26-Sep-2017

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ മണ്ഡല ചിറപ്പ് മഹോത്സവവും ധനുമാസ തിരുവാതിരയും

ലണ്ടൻ  Dec 29: മലയാളികൾക്കെല്ലാം തന്നെ സുപരിചിതമായ നമ്മുടെ തനതായ സംഘനൃത്ത കലാരൂപമാണ് തിരുവാതിരകളി .ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും  തിരുവാതിരകളി  അനുഷ്ഠിക്കപ്പെടുന്നുടെങ്കിലും ഈ വർഷം ലണ്ടനിൽ ധനുമാസ  തിരുവാതിര അതിൻ്റെ പൂർണ്ണരൂപത്തിൽ അവതരിക്കപ്പെടുകയാണ് .
 
ലണ്ടൻനഗരത്തിൻറെ ജീവിതതിരക്കുകൾക്കിടയിലും നമ്മുടെ സംസ്കാരത്തിന്റെ ഉൾവേരുകൾ അടുത്ത തലമുറയ്ക്കും കാട്ടികൊടുക്കുകയാണ് ലണ്ടൻ ഹിന്ദുഐക്യവേദി അതിൻ്റെ ഓരോ പ്രവർത്തനത്തിലൂടെയുംചെയ്യുന്നത്.
 
എന്നതിന് വീണ്ടും   ഉദാഹരണമായിത്തീരുകയാണ്ധനുമാസതിരുവാതിരയുടെയും അയ്യപ്പപൂജയുടെയും  ആവിഷ്ക്കരണത്തിലൂടെ ചെയ്യുന്നത് .
 
 സുദീർഘവും മംഗളകരവുമായ ദാമ്പത്യജ്ജീവിതം പ്രദാനം ചെയ്യുന്ന ഒന്നാണ് ആചാരാനുഷ്ഠാനങ്ങളോടെ നടത്തുന്ന തിരുവാതിര നൊയമ്പ്.
 
അതിൽ പൂത്തിരുവാതിര എന്ന് പറയുമ്പോൾ വളരെയധികം വിശേഷണങ്ങളും ഉണ്ട് , പെൺകുട്ടികൾ പ്രായപൂർത്തിയായതിന് ശേഷമുള്ള ആദ്യത്തെ തരുവാതിരയാണ് പൂത്തിരുവാതിര .പുത്തൻ തിരുവാതിര എന്ന് പറയുമ്പോൾ വിവാഹം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ തിരുവാതിരയാണ് .
 
തിരുവാതിരനാളിൽ ആരംഭിച്ചു അടുത്ത മാസം തിരുവാതിര വരെയുള്ള 28 ദിവസമാണ് തിരുവാതിരകളി നടത്തിയിരുന്നത് .
 
ആദ്യ തിരുവാതിരയുടെ മുന്നേയുള്ള മകയിരം നാളിൽ തുടങ്ങുന്ന എട്ടങ്ങാടി എന്ന പ്രത്യേക പഥ്യഭക്ഷണത്തോടെയാണ് തിരുവാതിരയുടെ ചടങ്ങുകൾ ആരംഭിക്കുന്നത് .തിരുവാതിരയുടെ പിന്നിലുള്ള ഐതിഹ്യം പാർവതി ദേവി ശിവ ഭഗവാനെ തന്റെ ഭർത്താവായി ലഭിക്കുവാൻ കഠിനമായ തപസ്സ് ചെയ്യുകയും ,ഭഗവാൻ ധനുമാസത്തിലെ തിരുവാതിര നാളിൽ പാർവതി ദേവിയുടെ മുന്നിൽ പ്രത്യക്ഷനായി പതിയാകാം എന്ന് സമ്മതം നൽകുകയും ചെയ്തു എന്നതാണ് .
 
ഇതിനാലാണ് ദീർഘസുമംഗലികൾ ആകുവാനും തന്റെ കുടുംബത്തിന്റെയും ഭർത്താവിന്റെയും ഐശ്വര്യത്തിനായും ഹൈന്ദവ  സ്ത്രീകൾ തിരുവാതിര നൊയമ്പ് ആചരിക്കുന്നത് .
 
