥം തുല്യാവസ്ഥയോടു കൂടിയത് എന്നാണ്. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ് വിഷുദിനങ്ങള്‍.
 
ഓരോ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളുണ്ട്. മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. വിഷുവിന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ മുകളില്‍ വരുന്നു. 

വിഷു സംക്രാന്തി 
 
സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി. അതിന് പിറ്റേന്നാണ് വിഷു. കര്‍ഷകന് വയലിലേക്കിറങ്ങാം എന്ന അറിയിപ്പുമായാണ് വിഷു വരുന്നത്. വിഷു കഴിയുമ്പോഴേക്കും വയലുകളില്‍ കര്‍ഷകന്‍ നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്നു.
 
ലണ്ടൻ ഹിന്ദു ഐക്യവേദി ഭാരത ഹൈന്ദവ പാരമ്പര്യത്തെ പിൻതുടരുന്ന പ്രസ്ഥാനം  എന്നതിലുപരിയായി  ഈ രാജ്യത്തും  നന്മയുടെ സംസ്കാരത്തെയും  വിശുദ്ധിയേയും  പകർന്നു നൽകുന്നതോടൊപ്പം വരും തലമുറയ്ക്ക് നമ്മുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും പകർന്നുനല്കുന്ന പ്രവർത്തനങ്ങൾ ആണ് ഓരോ മാസത്തിലെയും സദ്സംഘംത്തിലൂടെയും  ലക്‌ഷ്യം  വെക്കുന്നത് .
 
എല്ലാവർഷത്തെയും പോലെ വിപുലമായ ചടങ്ങുകളോടെ ആണ് ലണ്ടൻ ഹിന്ദുഐക്യവേദി യുടെ വിഷു ആഘോഷങ്ങൾ .പണ്ടു നമ്മുടെ കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ ആഘോഷങ്ങൾ എല്ലാം തന്നെ  ഒരുമയുടെയും സ്നേഹത്തിന്റെയും  കുട്ടായ്മയായിരുന്നു .
 
അതേ മാതൃകയിൽ  എല്ലാവരും  ഒത്തുചേർന്നു  വിഷുവിഭവങ്ങൾ തയാറാക്കി ,ഒരുമയോടെ പ്രാർത്ഥനകൾ നടത്തി ആഘോഷങ്ങൾ നടക്കുന്നു എന്ന പ്രേത്യേകതയും ലണ്ടൻ ഹിന്ദുഐക്യവേദിയുടെ മാത്രമാണ്.
 
ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ഭജനസംഗത്തിന്റെ  ഭജനയും കൃഷ്ണഭജനവും ,ശ്രീ  ഗുരുവായൂരപ്പന്റെ സാന്നിധ്യത്തിൽ  നടക്കുന്നവിഷു സദ്യയും ലണ്ടൻ മലയാളികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ആഘോഷം തന്നെയാണ്.
 
ഐശ്വര്യത്തിന്റെയും  സമൃദ്ധിയുടെയും  സന്തോഷത്തിന്റെയും  ഈ വിഷുക്കാലത്തെ എല്ലാ യു .കെ മലയാളികൾക്കും  ലണ്ടൻ ഹിന്ദുഐക്യവേദി ചെയർമാൻ ശ്രീ  തെക്കുംമുറി  ഹരിദാസ്  ഭഗവദ് നാമത്തിൽ വിഷു ആശംസകൾ  അറിയിച്ചു .
 
ഈ വരുന്ന 29 തീയതി നടക്കുന്ന വിഷു  ആഘോഷങ്ങൾ പങ്കെടുക്കുന്നതിനായി എല്ലാവരെയും ഭഗവദ് നാമത്തിൽ സ്വാഗതം ചെയ്യുന്നു ,
 
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനും:

( 07828137478, 07519135993, 07932635935.)

Date: 29/04/2017

Venue Details: West Thornton Community Centre 731-735, London Road, Thornton Heath, Croydon.  CR76AU                                                               
Facebook.com/londonhinduaikyavedi