കലിയുഗത്തിൽ നാമജപത്തിനോളം വരില്ല വേറൊരു കർമ്മത്തിനുമെന്ന ഭഗവത് വാക്യത്തെ ഉദ്ധരിച്ചുകൊണ്ടാണ് ലണ്ടൻ ഹിന്ദു ഐക്യവേദി അതിന്റെ ഓരോ സത്‌സംഘത്തിലും ഭജനക്ക് അതിൻറെതായ പ്രാധാന്യം നൽകുന്നത് .
 
ഈ മാസത്തെ സത്‌സംഗത്തിന്റെ പ്രത്യേകത തന്നെയായി മാറുകയാണ് കുട്ടികളുടെ ഭജന . വരും തലമുറയ്ക്കും ഈശ്വരഭജനത്തിന്റെ നൽവഴികൾ തുറന്നുകൊടുക്കുകയാണ് ഇതിൽക്കൂടി ചെയുന്നതെ.
 
ഓരോ ജന്മാന്തരങ്ങൾ കൊണ്ട് ഓരോരുത്തരിലും വന്നു ചേരുന്ന പാപഫലങ്ങളിൽ നിന്നും മോക്ഷമാർഗ്ഗത്തിലേക്കുള്ള അവസരമാണ് വൃശ്ചികമാസം മുതലുള്ള മണ്ഡലകാലം ,41  ദിവസത്തെ വ്രതം കൊണ്ടാണ് ഓരോരുത്തരിലും ആ മാറ്റം വന്നു ചേരുന്നത് .
 
ആ മണ്ഡലകാത്തു വ്രതശുദ്ധിയോടെ മലചവിട്ടുന്ന ഓരോ വിശ്വാസിക്കും തന്റെ ജീവിതം പൂർണ്ണമായി തീരുന്നു.
 
വ്രത ശുദ്ധിയുടെ പുണ്യവുമായി കടന്നുവരുന്ന ഓരോ മണ്ഡല കാലവും എല്ലാ ഹൈന്ദവ വിശ്വാസികൾക്കും പുണ്യം പകർന്നു നൽകിയാണ് കടന്നു പോകുന്നത്  അതിനോടൊപ്പം അത് ഒരു നനുത്ത ഓർമ്മയായി തീരുകയും ചെയ്യുംപ്രവാസകാലത്തു.
 
പക്ഷെ ഈ മണ്ഡലകാലം അയ്യപ്പപൂജയുടെയും മണ്ഡലചിറപ്പ് ആഘോഷങ്ങളുടെയും വേദിയായി ത്രോൺടോൺ ഹീത്ത് കമ്മ്യൂണിറ്റി സെൻറർ മാറുമ്പോൾ ലണ്ടനിലെ ഓരോ മലയാളികൾക്കും ഭക്തിയുടെ നവ്യാനുഭവം തന്നെ സമ്മാനിക്കുന്നു
എട്ടങ്ങാടി വിഭവങ്ങളോടൊപ്പമുള്ള അന്നദാനവും ഈ മാസത്തെ സത്‌സംഗത്തിന്റെ വേറൊരു പ്രത്യകതയാണ് .
 
കഞ്ഞിയും പുഴുക്കും കഴിക്കാത്ത മലയാളികൾ വിരളമാണ് .അതും പാള കൊണ്ട് നിർമ്മിച്ച പാത്രത്തിൽ കഴിക്കുന്നത് ഒരു പക്ഷെ നമ്മളിൽ പലർക്കും പഴയ ഒരു ഓർമ്മ മാത്രം.ഈ സത്‌സംഗത്തിലെ അന്നദാനം ലണ്ടൻ മലയാളികളെ ആ പഴയ ഓർമ്മകളിലേക്കു കൂട്ടി കൊണ്ടുപോകും……………. കൂടുതൽ വിവരങ്ങൾക്കായി
 
Mobie no - 07828137478, 07519135993, 07932635935
Venue Details: 731-735 West Thornton Community Centre
London Road, Thornton Heath, Croydon.  CR76AU                                                              
Facebook.com/londonhinduaikyavedi
 
*ഈ മാസത്തെ സത്‌സംഗം കൃത്യം 5മണിക്ക് തന്നെ ആരംഭിക്കുന്നതാണ് .എല്ലാ സത്ജനങ്ങളും കൃത്യം 5മണിക്ക് തന്നെവന്നു ചേർന്ന് ഭക്തിയുടെ ഈ സായാഹ്നം സമ്പൂർണ്ണമാക്കിതീർക്കുവാൻ ഭഗവത്നാമത്തിൽ അറിയിച്ചു കൊള്ളുന്നു